Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ജിഷ്ണുവിന്റെ കണ്ണീരോര്‍മ്മയിലൂടെ കുടുംബാംഗങ്ങള്‍

30 JULY 2016 11:51 AM IST
മലയാളി വാര്‍ത്ത

കൊച്ചിയുടെ നഗരത്തിരക്കില്‍ നിന്നു ബഹളങ്ങളുമൊന്നുമില്ലാത്ത കോടനാടേക്കു താമസം മാറി. ശുദ്ധവായുവും ഗ്രാമപ്രദേശത്തിന്റെ സൗന്ദര്യമുള്ള ഇടം. ഇങ്ങനെയൊരിടത്തു താമസിക്കണമെന്ന് എന്നും ഞാന്‍ മോഹിച്ചിരുന്നു'
പുതിയ വാടക വീടിനെക്കുറിച്ചു ഡിസംബറില്‍ ജിഷ്ണു അയച്ച മെസേജില്‍ പ്രതീക്ഷയും സന്തോഷവും നിറഞ്ഞു നിന്നിരുന്നു. ആ സുന്ദരമായ വീടാണിത്. അവിടെ ജിഷ്ണുവിന്റെ ഭാര്യ ധന്യ രാജന്‍, അച്ഛന്‍ രാഘവന്‍, അമ്മ ശോഭ, അനിയത്തി ജ്യോത്സ്‌ന...


രോഗം തീവ്രമായി വേദനിപ്പിച്ചപ്പോഴും ജിഷ്ണു ഫെയ്‌സ്ബുക്കില്‍ എഴുതി:
പോസിറ്റീവായിരിക്കുന്നതും എപ്പോഴും പുഞ്ചിരിക്കുന്നതും ഒത്തിരി വ്യത്യാസമുണ്ടാക്കും. എന്റെ രണ്ടാമത്തെ വീടായ ഐസിയുവില്‍ ആണ് ഞാനിപ്പോള്‍. ഡോക്ടര്‍ റൗണ്ട്‌സിെനത്തിയപ്പോള്‍ ഉറക്കമുണര്‍ന്ന ഞാന്‍ അദ്ദേഹേെത്ത നാക്കി പുഞ്ചിരിച്ചു. എപ്പോഴും ചിരിക്കുന്ന ആളാണ് അദ്ദേഹം. പുഞ്ചിരിക്കുന്ന രോഗിെയ കാണുന്നതു സന്തോഷം നല്‍കുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കാണുന്നവരിലേക്ക് എനര്‍ജി പകരുന്ന മാന്ത്രികതയുണ്ട് പുഞ്ചിരിക്ക്. ഞാനിപ്പോള്‍ കൂടുതല്‍ പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നുണ്ട്..


ധന്യയുടെ കണ്ണുകളിലിപ്പോഴുമുണ്ട് ആ പുഞ്ചിരി. ''ജിഷ്ണു കൂടെയില്ലെന്നു വിശ്വസിക്കാനാകുന്നില്ല. അസുഖം ബാധിച്ചപ്പോഴും എക്‌സ്ട്രീംലി സ്‌ട്രോങ് ആയിരുന്നു. രോഗം മാറുമെന്നു തന്നെയായിരുന്നു ഞങ്ങളുെട വിശ്വാസം. 'എനിക്കു സുഖമാകും. കാന്‍സറിനെ ഞാന്‍ പൊരുതിത്തോല്‍പ്പിക്കും' എന്നാണ് എപ്പോഴും പറയുക. കൂടെയുള്ള ആള്‍ തളരുമ്പോഴല്ലേ നമ്മളും തളരുക. ജിഷ്ണു ഇത്ര കരുത്തോെട നില്‍ക്കുമ്പോള്‍ ഞാനെങ്ങനെയാണു തളരുക. എന്റെ ധൈര്യം ജിഷ്ണുവായിരുന്നു. ആ സാമീപ്യം തരുന്നത് ഒരിക്കലും പിരിയില്ലെന്ന ഉറപ്പായിരുന്നു.
ആരോഗ്യ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത ആളായിരുന്നു. ദു:ശീലങ്ങള്‍ ഒന്നുമില്ല. പുകവലിക്കാന്‍ പോലും അറിയില്ല. സിനിമയ്ക്കു വേണ്ടി പുകവലി പഠിപ്പിക്കാന്‍ ശ്രമിച്ചു പലരും പരാജയപ്പെട്ടിട്ടുണ്ട്. മദ്യപാനം തീരെയില്ല. ദിവസവും വേവിക്കാത്ത പച്ചക്കറികളും പഴവര്‍ഗങ്ങളും കഴി ക്കുമായിരുന്നു. നീന്തലും വ്യായാമവും ഒക്കെ പതിവായിരുന്നു. ഫിറ്റ്െനസ് വേണമെന്ന് എപ്പോഴും പറയും. അതുെകാണ്ട് അസുഖത്തെക്കുറിച്ചു കേട്ടപ്പോള്‍ അടുത്തറിയാവുന്നവര്‍ക്കെല്ലാം അദ്ഭുതമായിരുന്നു. 'ജിഷ്ണുവിനു സൂക്കേടോ?' എന്നാണ് അവരെല്ലാം ചോദിച്ചത്..' ധന്യയുടെ സ്വരം കണ്ണീരില്‍ മുറിഞ്ഞു. വാക്കുകള്‍ ശബ്ദമാവാതെ തേങ്ങലായി.
ജീവിതത്തെ ഒരുപാടു സ്േനഹിച്ചിരുന്ന ആളായിരുന്നു ജിഷ്ണു. അഭിനയം, യാത്ര, കുടുംബം, കൂട്ടുകാര്‍, ഫാഷന്‍, ഫൂഡ്... തിരക്കുകള്‍ വിട്ട് വീട്ടിലെത്തുമ്പോള്‍ െകാച്ചുകുട്ടിയാകും. അനിയത്തിയോെടാപ്പം കളിച്ചു ചിരിച്ച്, അമ്മയുടെ പിന്നില്‍ നിന്നു മാറാതെ, അച്ഛന്റെ ഓമനയായ കുട്ടി. അച്ഛനെക്കുറിച്ച് ഒരിക്കല്‍ ജിഷ്ണു എഴുതി.
താങ്ങ് ആവശ്യമുള്ളപ്പോള്‍ ഒരു തൂണു പോലെ, കരുതല്‍ വേണ്ടപ്പോള്‍ ഒരു മതില്‍ പോലെ എന്നും ഒപ്പമുണ്ടായിരുന്നു അച്ഛന്‍.

സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം പകര്‍ന്നു നല്‍കിയ മൂല്യങ്ങളാണ് എന്റെ ജീവിതത്തെ ഇത്ര സുന്ദരമാക്കിയത്. ഞായറാഴ്ചകളില്‍ ചെന്നെയിലെ തെരുവുകളിലൂടെ നടക്കാന്‍ പോകാറുണ്ടായിരുന്നു ഞങ്ങള്‍. മസാലദോശ,ഗോലി സോഡ, ബദാം മില്‍ക്, സിനിമകള്‍... ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍. ആ യാത്രകളാണ് എന്നെ ഒരു യഥാര്‍ത്ഥ യാത്രികനാകാന്‍ സഹായിച്ചത്.
രാഘവന്‍ എന്ന അച്ഛന്റെ ഓര്‍മകളിലുമുണ്ട് മകന്റെ കൈ പിടിച്ചു നടന്ന ആ നാളുകള്‍. ''കല്യാണത്തിനു ശേഷം അഞ്ചു വര്‍ഷം കഴിഞ്ഞാണു മോന്‍ ജനിച്ചത്. ശോഭ പൂര്‍ണ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഒരു ദിവസം അവളേയും കൂട്ടി പറശ്ശിനിക്കടവ് കുന്നിന്‍ മുകളിലൂടെ നടക്കാന്‍ ഇറങ്ങി. അവിടെ നിന്നു നോക്കിയാല്‍ പുഴ കാണാം. കടവ് കാണാം. പതിവിലും കൂടുതല്‍ ദൂരം ഞങ്ങള്‍ നടന്നു. സന്ധ്യയ്ക്കുള്ള തീവണ്ടിയില്‍ ഞാന്‍ ഷൂട്ടിങ്ങിനു വേണ്ടി കൊല്ലത്തേക്കു പോന്നതിനു ശേഷമാണു പേറ്റുനോവ് തുടങ്ങിയത്. ഞങ്ങളുടെ കൈകളിലേക്ക് ജിഷ്ണുവെത്തിയ ദിവസം.


പിന്നീട് ചെന്നൈയിലായിരുന്നു ഞങ്ങളുെട ജീവിതം. മോന് അഞ്ചു വയസ്സുള്ളപ്പോഴാണു ജ്യോത്സ്‌ന ജനിച്ചത്. കുട്ടിക്കാലത്ത് ആളുകളോട് ഇടപഴകാന്‍ മടിയുള്ള നാണംകുണുങ്ങിയായിരുന്നു. എന്റെ തന്നെ കൊച്ചു പതിപ്പ്. അവന് അഞ്ചു വയസ്സുള്ളപ്പോഴാണ്. ഞാന്‍ 'കിളിപ്പാട്ട്' സംവിധാനം െചയ്യുന്നത്. ഷൂട്ടിങ് തുടങ്ങാനിരുന്നതിെന്റ തലേന്ന് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടു. അതോെട ആകെ പ്രശ്‌നമായി. രണ്ടു ദിവസം വൈകിയാണ് എല്ലാവര്‍ക്കും എത്താന്‍ കഴിഞ്ഞത്. അപ്പോഴും ബാലതാരമായി അഭിനയിക്കേണ്ട കുട്ടിക്ക് വരാന്‍ പറ്റിയില്ല. ജിഷ്ണു അമ്മയോടു പറഞ്ഞു. 'ഞാനുണ്ടല്ലോ. ഞാന്‍ അഭിനയിക്കാമല്ലോ' എന്ന്. അങ്ങനെ േമാന്‍ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തി. അവനില്‍ ഒരു കലയുണ്ടെന്നു ഞങ്ങള്‍ തിരിച്ചറിയുന്നത് അന്നാണ്. പിന്നീട് ധാരാളം അവസരങ്ങള്‍ വന്നെങ്കിലും കൂടെ പോകാന്‍ ആളില്ലെന്നതുകൊണ്ട് എല്ലാം വേണ്ടെന്നു വച്ചു.
ജിഷ്ണു പത്താം ക്ലാസിലെത്തിയപ്പോള്‍ ഞങ്ങള്‍ തിരുവനന്തപുരത്തേക്കു താമസം മാറി. ഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ കലാപരിപാടികളിലും പ്രസംഗത്തിലുമൊക്കെ പങ്കെടുത്തു തുടങ്ങിയതോെട പഴയ നാണം കുണുങ്ങി സ്വഭാവം മാറി. ബെസ്റ്റ് ഔട്ട്‌ഗോയിങ് സ്റ്റുഡന്റായിരുന്നു ജിഷ്ണു.


എന്‍ജിനീയറിങ് പഠനത്തിനു ശേഷം ക്യാംപസ് സെലക്ഷന്‍ വഴി ജിഷ്ണുവിനു ജോലി കിട്ടി. ഡല്‍ഹിയിലെ ഉള്‍നാടന്‍ സ്ഥലങ്ങളിലായിരുന്നു േപാസ്റ്റിങ്. പലതും മരുഭൂമി പോലുള്ള സ്ഥലങ്ങള്‍. നല്ല ഭക്ഷണം പോലും കിട്ടാത്ത അവസ്ഥ. ഞങ്ങളാണു പറഞ്ഞത്‌ േജാലി മതിയാക്കി ഇങ്ങു പോരെന്ന്. ആ സമയത്തു ചലച്ചിത്ര അക്കാദമിയുടെ മീറ്റിങ്ങിനിടയില്‍ കണ്ടപ്പോള്‍ സംവിധായകന്‍ കമല്‍ അടുത്ത ചിത്രത്തെക്കുറിച്ചു പറഞ്ഞു. 'രണ്ടു കുട്ടികളുടെ കഥയാണ്, ഒരാള്‍ ഭരതന്റ മകന്‍ സിദ്ധുവാണ്. ഇനി നല്ല ഉയരമുള്ള ഒരാള്‍ കൂടി വേണം.' ഞാന്‍ വെറുതെ പറഞ്ഞു. 'എന്റെ മകന് ആറടി ഒരിഞ്ച് പൊക്കമുണ്ട്.' കമല്‍ ആളെ കാണണമെന്നു പറഞ്ഞു. അടുത്ത മീറ്റിങ്ങില്‍ രണ്ടുപേരും കണ്ടുമുട്ടി. അങ്ങനെയാണു 'നമ്മളി'ല്‍ ജിഷ്ണുവെത്തുന്നത്.
നല്ല അഭിനേതാവായി േപരെടുക്കണമെന്നായിരുന്നു ജിഷ്ണുവിന്റെ േമാഹം. 'നമ്മള്‍' ഹിറ്റായതോടെ ഒരുപാട് അവസരങ്ങള്‍ വന്നു. പലതും വേണ്ടെന്നു വച്ചു. കഥ േകട്ട് ഇഷ്ടപ്പെട്ട ചില സിനിമകളില്‍ അഭിനയിച്ചു. ചിലതൊന്നും വേണ്ടത്ര വിജയിച്ചില്ല. അതോടെ നിരാശയായി. അതിനിടെയാണു സുഹൃത്തുക്കള്‍ ആരംഭിച്ച എന്‍ജിഒ സ്ഥാപനത്തില്‍ അവരോടൊപ്പം േചര്‍ന്നു േജാലി െചയ്യാന്‍ തുടങ്ങിയത്. പിന്നീട് സിനിമയില്‍ സജീവമാകാനൊരുങ്ങുമ്പോഴാണ് അസുഖം...


ഇപ്പോഴുമറിയില്ല അവന്‍ എങ്ങനെ അതെല്ലാം നേരിട്ടെന്ന്.. പറന്നു നടന്നിരുന്ന ആളാണ്. പെട്ടെന്നൊരു ദിനം എങ്ങും േപാകാനാകാതെ,സംസാരിക്കാനാകാതെ, ഇഷ്ട ഭക്ഷണം കഴിക്കാനാകാതെ.'' ആയിരം മുള്ളുകള്‍ ഒരുമിച്ച് ആഴ്ന്നിറങ്ങിയതു പോലൊരു വേദനയുണ്ട് ഈ അച്ഛന്റെ കണ്ണുകളില്‍.
സലിബ്രിറ്റി പരിവേഷമില്ലാത്ത കാലത്തേ ധന്യയ്ക്കു ജിഷ്ണുവിനെ അറിയാം.''ആര്‍ഇസിയില്‍ എന്റെ സീനിയര്‍ ആ യിരുന്നു ജിഷ്ണു. തമ്മില്‍ പരിചയമുണ്ടെന്നേ ഉള്ളൂ. ജി ഷ്ണു സിനിമയില്‍ നിന്നു ബ്രേക്ക് എടുത്തു ചെന്നൈയില്‍ വന്ന കാലത്താണു കൂടുതല്‍ സൗഹൃദത്തിലായത്. ആ സ്‌ േനഹം വളര്‍ന്നു കല്യാണത്തിലെത്തി. ജിഷ്ണു എന്‍ജിഒയില്‍ ജോലി െചയ്യുന്ന സമയമാണ്. ഭോപ്പാല്‍, ലഖ്‌നൗ, ഡല്‍ഹി അങ്ങനെ പല ഇടങ്ങളിലായിരുന്നു ജീവിതം. ഭക്ഷണവും യാത്രയുമായിരുന്നു ഏറ്റവുമിഷ്ടം. നല്ലോണം പാചകം െചയ്യും.
കുറച്ചു വര്‍ഷം മുമ്പാണ് വായില്‍ ചില വെളുത്ത പാടുകള്‍ കണ്ടു തുടങ്ങിയത്. ഡോക്ടറെ കണ്ടപ്പോള്‍, 'ലൂകോപ്ലാകിയ' എന്ന അസുഖമാണെന്നും കാന്‍സറാകാനുള്ള സാധ്യതയുള്ളതു കൊണ്ടു ശ്രദ്ധിക്കണമെന്നും പറഞ്ഞു. ആ സമയത്തു ഞങ്ങള്‍ കൃത്യമായി പരിശോധനകള്‍ നടത്തുമായിരുന്നു. അതിനിടയില്‍ സുഹൃത്തായ സുഗീതിെന്റ 'ഓര്‍ഡിനറി' യില്‍ അഭിനയിച്ചു. മറ്റു ചില നല്ല സിനിമകളും കിട്ടി. അതോടെ അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനുള്ള ആഗ്രഹവുമായി മുംബൈയില്‍ ആറുമാസത്തെ ആക്ടി ് കോഴ്‌സിനു ചേര്‍ന്നു. അവിടെ വച്ചു 'കര്‍മ' എന്ന പേരില്‍ ഒരു ഷോര്‍ട്ട് ഫിലിം െചയ്തു.
തിരക്കില്‍ ഓടി നടക്കുന്ന സമയമാണ്. മരുന്നുകള്‍ കഴിക്കാന്‍ മടിയായിരുന്നു. പിന്നീട് സംശയം തോന്നി പല േഡാക്ടര്‍മാെരയും മാറിമാറി കണ്ടു. വലിയ പ്രശ്‌നെമാന്നുമില്ല, നമുക്കു േനാക്കാം എന്നൊക്കെയാണ് എല്ലാവരും പറഞ്ഞത്. ആ വിശ്വാസത്തിലായിരുന്നു ജീവിതം. രണ്ടുമാസം കഴിഞ്ഞപ്പോ ള്‍ തൊണ്ടയില്‍ സഹിക്കാനാകാത്ത വേദനയായി. എംആര്‍ െഎ സ്‌കാനിലൂെടയാണ് കാന്‍സര്‍ ആണെന്നു തെളിഞ്ഞത്. രണ്ടര വര്‍ഷം മുമ്പായിരുന്നു അത്. ഓപ്പറേഷനിലൂെട േരാഗം മാറുമെന്നാണു ഡോക്ടര്‍മാര്‍ പറഞ്ഞത്. ആ സമയത്ത് രാജേഷ് പിള്ള ഹിന്ദിയില്‍ സംവിധാനം െചയ്യുന്ന ട്രാഫിക്കിലും ഒരു തമിഴ് ചിത്രത്തിലും അഭിനയിക്കുന്നുണ്ടായിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞാല്‍ പിന്നെ ഉടനൊന്നും അഭിനയിക്കാനാവില്ല എന്നു പറഞ്ഞ് ജിഷ്ണു സിനിമ മുടക്കിയില്ല.
ബംഗളൂരുവില്‍ ട്യൂമര്‍ നീക്കുന്നതിനു നടത്തിയ സര്‍ജറി വിജയമായിരുന്നു. പക്ഷേ, കുറച്ചു കാലം കഴിഞ്ഞപ്പോള്‍ വീണ്ടും രോഗം ബാധിച്ചു. കൊച്ചിയില്‍ രണ്ട് ആശുപത്രികളിലായി ചികിത്സ. അടുത്തിടെ അവസ്ഥ നന്നായി മെച്ചപ്പെട്ടിരുന്നു. മുടിയൊക്കെ വളര്‍ന്നു. സ്‌കിന്‍ പൂര്‍വസ്ഥിതിയിലായി. പക്ഷേ, മൂന്നു മാസം കഴിഞ്ഞപ്പോള്‍ അസുഖം വീണ്ടും വന്നു.
ആര്‍ഇസിയിലെ സഹപാഠികളായ അരുണ്‍, ജയ്പാല്‍ ഉള്‍പ്പെട്ട സുഹൃദ്‌സംഘം എല്ലാ സഹായത്തിനും കൂടെയുണ്ടായിരുന്നു. സംവിധായകന്‍ രാജേഷ് നമ്പ്യാര്‍, താരങ്ങളായ മധു വാരിയര്‍, നിഷാന്ത് സാഗര്‍, സിദ്ധാര്‍ഥ് ശിവ, കാവ്യ മാധവന്‍, നൈല ഉഷ.. എല്ലാവരും പിന്തുണ നല്‍കിയിരുന്നു. നടി മംമ്ത മോഹന്‍ദാസ് ജിഷ്ണുവിനു വേണ്ടി അമേരിക്കയിലെ ഡോക്ടര്‍മാരോടു സംസാരിച്ചിരുന്നു.'' ധന്യ ഓര്‍മിക്കുന്നു.
''പുഴക്കരയില്‍ കുറേ നിലം വാങ്ങി അവിടെ നമുക്കു പച്ചക്കറിത്തോട്ടമുണ്ടാക്കണം. വിഷമില്ലാത്ത ആ പച്ചക്കറികള്‍ െകാണ്ട് നല്ല ഭക്ഷണമുണ്ടാക്കി നമുക്കു പ്രിയപ്പെട്ടവര്‍ക്കു നല്‍കണം. അതൊക്കെയായിരുന്നു മോന്റെ സ്വപ്നം.''
യൂണിേഫാമും പാഠപുസ്തകങ്ങളുമായി, അമ്മയ്‌ക്കൊരു ഉമ്മയും കൊടുത്ത് സ്‌കൂളിലേക്ക് ഓടിയിരുന്ന കുഞ്ഞു ജിഷ്ണുവിെന്റ മുഖം ശോഭയുെട മനസ്സില്‍ ഇപ്പോഴും ഉണ്ട്.

 

വളര്‍ന്നു വലുതായിക്കഴിഞ്ഞ്, ജിഷ്ണു അമ്മയെക്കുറിച്ച് എഴുതി, 'എന്റെ ഏറ്റവുമടുത്ത സുഹൃത്ത്. സ്വന്തം കാര്യത്തെക്കുറിച്ച് അമ്മ ചിന്തിക്കാറേയില്ല. എന്നും എന്റെ കാര്യമായിരുന്നു അമ്മയ്ക്കു വലുത്. എന്റെ എറ്റേണല്‍ ഫ്രണ്ട്. എന്റെ എക്കാലത്തെയും മനസ്സാക്ഷി സൂക്ഷിപ്പുകാരി...
''അന്നവന്‍ നാലാം ക്ലാസില്‍ പഠിക്കുകയാണ്.''ശോഭ ഓര്‍മിക്കുന്നു. ''ഒരു സഹപാഠി പല ദിവസവും ജിഷ്ണുവിന്റെ പുസ്തകം വാങ്ങിക്കൊണ്ടു പോകും. പരീക്ഷ സമയമായാലും പുസ്തകം തിരിച്ചു കിട്ടില്ല. ഒരു തവണ പനി മൂലം മോന് ക്ലാസില്‍ പോകാന്‍ പറ്റിയില്ല. പകര്‍ത്തിയെഴുതാന്‍ പുസ്തകം ചോദിച്ചപ്പോള്‍ ആ കുട്ടി കൊടുത്തില്ല. എനിക്കു ദേഷ്യം വന്നു. 'ഇനി ആ കുട്ടി ചോദിച്ചാല്‍ നീയും കൊടുക്കേണ്ട..' എന്നാവശ്യപ്പെട്ടപ്പോള്‍ ഐന്ന കെട്ടിപ്പിടിച്ച് അവന്‍ പറഞ്ഞു, 'അമ്മേ... ആ കുട്ടിയുെട അച്ഛന്‍ മരിച്ചു പോയതാ. എന്തു കഷ്ടപ്പെട്ടാണെന്നോ പാവം പഠിക്കുന്നത്...' മോന്റെ മനസ്സിന്റെ നന്മ കണ്ട് എനിക്കു സന്തോഷം തോന്നി.
''സുഹൃത്തുക്കളായിരുന്നു ജിഷ്ണുവിന്റെ കരുത്ത്. എറണാകുളത്തു നിര്‍മാതാവ് ജോളി ജോസഫിന്റെ ഫ്‌ളാറ്റിലാണു ഒരു വര്‍ഷമായി താമസം. അതുപോലെ എഴുത്തുകാരി റോസ്‌മേരി. ചില പരിപാടികളില്‍ കണ്ടു പരിചയപ്പെട്ടതാണ്. പിന്നീട് ഞങ്ങളുടെ കുടുംബത്തിലെ ഒരാളായി റോസ്‌മേരി മാറി. ജിഷ്ണു ഐസിയുവിലാണെന്നറിഞ്ഞാല്‍ ഓടി വരും. അവന്റെ നെറ്റിയില്‍ ഒരുമ്മയൊെക്ക െകാടുത്തു മടങ്ങുമ്പോള്‍ അവനും പുതിയ എനര്‍ജി കിട്ടിയ പോലെയാണ്. ഞങ്ങള്‍ എറണാകുളത്തേക്കു പോന്നപ്പോള്‍ സഹോദരി ആനിയെ കാര്യങ്ങള്‍ ഏല്‍പ്പിച്ചു.കോടനാടേക്കു വന്നപ്പോള്‍ സുഹൃത്ത് സൂസനെ പരിചയപ്പെടുത്തിത്തന്നു.
മരിക്കുന്നതിനു തലേദിവസം വൈകുന്നേരമാണു ഞാന്‍ മോനെ കണ്ടത്. പിന്നീട് അച്ഛന്‍ വിളിച്ചപ്പോള്‍ ആ അവസ്ഥയില്‍ കാണാന്‍ കഴിയില്ലെന്നു ഞാന്‍ പറഞ്ഞു. എപ്പോഴത്തെയും പോലെ ഐസിയുവില്‍ നിന്നു തിരികെ വരുമെന്നു തന്നെയാണു ഞങ്ങള്‍ കരുതിയത്. ഹോസ്പിറ്റലിന് അടുത്ത് ഒരു വാടക വീടെടുക്കണം, ഹോസ്പിറ്റലില്‍ത്തന്നെ കുറേ ദിവസം കഴിയണമെന്നൊക്കെ തീരുമാനിച്ചു.


രാവിലെ വരെ മോനു നല്ല ബോധമുണ്ടായിരുന്നു. ഇടയ്‌ക്കെപ്പോേഴാ 'അച്ഛാ... ഗ്യാസ്, അഷ്ടചൂര്‍ണം...' എന്നു പറഞ്ഞു. അച്ഛന്‍ ത്രിഫലയും കൊണ്ടോടിച്ചെന്നു. അപ്പോ. 'അഷ്ടചൂര്‍ണം' എന്നു വീണ്ടും പറഞ്ഞു. അച്ഛന്‍ അഷ്ടചൂര്‍ണവും വാങ്ങി വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു... കാര്‍ഡിയാക് അറസ്റ്റ് എന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.' അമ്മ അലകളിളകാത്ത കടല്‍ പോലെ.
'അവസാനമായി ജ്യോത്സ്‌നയുടെ മകന്‍ ബിഹുവിനെയാണു ചോദിച്ചത്, അവനെ വലിയ ഇഷ്ടമായിരുന്നു. സംസാരിക്കാന്‍ വയ്യാത്തതു കൊണ്ട് ജിഷ്ണു ആംഗ്യത്തിലൂെടയാണ് എല്ലാം പറയുക. ചിലത് എഴുതിക്കാണിക്കും. കാലു വേദനിക്കുമ്പോള്‍ മുട്ടില്‍ തൊടും. അന്നേരം ബിഹു ഓടിപ്പോയി സ്റ്റൂള്‍ എടുത്തോണ്ടു വരും. സ്റ്റൂളിന്റെ ഉയരം പോരെന്ന് ആംഗ്യം കാണിക്കുമ്പോ ഒരു കുഷന്‍ സ്റ്റൂളിനു മുകളില്‍ വച്ചു കൊടുക്കും. 'ഐന്റ ആംഗ്യങ്ങള്‍ ഇവനാണ് ഏറ്റവും കൂടുതല്‍ മനസ്സിലാകുന്നതെന്ന്' ജിഷ്ണു പറയുമായിരുന്നു.''
ധന്യയുടെ ഓര്‍മയില്‍ കണ്ണീരായി ആ ദിവസമുണ്ട്. ''ദുഃഖവെള്ളിയാഴ്ച ഇങ്ങോട്ടേക്കുള്ള യാത്ര നേരത്തേ തീരുമാനിച്ചതാണ്. വ്യാഴാഴ്ച ഡോക്ടറെ വിളിച്ചു സംസാരിച്ചപ്പോള്‍ ജിഷ്ണു സുഖമായിരിക്കുന്നുവെന്നു പറഞ്ഞു. പിറ്റേന്നു ഞാനെത്തുമ്പോള്‍ ജിഷ്ണുവിന്റെ കൂടെയിരിക്കാന്‍ സൗകര്യം തരാമെന്ന് ഉറപ്പും നല്‍കി. എപ്പോഴത്തെയും പോലെ ആശുപത്രി മുറിയില്‍ പുഞ്ചിരിയോടെ വരവേല്‍ക്കുന്ന ആ മുഖവും ആഗ്രഹിച്ചും പ്രതീക്ഷിച്ചാണു വന്നത് അവസാനമായി ജീവനോടെ എനിക്കൊന്ന് കാണാന്‍ സാധിക്കാതെ... അപ്പോഴേക്കും.
എല്ലാവരും എപ്പോഴും ചിരിച്ചു കാണാന്‍ ആഗ്രഹിക്കുന്ന ജിഷ്ണു ഇപ്പോള്‍ വേദനകളില്ലാത്ത ലോകത്താണല്ലോ, അവിടെയിരുന്ന് പുഞ്ചിരിക്കുന്നുണ്ടാവും.''


ലോകത്തോടു തന്റെ സ്വപ്നങ്ങളെല്ലാം ജിഷ്ണു പങ്കു വച്ചത് ഫെയ്‌സ്ബുക്ക് പേജിലൂടെയാണ്. ഭാവനകളും പ്രതീക്ഷകളും അനുഭവങ്ങളും അറിവുകളും എല്ലാം കുഞ്ഞിക്കുഞ്ഞി വാചകങ്ങളിലായി അവന്‍ കുറിച്ചിട്ടു. മാര്‍ച്ച് എട്ടിന്, അതിമനോഹരമായ ഒരു സ്വപ്നമാണ് ജിഷ്ണു കുറിച്ചത്. ആ സ്വപ്നം ഒരിക്കലും പൂര്‍ത്തിയാവില്ല എന്നറിയാതെ.....
വീട്ടച്ഛനാകാന്‍ ഇഷ്ടമാണെനിക്ക്. പാചകം ചെയ്യല്‍ നന്നായി ആസ്വദിക്കാറുണ്ട്. വീട്ടിലേക്കു വേണ്ട ഷോപ്പിങ് നടത്താനും ഗാര്‍ഡനിങ് ചെയ്യാനുമെല്ലാം എനിക്കു കഴിയും. ഈ ലോകത്തു ഞാന്‍ കണ്ടതില്‍ ഏറ്റവും നല്ല വീട്ടമ്മ എന്റെ അമ്മയാണ്. എന്റെ വീടിന്റെ നെടും തൂണ്‍ അമ്മയായിരുന്നു. അമ്മ അല്‍പെമാന്നു മാറി നിന്നാല്‍ ഈ വീട് നിശ്ചലമാകും. അമ്മയാണ് ധന്യയുടെ ഇന്‍സ്പിരേഷന്‍. അമ്മയെപ്പോലെയാകാന്‍ എനിക്കു കഴിയില്ല. എന്നാലും അതു പോലെയാകണം എന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്.....'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (5 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (5 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (5 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (5 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (5 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (5 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (6 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (6 hours ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (6 hours ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (6 hours ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (6 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (8 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (8 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (8 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (8 hours ago)

Malayali Vartha Recommends