ജയസൂര്യയുടെ 'സ്‌കൂള്‍ബസ്' ഈ മാസം വരും

2016 ലെ തന്റെ ആദ്യ സിനിമാ റിലീസിന് ഒരുങ്ങുകയാണ് നടന്‍ ജയസൂര്യ. സംസ്ഥാന അവാര്‍ഡിന് പരിഗണിക്കാതിരുന്ന നടനെ തേടിയെത്തിയത് ആദ്യ ദേശീയ പുരസ്‌കാരം. ലുക്കാ ചുപ്പി,സു സു സുധീവാത്മീകം എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിനാണ് ജയസൂര്യയെ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് ഇടയാക്കിയത്. കഴിഞ്ഞ വര്‍ഷം കൈനിറയെ ചിത്രങ്ങള്‍ ഉണ്ടായിരുന്ന ജയസൂര്യയുടെ ഒറ്റച്ചിത്രം പോലും മെയ് പകുതിയായിട്ടും ഇറങ്ങിയില്ല എന്നുള്ളത് വളരെ ആശ്ചര്യമുളവാക്കുന്നതാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സ്‌കൂള്‍ബസ്, നവാഗതനായ സജിദ് യാഹിയ സംവിധാനം ചെയ്യുന്ന 'ഐ.ഡി.ഐ എന്നീ സിനിമകളാണ് ജയസൂര്യയുടെ പുതിയ റിലീസ് ചിത്രങ്ങള്‍. ഐ.ഡി ഐ യില്‍ ശക്തമായ പോലീസ് വേഷത്തില്‍ എത്തുന്നു എന്നതാണ് പ്രത്യേകത. ഇതില്‍ സ്‌കൂള്‍ബസ് മെയ് മാസം അവസാനങ്ങളില്‍ തീയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























