സച്ചിന്റെ ആഗ്രഹം കേട്ട് നിവിന്‍ ഞെട്ടി

സച്ചിന്റെ ആഗ്രഹം കേട്ട് നിവിന്‍ ഞെട്ടി പോയി. തനിക്കൊപ്പമിരുന്ന് സിനിമ കാണണമെന്ന് സച്ചിന്‍ പറഞ്ഞപ്പോള്‍ തന്നെ വലിയ ത്രില്ലിലാണ് നിവിനും. ഒരു പാട് സന്തോഷമായി, സിനിമ ചെയ്തപ്പോള്‍ ഞങ്ങളുടെ എല്ലാം ഏറ്റവും വലിയ ആഗ്രഹം സച്ചിനെ ആ സിനിമ കാണിക്കണമെന്നതായിരുന്നു. പക്ഷേ അന്ന് അത് നടന്നില്ല. പിന്നീട് ബ്ലാസ്‌റ്റേഴ്‌സിന്റെ അംബാസിഡറായപ്പോള്‍ അദ്ദേഹത്തെ വ്യക്തിപരമായി കണ്ടപ്പോള്‍ ഈ ആഗ്രഹം അറിയിച്ചു.
ഞങ്ങള്‍ സച്ചിനെ സിനിമ കാണിക്കാന്‍ ഒരുപാട് ശ്രമം നടത്തിയിരുന്നു പക്ഷേ നടന്നില്ല എന്ന് പറഞ്ഞു. അപ്പോള്‍ ഡിവിഡി കൊണ്ടുവരൂ എന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം ഞാന്‍ ഡിവിഡിയുമായി മാച്ചിനെത്തി. ഡിവിഡി മാനേജരുടെ കയ്യില്‍ കൊടുക്കാമെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അത് വേണ്ട കയ്യില്‍ തന്നേക്കൂ എന്നാണ് പറഞ്ഞത്. ഞാന്‍ ഡിവിഡിയെടുത്ത് നേരേ അഞ്ജലി മാഡത്തിന്റെ ബാഗില്‍ വച്ചു. സബ് ടൈറ്റില്‍ ഇല്ലേ എന്ന് അന്നും അദ്ദേഹം ചോദിച്ചിരുന്നു. ഏതായാലും 1983 എനിക്കൊപ്പം കാണുമെന്ന് അദ്ദേഹം തന്നെ പറഞ്ഞുകേട്ടതില്‍ വലിയ സന്തോമെന്നായിരുന്നു സച്ചിന്റെ വാക്കുകളോട് നിവിന്റെ പ്രതികരണം.
നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും മനോഹരമായ ചിത്രങ്ങളിലൊന്നാണ് എബ്രിഡ് ഷൈന്‍ ഒരുക്കിയ 1983. 2014ല്‍ ഇറങ്ങിയ ഈ ചിത്രം ക്രിക്കറ്റ് എന്ന കളിയും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന കളിക്കാരനും ഇന്ത്യയുടെ ആത്മാവിനോട് എത്രമാത്രം ആഴത്തില്‍ ഒട്ടിച്ചേര്‍ന്നിട്ടുണ്ടെന്ന് കാണിച്ചുതന്ന ചിത്രങ്ങളിലൊന്നാണ്. ക്രിക്കറ്റ് ജീവശ്വാസമായ രമേശനായിട്ടായിരുന്നു നിവിന്‍ അഭിനയിച്ചത്. സച്ചിനായിരുന്നു രമേശന്റെ ആരാധനാപാത്രവും. സിനിമയാകട്ടെ സച്ചിന്‍ ഫാന്‍സിന്റെ മനസു കീഴടക്കും വിധമായിരുന്നു ആവിഷ്‌കരിച്ചതും. സിനിമ അവസാനിക്കുന്നതു തന്നെ സച്ചിന്‍ പറഞ്ഞ ഏറ്റവും പ്രശസ്തമായ വാക്കുകള്‍ക്കൊപ്പമായിരുന്നു. സ്വപ്നങ്ങള്‍ കാണുന്ന ഒരുകൂട്ടം മനുഷ്യരുടെ ആ ചിത്രം ഇനി സാക്ഷ്യം വഹിക്കുവാന്‍ പോകുന്നത് മറ്റൊരു സ്വപ്നസാക്ഷാത്കാരത്തിന്.
https://www.facebook.com/Malayalivartha























