ചാക്കോച്ചന്റെ കൂടെ നിന്ന് പടമെടുത്ത പെണ്ണ് നായികയായി

പണ്ട് ചാക്കോച്ചന്റെ കൂടെ നിന്ന് പടമെടുത്ത കുട്ടി ഇപ്പോള്‍ നായികയായി അഭിനയിക്കാനെത്തി. മറ്റാരുമല്ല, സാക്ഷാല്‍ അമലാ പോള്‍. ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് അമല പറഞ്ഞു. ചാക്കച്ചന്റെ ഭാര്യയേയും അറിയാം. സിനിമയില്‍ വരുന്നതിന് മുമ്പ് ഏതോ പടത്തിന്റെ സെറ്റില്‍ വെച്ച് അമല ചാക്കോച്ചനൊപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. ഏത് സിനിമയാണെന്ന് ഓര്‍മയില്ല. സിനിമയിലെത്തിയ ശേഷം അമ്മയുടെ മീറ്റിംഗില്‍ വെച്ചാണ് ചാക്കോച്ചനെ പരിചയപ്പെടുന്നത്. പിന്നെ മറ്റ് ചില ഫംഗ്ഷനിലും കണ്ടിട്ടുണ്ട്. ആ സൗഹൃദം കുടുംബങ്ങളിലേക്കും നീണ്ടു.
ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിലാണ് ചാക്കോച്ചനും അമലയും അഭിനയിക്കുന്നത്. കൂട്ടത്തില്‍ ജയസൂര്യയുമുണ്ട്. അമല ആദ്യം സെറ്റലില്‍ വന്നപ്പോള്‍ ഭയങ്കര ജാഡയായിരുന്നെന്ന് ജയസൂര്യ പറഞ്ഞു. സഹായികളായി അഞ്ച് പേരുണ്ടായിരുന്നു. ഷോട്ട് കഴിഞ്ഞാല്‍ നേരെ കാരവാനിലേക്ക്. അതോടെ ജയസൂര്യയും ചാക്കോച്ചനും കളിയാക്കി കൊന്നു. അതോടെ കാരവന്‍, കേറാവാനായി. അമല തന്റെ കാറില്‍ തന്നെയാണ് ലൊക്കേഷനില്‍ എത്തുന്നത്. വാഗമണ്ണിലെ സൂസൈഡ് പോയിന്റിലായിരുന്നു ഷൂട്ടിംഗ്. കൊക്കയില്‍ പോയാലും കാറില്‍ നിന്ന് വീണതാണെന്ന് ജാഡ പറയാമല്ലോ എന്ന് ജയസൂര്യ പറഞ്ഞു.
രണ്ട് പേര്‍ ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കുന്ന കഥയാണ് ഷാജഹാനും പരീക്കുട്ടിയും പറയുന്നത്. അതിന് വേണ്ടിയാണ് അമലയെ നായികയാക്കിയത്. ഇത് ആരുടെ സ്‌നേഹമാണ് യഥാര്‍ത്ഥമെന്ന് സിനിമ കാണുമ്പോഴറിയാം. ഷാജഹാനും പരീക്കുട്ടിയും മലയാളികള്‍ക്ക് ഏറെ പരിചയമുള്ള രണ്ട് കഥാപാത്രങ്ങളാണ്. പരീക്കുട്ടി നിരാശാ കാമുകനാണെങ്കിലും സിനിമ അങ്ങനെയല്ല. ഫുള്‍ ഫണ്‍ ആണ്- അമല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























