Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

പ്രവാസികള്‍ ഒരിക്കലും സൂപ്പര്‍ താരങ്ങളെ വെച്ച് സിനിമയെടുക്കരുത്: തമ്പി ആന്റണി

01 OCTOBER 2016 12:03 PM IST
മലയാളി വാര്‍ത്ത

മികച്ച നടന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. അവര്‍ക്കൊപ്പം അഭിനയിച്ചിട്ടുമുണ്ട്. എന്നാല്‍ അവരെവച്ച് ബിസിനസ് ചെയ്യാന്‍ റിസ്‌ക് കൂടുതലാണ്. അവരുടെ സിനിമകള്‍ അവര്‍ തന്നെ നിര്‍മ്മിക്കുന്നതാണ് നല്ലത്..! പ്രവാസികള്‍ ഒരിക്കലും സൂപ്പര്‍താരങ്ങളെ വച്ച് സിനിമയെടുക്കരുത്. ആഗ്രഹമുള്ളവര്‍ക്ക് ലാലിനെയും മമ്മൂട്ടിയെയും വച്ച് സിനിമയെടുക്കാം. ആഗ്രഹവും ബിസിനസും രണ്ടും രണ്ടാണ്. ലാലിനും മമ്മൂട്ടിക്കും സ്വന്തമായി പ്രൊഡക്ഷനുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്ക് മറ്റു നിര്‍മ്മാതാക്കളുടെ ആവശ്യമില്ല. തങ്ങളെ വച്ച് സിനിമയെടുക്കണമെന്ന് അവര്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലല്ലോ..! 

ചെറിയതും കലാമൂല്യമുള്ളതുമായ സിനിമകള്‍ നിര്‍മ്മിക്കാനാണ് ഇപ്പോള്‍ താല്‍പ്പര്യം..! കുറച്ചു നല്ല സിനിമകള്‍ നിര്‍മ്മിക്കണമെന്നാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അതോടൊപ്പം അഭിനയവും എഴുത്തും തുടരണമെന്നുണ്ട്. വേണമെങ്കില്‍ ഇനിയും ഹോളിവുഡ് സിനിമകളില്‍ അഭിനയിക്കാമായിരുന്നു. പക്ഷേ അവിടെ അതിനായി ഒരു ഏജന്റിനെ വയ്ക്കണം. ഹോളിവുഡിനേക്കാളും മലയാളത്തില്‍ കുറച്ചു നല്ല വേഷങ്ങള്‍ ചെയ്യണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം. ന്യൂജനറേഷന്‍ താരങ്ങള്‍ അഭിനയിക്കുന്ന പുതിയ സിനിമയാണ് അടുത്തത്. പൂര്‍ണ്ണമായും അമേരിക്കയിലാണ് പുതിയ സിനിമയുടെ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിരിക്കുന്നത്. 

സംവിധാനം ആര്‍ക്കും ചെയ്യാവുന്ന പണിയല്ല. എന്നാല്‍ പുതിയ കാലഘട്ടത്തില്‍ അറിയാത്തവരും ഈ പണി ചെയ്യുന്നുണ്ട്. പ്രതിഭ കൂടുതലായി വേണ്ട മേഖലയാണത്. എല്ലാം അറിയുമ്പോഴാണ് ധൈര്യം കുറയുക. എനിക്ക് വേണമെങ്കില്‍ നേരത്തേതന്നെ സംവിധാനം ചെയ്യാമായിരുന്നു. പലരും ചെയ്യുന്നതുപോലെ നല്ല അസോസിയേറ്റിനെ വച്ചാല്‍ മതി. പക്ഷേ അത് ശരിയായ രീതിയല്ലെന്ന് നന്നായി അറിയാം. ബ്ലെസിയോടുള്ള സ്‌നേഹം കൊണ്ടാണ് 'കല്‍ക്കട്ടാന്യൂസ്' ചെയ്തത്. ഒരുപാടു പ്രതികൂല ഘടകങ്ങള്‍ വന്നതിനാല്‍ ആ സിനിമ വലിയ നഷ്ടംവരുത്തി. ദേശീയ അവാര്‍ഡ് നേടിയ സംവിധായകന്‍ പ്രിയനന്ദനനെക്കുറിച്ച് ഒരു പത്രവാര്‍ത്ത വായിച്ചു. അയാള്‍ ദാരിദ്ര്യാവസ്ഥയിലാണ്. വീട് ചോര്‍ന്നൊലിക്കുന്നു എന്നൊക്കെ. ഒരു ദിവസം പ്രിയനെ വിളിപ്പിച്ചു. 

ഒരുപാടു കഥകള്‍ ചര്‍ച്ച ചെയ്തു. ഒടുവില്‍ 'സൂഫി പറഞ്ഞ കഥ' സിനിമയാക്കി. ആ സമയത്താണ് സുഹൃത്തായ പ്രകാശ്ബാരെ അമേരിക്കയില്‍നിന്ന് വിളിച്ചത്. അവന് ഒരു സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹം. 'സൂഫി പറഞ്ഞ കഥ'യില്‍ അവനെയും പാര്‍ട്ണറാക്കി. പൃഥ്വീരാജിനെ നായകനാക്കാമെന്ന് കരുതിയെങ്കിലും ഡേറ്റ് പ്രശ്‌നമായി. അതോടെ പ്രകാശിനെത്തന്നെ പ്രധാന റോള്‍ ഏല്‍പ്പിച്ചു. 

പിന്നീട് പ്രകാശും ചേര്‍ന്ന് നാലു സിനിമകള്‍ നിര്‍മ്മിച്ചു. എംജി ശശി എന്ന നല്ല സംവിധായകനെ പ്രോത്സാഹിപ്പിക്കാനാണ് 'ജാനകി' എന്ന സിനിമ നിര്‍മ്മിച്ചത്. സൗഹൃദങ്ങളും ബന്ധങ്ങളുമാണ് തമ്പി ആന്റണിയെ നിര്‍മ്മാതാവാക്കിയതെന്നു പറഞ്ഞാല്‍ ശരിയാണ്. .. നായകനായി തിളങ്ങിയ ബാബു ആന്റണിക്ക് പിന്നീട് സിനിമകള്‍ കുറഞ്ഞു. ആ സമയത്ത് സഹായിക്കണമെന്നു തോന്നി. അങ്ങനെയാണ് ബാബുവിനെ നായകനാക്കി 'ജനനായകന്‍' നിര്‍മ്മിച്ചത്. നിസാര്‍ സംവിധാനം ചെയ്ത ലോ ബഡ്ജറ്റ് ചിത്രം., മൂന്നാഴ്ചയേ പടം ഓടിയുള്ളൂ. അന്ന് സിനിമയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എങ്കിലും വലിയൊരു നഷ്ടം സംഭവിച്ചില്ല. രാജീവ് അഞ്ചലുമായുള്ള സൗഹൃദം കൊണ്ടാണ് 'മെയ്ഡ് ഇന്‍ യു.എസ്.എ' നിര്‍മ്മിച്ചത്. സബ്‌സിഡി കിട്ടിയതിനാല്‍ വലിയ കുഴപ്പമുണ്ടായില്ല. 

അമേരിക്കയില്‍ വച്ച് സംവിധായകന്‍ രാജീവ് അഞ്ചലിനെ കണ്ടു. 'ബിയോണ്ട് ദി സോള്‍' എന്ന ഹോളിവുഡ് ഫിലിം ചെയ്യാനായിരുന്നു രാജീവെത്തിയത്. ചാരുഹാസനെയോ യേശുദാസിനെയോ പ്രധാനറോള്‍ ഏല്‍പ്പിക്കാനായിരുന്നു രാജീവിന്റെ പ്ലാന്‍. .. ആ തീരുമാനം മാറ്റി... 'തമ്പിക്കാണ് പ്രൊഫ.ആചാര്യയുടെ വേഷം ചേരുക. അഭിനയിക്കേണ്ട. വന്നാല്‍ മതി.' .. അതില്‍ അഭിനയിച്ചില്ല. രാജീവ് പറഞ്ഞതുപോലെ ചെയ്തുവെന്നേയുള്ളൂ. അതാണ് ആ സിനിമയുടെ വിജയവും. ആ സിനിമ അമേരിക്കയിലെ ഹോണോലുലു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ബെസ്റ്റ് ആക്ടര്‍ പുരസ്‌കാരം കിട്ടി. മുമ്പ് ഈ പുരസ്‌കാരം ലഭിച്ചത് ഒരേയൊരു ഇന്ത്യക്കാരനാണ്. ശിവാജി ഗണേശന്. 

'ബിയോണ്ട് ദി സോളി'ല്‍ അഭിനയിക്കുമ്പോഴാണ് അസോസിയേറ്റായ ബ്ലെസിയെ പരിചയപ്പെടുന്നത്. ആ പരിചയം 'പളുങ്കി'ലെത്തിച്ചു. 'പളുങ്കി'ലെ കവിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെയാണ് മലയാളസിനിമയില്‍ സജീവമായത്. 

'കാഷ്' എന്ന ഹോളിവുഡ് സിനിമയില്‍ സര്‍ദാറായി അഭിനയിച്ചു. ആ സിനിമയ്ക്ക് ഇന്റര്‍നാഷണല്‍ അവാര്‍ഡ് കിട്ടുകയും ചെയ്തു. അതുകൊണ്ടാണ് ഹോളിവുഡിലെ താരസംഘടനയായ 'സാസി'ല്‍ അംഗത്വം കിട്ടിയത്. മൂന്ന് സിനിമകളില്‍ അഭിനയിച്ചാലേ 'സാസി'ല്‍ അംഗത്വം കിട്ടാറുള്ളൂ. സാസില്‍ മെമ്പര്‍ഷിപ്പുള്ള ഏക മലയാളി നടന്‍ കൂടിയാണ് . തമ്പി ആന്റണി ..!

വേണമെങ്കില്‍ ഇനിയും ഹോളിവുഡ് സിനിമകളില്‍ അഭിനയിക്കാമായിരുന്നു. പക്ഷേ അവിടെ അതിനായി ഒരു ഏജന്റിനെ വയ്ക്കണം. ഹോളിവുഡിനേക്കാളും മലയാളത്തില്‍ കുറച്ചു നല്ല വേഷങ്ങള്‍ ചെയ്യണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇളം നീല ചുരിദാറുമിട്ട് കറുത്ത മാസ്‌കിട്ട് വീണ..! ED ക്ക് മുന്നിലേക്ക് മകളെ 'വ്യാഴാഴ്ച' പറഞ്ഞു വിട്ട് അച്ഛന്‍  (3 minutes ago)

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (1 hour ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (2 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (3 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (3 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (3 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (3 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (4 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (4 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (5 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (5 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (5 hours ago)

Malayali Vartha Recommends