Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

  മുതിർന്ന തെലുങ്ക് നടനും സംവിധായകനും നിർമാതാവുമായ ഗിരി ബാബു അന്തരിച്ചു... നികത്താനാവാത്ത നഷ്ടമെന്ന് നടൻ ചിരഞ്ജീവി

15 NOVEMBER 2026 06:29 AM IST
മലയാളി വാര്‍ത്ത

More Stories...

മലയാളവും തമിഴും കീഴടക്കി... ഒരേ വർഷം മൂന്ന് 200 കോടി സിനിമകൾ; ഇന്ത്യൻ സിനിമയിൽ അപൂർവ റെക്കോർഡ്, മലയാളത്തിന്റെ സ്വന്തം മമിതയ്ക്ക് സൂര്യക്കൊപ്പം ചരിത്രനേട്ടം!

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മുപ്പത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2026 ഡിസംബർ 11 മുതൽ 18 വരെ തിരുവനന്തപുരത്ത് ...

ദീപാവലി ആഘോഷത്തിനിടെ ധരിച്ചത് ഖുർആൻ സൂക്തം ആലേഖനം ചെയ്ത രാജകീയ ആഭരണം; കരീന കപൂറിന് വക്കീൽ നോട്ടീസ്, ചിത്രങ്ങൾ പിൻവലിക്കണമെന്നും പരസ്യമായി മാപ്പുപറയണമെന്നും ആവശ്യം

കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്മരണാർഥം ഏർപ്പെടുത്തിയ 'ശ്രേഷ്ഠ ബാവാ പുരസ്‌കാരം' മമ്മൂട്ടിക്ക്.

ബിസിനസ് പൊളിഞ്ഞ കഥ പറഞ്ഞ് ഷാഫി; കൗണ്ടറിച്ച് പിഷാരടി- കെഎസ്‌യുഎം ഹഡില്‍ വേദിയില്‍ ചിരിയും ചിന്തയും പടര്‍ത്തി പാനല്‍ ചര്‍ച്ച

മുതിർന്ന തെലുങ്ക് നടനും സംവിധായകനും നിർമാതാവുമായ ഗിരി ബാബു(80 ) അന്തരിച്ചു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഹൈദരാബാദ് കൊണ്ടാപൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പവൻ കല്യാൺ, നടൻ ചിരഞ്ജീവി, സംവിധായകൻ അനിൽ രവിപുഡി, ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ 600-ലധികം ചിത്രങ്ങളിൽ ഗിരി ബാബു അഭിനയിച്ചിട്ടുണ്ട്. വില്ലനായും ഹാസ്യതാരമായും സഹനടനായുമെല്ലാം സ്‌ക്രീനിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനായി അദ്ദേഹത്തിന് കഴിഞ്ഞു. അഭിനയത്തിന് പുറമെ സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.

ചെറുപ്പത്തിൽ തന്നെ നാടകങ്ങളിലും അഭിനയത്തിലും താത്പര്യം കാണിച്ചിരുന്ന അദ്ദേഹം 1973-ൽ 'ജഗമേ മായ' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടക്കത്തിൽ നായകവേഷങ്ങൾ ചെയ്ത അദ്ദേഹം പിന്നീട് വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവവേഷങ്ങളിലൂടെയും ജനപ്രീതി നേടിയിരുന്നു.

അതേസമയം ഗിരിബാബുവിന്റെ മരണവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് നടൻ ചിരഞ്ജീവി എക്‌സിൽ കുറിച്ചു. 'വ്യത്യസ്തമായ അഭിനയത്തിലൂടെയും തനതായ ശൈലിയിലൂടെയും നടൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ നിരവധി ചിത്രങ്ങളിലൂടെ ഗിരിബാബു

തെലുങ്ക് ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകൾ എന്നെന്നും ഓർമ്മിക്കപ്പെടുകയും ചെയ്യും . അദ്ദേഹത്തിന്റെ വിയോഗം തെലുങ്ക് ചലച്ചിത്ര വ്യവസായത്തിന് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ആരാധകരെയും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു,' ചിരംഞ്ജീവി കുറിക്കുകയായിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷൊർണൂരിൽ ചരക്ക് ട്രെയിൻ പാളം തെറ്റിയ സംഭവം.... പാളം തെറ്റിയ ബോഗി ട്രാക്കിൽ നിന്ന് നീക്കം ചെയ്തു ഗതാഗതം പുനസ്ഥാപിച്ചു.... വന്ദേ ഭാരത് ഉൾപ്പെടെ പത്തോളം ട്രെയിനുകൾ മൂന്ന് മണിക്കൂർ വൈകി  (7 minutes ago)

  മുതിർന്ന തെലുങ്ക് നടനും സംവിധായകനും നിർമാതാവുമായ ഗിരി ബാബു അന്തരിച്ചു... നികത്താനാവാത്ത നഷ്ടമെന്ന് നടൻ ചിരഞ്ജീവി  (8 minutes ago)

ഷൊര്‍ണൂരില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു  (6 hours ago)

മമ്മൂട്ടിയുടെ 'കാതോട് കാതോരം' കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇനി ആശങ്കയില്ലാതെ ജീവിക്കാം  (7 hours ago)

ഇടുക്കിയില്‍ മലയിടിഞ്ഞുവീണ് കര്‍ഷകന് ദാരുണാന്ത്യം  (7 hours ago)

വൃശ്ചികം ഒന്നിന് നടതുറക്കുന്നതോടെ ശബരിമല ഇനി ഭക്തിയുടെയും വ്രതശുദ്ധിയുടെയും നാളുകളിലേക്ക് കടക്കുകയാണ്  (8 hours ago)

ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്  (8 hours ago)

തലസ്ഥാനത്തെ സ്വ‍ർ‌ണക്കൊള്ളയിൽ 6 പേ‍ർ അറസ്റ്റിൽ; കർണാടകയിലേക്ക് കടന്ന പ്രതികളെ പിടികൂടിയത് സാഹസികമായി  (8 hours ago)

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (11 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (11 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (11 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (12 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (12 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (12 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (12 hours ago)

Malayali Vartha Recommends