ദുല്‍ഖര്‍ സ്‌പെഷ്യല്‍ ഐസ്‌ക്രീം സോഡ സെറ്റില്‍

കുട്ടിക്കാലത്ത് ഏതൊരാളെയും പോലെ മധുരം കഴിക്കാനാണ് ദുല്‍ഖര്‍ ആഗ്രഹിച്ചിരുന്നത്. ചെമ്പിലെ വീടിനടുത്ത് മന്ത്രിയുടെ കട എന്നൊരു ചെറിയ കട ഉണ്ടായിരുന്നു. അവിടെ പല കളറിലുള്ള നാരങ്ങാ മിഠായി ഉണ്ടായിരുന്നു.അത് തിന്നാല്‍ നാക്കില്‍ മഞ്ഞയും ഓറഞ്ചും അടക്കമുള്ള നിറം പടരും. കടും നിറങ്ങളുള്ള നാക്ക് നീട്ടി ദുല്‍ഖറും സഹോദരിയും ബന്ധുക്കളും രാക്ഷസന്‍മാരായി കളിക്കും. ചെമ്പിലും ഉമ്മയുടെ വീടായ മട്ടാഞ്ചേരിയിലുമായിരുന്നു ദുല്‍ഖറിന്റെ കുട്ടിക്കാലം. മട്ടാഞ്ചേരി വേറൊരു ലോകമാണ്. ജ്യൂ ടൗണും ഫോര്‍ട്ടു കൊച്ചിയുമെല്ലാം തൊട്ടടുത്ത്. പാലസ് റോഡ് ഉല്‍സവപ്പറമ്പ് പോലെയാണ്.
ശാന്തിലാല്‍ മിഠായിവാലയുടെ കടയിലെ മഞ്ഞ ജിലേബിയും ആഗ്ര പേഡയുടെ രുചിയും മറക്കാനാവില്ല. ഐസ്‌ക്രിം സോഡയായിരുന്നു അന്ന് മട്ടാഞ്ചേരിയുടെ ദേശീയ പാനീയം. അത് വിറ്റിരുന്ന തെരുവില്‍ അടുത്തിടെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. പീപ്പിയൂതി നടന്ന തെരുവില്‍ ഷൂട്ടിംഗിന് എത്തിയപ്പോഴുണ്ടായ സന്തോഷം വേറെ തന്നെ. സെറ്റിലിരുന്ന് ഐസ്‌ക്രീം സോഡയുടെ മധുരത്തെ കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും കഴിക്കാന്‍ ആഗ്രഹം. അതോടെ സെറ്റില്‍ ഐസ്‌ക്രീം സോഡ എത്തിച്ചു. അതും താരത്തിന്റെ വക. എല്ലാവര്‍ക്കും ഇഷ്ടമായി. മട്ടാഞ്ചേരിയില്‍ പലതരം മിഠായികള്‍ ലഭിക്കും. അതെല്ലാം വാങ്ങി. പണ്ട് കുട്ടിക്കാലത്ത് കഴിച്ചവ.
കുട്ടിക്കാലത്ത് ദുല്‍ഖര്‍ അങ്ങനെ ഭക്ഷണം കഴിച്ചിരുന്നില്ല. എങ്കിലും ഉമ്മയെ ചുറ്റിപ്പറ്റി അടുക്കളയില്‍ ഏറെ സമയം ചെലവഴിച്ചിരുന്നു. ഉമ്മച്ചി ഉണ്ടാക്കുന്ന ആഹാരത്തിന് പ്രത്യേക രുചിയാണ്. ആ ടേസ്റ്റ് മറ്റെവിടെ നിന്നും ലഭിച്ചിട്ടില്ല. ഉമ്മച്ചി നൂറ് തരം ബിരിയാണി വയ്ക്കും. പിന്നെ ചെമ്മീന്‍ പൊള്ളിക്കും. സ്‌പെഷ്യല്‍ മട്ടന്‍ ബിരിയാണിയുടെ സ്വാദ് അത് കഴിച്ചാലേ മനസിലാകൂ. ഏത് തരം ഭക്ഷണവും ഇപ്പോ ദുല്‍ഖര്‍ കഴിക്കും. പക്ഷെ, വൃത്തിക്ക് വയ്ക്കണമെന്ന് മാത്രം.
https://www.facebook.com/Malayalivartha

























