ധ്യാനും റോഷന്‍ രാജും ഷഹീനും ഒന്നിക്കുന്ന കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ 'തേവര്‍'

ധ്യാന്‍ ശ്രീനിവാസന്‍, ഡോ. റോഷന്‍ രാജ്, ഷഹീന്‍ സിദ്ധിഖ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'തേവര്‍' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മുഴുനീള കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ ആയി ഒരുങ്ങുന്ന ചിത്രം ഡിസംബറില്‍ തിയേറ്ററുകളിലെത്തും. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ഹൊറൈസണ്‍ എന്റര്‍ടെയ്‌ന്മെന്റ്‌സിന്റെ അഞ്ചാമത്തെ നിര്‍മാണ സംരംഭമാണ് 'തേവര്‍'. മൊട്ടമ്മല്‍ രാജന്‍ (ദോഹ) നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിജീഷ് സഹദേവനാണ് നിര്‍വഹിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ രാഹുല്‍ രാജ് മൊട്ടമ്മലും വാസുദേവനുമാണ്. വിതരണം ഹൊറൈസണ്‍ എന്റര്‍ടെയ്‌ന്മെന്റ്‌സ് റിലീസ് നിര്‍വഹിക്കും.
ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി തലൈവാസല്‍ വിജയ്, കലാഭവന്‍ ഷാജോണ്‍, മൊട്ട രാജേന്ദ്രന്‍, വയ്യാപുരി, ഹരീഷ് കണാരന്‍, നിര്‍മല്‍ പാലാഴി, ഷാജു ശ്രീധര്‍, മേജര്‍ രവി, ദേവന്‍, സുനില്‍ സുഖദ, ദിനേശ് പണിക്കര്‍, ജയരാജ് വാര്യര്‍, ഐശ്വര്യ, പൂജ റാം എന്നിവരുമുണ്ട്. ജനപ്രിയ കോമഡി ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് 'തേവര്‍' ഒരുങ്ങുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. നര്‍മവും രസകരമായ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കി, കുടുംബത്തോടൊപ്പം തിയേറ്ററില്‍ ആസ്വദിക്കാവുന്ന വിനോദചിത്രമെന്ന നിലയിലാണ് ചിത്രം അവതരിപ്പിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് ഔസേപ്പച്ചനാണ്. ഗാനരചന ശ്രീകുമാര്‍ എസ്. എല്‍ദോ ഐസക്ക് ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ സിഖില്‍ ശിവകലയാണ്. ഷിബി ശിവദാസ് സ്റ്റില്‍. അയൂബ് ഖാനാണ് എഡിറ്റിങ്. സജിത് മുണ്ടയാട് കലാസംവിധാനവും ദിനകര്‍ ബി. നായര്‍ അസോസിയേറ്റ് ആര്‍ട്ട് ഡയറക്ടറുമാണ്. ഡി.ഐ. വിസ്ത സ്റ്റുഡിയോയില്‍, കളറിസ്റ്റ് രമേഷ് അയ്യര്‍. കരുണ്‍ പ്രസാദ് (സൗണ്ട് ബ്രൂവറി) സൗണ്ട് ഡിസൈനും ഫൈനല്‍ മിക്‌സിങ്ങും, കെ.എസ്. രഘുനാഥ് (റെഡ് വിഷന്‍ സ്റ്റുഡിയോ, ചെന്നൈ) വി.എഫ്.എക്‌സ്. സൂപ്പര്‍വൈസറുമാണ്. ഫിനാന്‍സ് കണ്‍ട്രോളര്‍മാര്‍ വിവേക് ശ്രീകാര്‍ത്തികേയം, സരിത വിവേക് എന്നിവരും ഫിനാന്‍സ് മാനേജര്‍ മുരുകേശന്‍ കല്‍പ്പാത്തിയുമാണ്.
മേക്കപ്പ് മഹേഷ് ചേര്‍ത്തലയും വസ്ത്രാലങ്കാരം സുകേഷ് താനൂരും നൃത്തസംവിധാനം കുമാര്‍ ശാന്തിയും സംഘട്ടനം തവ്‌സി രാജുമാണ് കൈകാര്യം ചെയ്യുന്നത്. സംവിധാന വിഭാഗത്തില്‍ പ്രസാദ് യാദവ് (ചീഫ് അസോസിയേറ്റ് ഡയറക്ടര്‍), സനിത ദാസന്‍ (അസോസിയേറ്റ് ഡയറക്ടര്‍), നിര്‍മാണ വിഭാഗത്തില്‍ അരുണ്‍ കണ്ണൂര്‍ (പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്), ജബ്ബാര്‍ മതിലകം (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), ഹംസ ദേശമംഗലം (പ്രൊജക്ട് ഡിസൈനര്‍), കുട്ടിരാജ കോവൈ (ലൊക്കേഷന്‍ മാനേജര്‍) എന്നിവരാണ്. ഓണ്‍ലൈന്‍ പ്രമോഷന്‍ ഒപ്ര ഡിജിറ്റല്‍. പി.ആര്‍.ഒ: എ.എസ്. ദിനേശ്, വാഴൂര്‍ ജോസ്, സതീഷ് എരിയാളത്ത്.
https://www.facebook.com/Malayalivartha

























