സുറുമിയും ദുല്‍ഖറും ജനിച്ചപ്പോള്‍ മമ്മൂട്ടിയെ അറിയിച്ച മെസഞ്ചര്‍

മക്കള്‍ ഉണ്ടാവും മുമ്പ് സിനിമയില്‍ എത്തിയ ആളാണ് മമ്മൂട്ടി. മക്കള്‍ ജനിക്കുന്ന ആ മുഹൂര്‍ത്തം ഒരു പ്രത്യേക അനുഭൂതിയാണ്. മിക്കവാറും ഭര്‍ത്താക്കന്മാര്‍ ഭാര്യയുടെ ഡെലിവറി ടൈമില്‍ ഹോസ്പിറ്റലില്‍ അടുത്തുണ്ടാകും. ജോലിയോ യാത്രയോ ഒക്കെയായി അസൗകര്യം നേരിടുമ്പോള്‍ മാത്രമായിരിക്കും ഭര്‍ത്താക്കന്‍മാര്‍ ഇല്ലാതെ പോകുന്നത്. കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. മമ്മൂട്ടിയുടെ രണ്ടുമക്കളും ജനിച്ച വിവരം അറിയിച്ച മെസഞ്ചര്‍ പ്രിയദര്‍ശനാണ്.
പടയോട്ടം സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് മമ്മൂട്ടിയുടെ മൂത്തമോള്‍ സുറുമി ജനിക്കുന്നത്. അന്ന് ഫോണ്‍ സൗകര്യം തീരെ കുറവാണ്. പാലക്കാട്ടെ ലൊക്കേഷനിലേക്കാണ് ഫോണെത്തുന്നത്. മമ്മൂട്ടിക്ക് കുട്ടി ജനിച്ചുവെന്നും അത് മോളാണെന്നും . അസിസ്റ്റന്റ് ഡയറക്ടറായ പ്രിയന്‍ ആ വിവരം അറിയുന്നു. ഈ വിവരം മമ്മൂട്ടിയോട് പോയി പറയാനുള്ള ചുമതലയും പുള്ളിക്കായിരുന്നു. പ്രിയന്‍ പറയുമ്പോഴാണ് സുറുമി ജനിച്ച വിവരം മമ്മൂട്ടി അറിയുന്നത്. ഷോട്ടില്‍ അഭിനയിച്ചുകൊണ്ടിരുന്ന മമ്മൂട്ടി അപ്പോള്‍ പെട്ടെന്ന് വികാരാധീനനായി. കുറച്ചുനാള്‍ കഴിഞ്ഞ് ദുല്‍ക്കര്‍ ജനിക്കുമ്പോഴും ഇതുതന്നെ സംഭവിച്ചു. അപ്പോഴും ദൈവം ആ വിവരം മമ്മൂട്ടിയെ അറിയിക്കാന്‍ പ്രിയനെയാണ് നിയോഗിച്ചത്.
മദ്രാസില്‍ വച്ചായിരുന്നു സംഭവം. മമ്മൂട്ടി അവിടെ ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. താമസിക്കുന്നത് വുഡ്‌ലാന്റ്‌സ് ഹോട്ടലില്‍. തൊട്ടടുത്ത മുറിയില്‍ പുതിയ സിനിമയുടെ കഥയെഴുത്ത് ജോലികളുമായി ബന്ധപ്പെട്ട് പ്രിയനും താമസിക്കുന്നുണ്ട്. മദ്രാസില്‍ എ.വി.എം. സ്റ്റുഡിയോയിലെ ഫ്‌ളോറിലായിരുന്നു മമ്മൂട്ടി അന്ന് . മമ്മൂട്ടി പോയി കഴിഞ്ഞാണ് ഫോണ്‍ വരുന്നത്. അവര്‍ വിവരം പ്രിയനെ അറിയിച്ചു. പ്രിയന്‍ എ.വി.എം സ്റ്റുഡിയോയില്‍ ചെന്ന് മമ്മൂട്ടിയെ കണ്ട് വിവരം പറഞ്ഞു. ആ മകനാണ് ദുല്‍ഖര്‍.
https://www.facebook.com/Malayalivartha
























