ചാക്കോച്ചന് ഹന്‍സികയെ ചോട്ട ആക്കിയ സംഭവത്തെ കുറിച്ച് കൃഷ്ണകുമാര്‍

നടനും ബി.ജെ.പി. നേതാവുമായ കൃഷ്ണകുമാറിന്റെ ഇളയമകള്‍ ഹന്‍സിക കൃഷ്ണയുടെ അരങ്ങേറ്റ ചിത്രമാണ് 'ബാച്ച്ലര് പാര്‍ട്ടി ഡ്യൂഎക്സ്'. അമല്‍ നീരദ് ചിത്രം 'ബാച്ച്ലര് പാര്‍ട്ടി ഡ്യൂഎക്സ്' പ്രൊമോഷന് പരിപാടികള്‍ക്കിടെ കുഞ്ചാക്കോ ബോബന് അയച്ചുനല്‍കിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടനും ബി.ജെ.പി. നേതാവുമായ കൃഷ്ണകുമാര്‍. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഹന്സികയ്ക്കുമൊപ്പം നാദിയ മൊയ്തു, നസ്ലിന്, ചന്തു സലിംകുമാര്‍ എന്നിവരുമുണ്ട്.
'ഇന്ന് മുംബൈ ഓഫീസില്‍ ഇരിക്കുമ്പോള്‍ ഒരു വാട്സാപ്പ് മെസേജ് വന്നു. തുറന്നപ്പോള്‍ ഒരു ഫോട്ടോയാണ്. സെല്‍ഫിയാണ്. അയച്ചിരിക്കുന്നത് മലയാളികളുടെ ഇഷ്ടതാരം ചാക്കോച്ചന്. ഒരു അടിക്കുറിപ്പും 'with your chotta' വീട്ടില്‍ നാലു മക്കളില്‍ ഇളയവള്‍ ഹന്‍സു. അതിനാല്‍ ചാക്കോച്ചന് അവളെ ചോട്ട ആക്കി', കൃഷ്ണകുമാര്‍ കുറിച്ചു. 'മനസില്‍ ഒരു സന്തോഷം തോന്നി. മുഖത്തൊരു ചിരിയും വന്നു. ഉടനെ ചാക്കോച്ചനെ വിളിച്ചു സന്തോഷവും നന്ദിയും അറിയിച്ചു', അദ്ദേഹം പങ്കുവെച്ചു.
'ഹന്‍സു ജനിക്കുന്നതിനു അഞ്ചു കൊല്ലം മുന്‍പ് ഇറങ്ങിയ ചാക്കോച്ചന് ചിത്രമാണ് 'പ്രിയം'. അതിലെ പാട്ടുകള്‍ കുട്ടികള്‍ക്ക് അന്ന് വളരെ ഇഷ്ടമായിരുന്നു. ഹന്‍സുവിന്റെ കുഞ്ഞുപ്രായത്തില്‍ അവളും ഈ പാട്ടു ഇടുമ്പോള്‍ ടി.വിയില്‍ നോക്കി ഇരിക്കുമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇഷ്ടപ്പെട്ട പാട്ടിലെ താരത്തിന്റെ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടുക, താരമായ ചാക്കോച്ചന് തന്നെ എടുത്ത സെല്‍ഫിയില്‍ മറ്റു നടീ നടന്മാര്ക്കൊപ്പം ഭാഗമാകാന്‍ കഴിയുക. ഒരു കലാകാരനെന്ന നിലയില്‍, ഹന്‍സികയുടെ പിതാവെന്ന നിലയില്‍ എല്ലാം ഒരു അനുഗ്രഹമായി തോന്നുന്നു. സന്തോഷം, ചാക്കോച്ചന് നന്ദി', കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























