പാര്‍വതി സ്‌റ്റേറ്റ് ബാഡ്മിന്റണ്‍ പ്ലയര്‍; സിനിമയില്ലെങ്കിലും ജീവിക്കും

പാര്‍വതി നമ്പ്യാരെ സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗില്‍ ചുമ്മാ തെരഞ്ഞെടുത്തതല്ല, താരം സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് സ്‌റ്റേറ്റ് ലെവല്‍ പ്ലയറായിരുന്നു. പക്ഷെ, താരസംഘടനയായ അമ്മയുടെ അമ്മ റോയല്‍സിന് വേണ്ടി ചാക്കോച്ചനും ജയറാമിനും ഒപ്പം ഇറങ്ങുമ്പോള്‍ ഇതൊരു സെലിബ്രിറ്റി മാച്ചായി താരം കാണുന്നില്ല. രഞ്ജിനി ഹരിദാസ്, സൈജു കുറുപ്പ് എന്നിവരെ കടത്തിവെട്ടി പാര്‍വതി മുന്നേറിയപ്പോഴാണ് സഹതാരങ്ങള്‍ ലീല നായികയുടെ ബാഡ്മിന്റണ്‍ ചരിത്രം അറിയുന്നത്. സിനിമയില്ലെങ്കിലും ജീവിക്കാമല്ലോ എന്ന് ജയറാം പറഞ്ഞ് കമന്റ് കേട്ട് പാര്‍വതി ചിരിച്ചു.
ബാഡ്മിന്റണ്‍ കളിക്കുന്നവര്‍ ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുന്നവരാണ്. എന്നാല്‍ താന്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വളരെ വീക്കാണെന്ന് താരം സമ്മതിച്ചു. കഥാപാത്രങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഭാരം കൂട്ടുന്നതും കുറയ്ക്കുന്നതും. അല്ലാത്തപ്പോള്‍ നന്നായി ഭക്ഷണം കഴിക്കും. ജയറാമിനും റോമയ്ക്കും ഒപ്പം സത്യയില്‍ അഭിനയിക്കുമ്പോഴാണ് ബാഡ്മിന്റണ്‍ ലീഗില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. ബാഡ്മിന്റണ്‍ സ്‌കൂള്‍ ടൈമിന് ശേഷം നിര്‍ത്തി. പിന്നീട് ഡാന്‍സായിരുന്നു കമ്പം. ഇപ്പോള്‍ പ്രൊഫഷണല്‍ ഡാന്‍സറാണ്.
സിനിമയിലായാലും ഡാന്‍സിലായാലും വല്യ സ്വപ്നങ്ങളൊന്നുമില്ല. ഇതുവരെ കിട്ടിയ നേട്ടങ്ങളില്‍ വളരെ സന്തോഷവതിയാണെന്ന് താരം പറഞ്ഞു. കഴിവിനനുസരിച്ച് എന്തൊക്കെ നേടാമോ അതൊക്കെ നേടാനാവുമെന്ന ആത്മവിശ്വാസവും താരത്തിനുണ്ട്. എന്തായാലും സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗ് കരിയറിലെ വലിയ വഴിത്തിരിവാണ്. സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല ഇങ്ങിനെയൊരു ഇവന്റില്‍ പങ്കെടുക്കുമെന്ന്. തമിഴിലെയും തെലുങ്കിലെയും കന്നടയിലെയും താരങ്ങളോടാണ് മല്‍സരിക്കുന്നത്. അതിന്റെ ത്രില്ലുമുണ്ട്.
https://www.facebook.com/Malayalivartha
























