ധനുഷ് ഞങ്ങളുടെ മകനാ... തെളിവുകളുമായി വൃദ്ധ ദമ്പതികള്‍

തമിഴ് സൂപ്പര്‍ താരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ രംഗത്ത്. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ ത്രിപുവനില്‍ നിന്നുള്ള ദമ്പതികളാണ് രംഗത്ത് വന്നിരിക്കുന്നത്. ധനുഷിന്റെ പിതാവ് സംവിധായകന്‍ കസ്തൂരിരാജ അല്ലെന്നാണ് ഇവരുടെ അവകാശവാദം.
തങ്ങള്‍ക്ക് 1985ല്‍ ഒരു മകന്‍ പിറന്നു. കലൈഅരസന്‍ എന്നായിരുന്നു അവന്റെ പേര്. പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ കാണാതായ അവന്‍ ഇപ്പോള്‍ ചെന്നൈയിലാണെന്നും ധനുഷ് എന്ന പേരിലാണ് അവന്‍ അറിയപ്പെടുന്നതെന്നും ദമ്പതികള്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ പോലീസില്‍ പരാതി നല്‍കി. മുഖ്യമന്ത്രിയുടെ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്.
ധനുഷുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കസ്തൂരിരാജയും മറ്റ് കുടുംബാംഗങ്ങളും ഇത് അനുവദിക്കുന്നില്ലെന്നും പരാതിക്കാര്‍ ആരോപിച്ചു. കോളിവുഡില്‍ കാട്ടുതീ പോലെ പടര്‍ന്ന വാര്‍ത്തയോടുള്ള ധനുഷിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് തമിഴ് സിനിമാ ലോകം.

https://www.facebook.com/Malayalivartha
























