Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

തമിഴ് ലൊക്കേഷനിലുണ്ടായ ആ നടുക്കുന്ന സംഭവത്തെ കുറിച്ച് ജയറാം!

10 FEBRUARY 2017 02:50 PM IST
മലയാളി വാര്‍ത്ത

തമിഴ് നടന്‍ അജിത്തുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് നടന്‍ ജയറാം ഒരു തമിഴ് സിനിമയുടെ ലൊക്കേഷനില്‍ നടന്ന ആ സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. തമിഴ് സിനിമയില്‍ അജിത്തിന്റെ അത്രയും സൗഹൃദം എനിക്ക് മറ്റാരോടുമല്ല. അജിത്തിനും അങ്ങനെ തന്നെയാണ്. എന്നേക്കാള്‍ കൂടുതല്‍ ക്ലോസായിട്ടുള്ള സുഹൃത്തുക്കള്‍ സിനിമയില്‍ വേറെയുള്ളതായി എന്റെ അറിവിലില്ല.

പരമശിവന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു അവസരമുണ്ട്. മലയാളി ടച്ചുള്ള ഒരു കഥാപാത്രമാണെന്ന് അജിത്ത് പറഞ്ഞു. ചിത്രത്തില്‍ പ്രകാശ് രാജും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഡബിള്‍ ഒകെ എന്ന് പറഞ്ഞു. അതുമല്ല, അജിത്ത് പറഞ്ഞാല്‍ ഞാന്‍ ഒരു കാര്യവും നോ എന്ന് പറയില്ല. ചിത്രീകരണത്തിനിടെ കൊടൈക്കനിലില്‍ പോയപ്പോഴായിരുന്നു ആ സംഭവം.ഹെലികോപ്റ്ററിനോട് ഭയങ്കര ഇഷ്ടമാണ് അജിത്തിന്. അജിത്തിന്റെ കൈയ്യില്‍ ഒരുപാട് ഹെലികോപ്റ്ററുകളുണ്ട്. ഒരടി വലിപ്പമുള്ളത് മുതല്‍ പത്ത് പന്ത്രണ്ട് അടി നീളമുള്ള ശരിയ്ക്കും ഏവിയേഷന്‍ ഓയില്‍ വര്‍ക്ക് ചെയ്യുന്ന ഹെലികോപ്റ്റര്‍ വരെയുണ്ട്. ചിലപ്പോള്‍ അജിത്ത് എന്നെ വിളിക്കാറുണ്ട്. ജയറാം നിങ്ങള്‍ ഫ്രീയാണോ? ഫ്രീയാണെങ്കില്‍ മാത്രം ഇങ്ങോട്ട് വരൂ.വെളുപ്പിന് ആറ് മണിയാകുമ്പോള്‍ ഞാന്‍ അജിത്തിന്റെ വീട്ടിലെത്തു. ചെന്നൈയിലെ അജിത്തിന്റെ വീടിന്റെ തൊട്ടടത്ത് ഒരു ഗ്രൗണ്ടുണ്ട്. അവിടെ വെച്ച് ഞങ്ങള്‍ ഹെലികോപ്റ്റര്‍ പറത്തും. പരമശിവന്‍ സിനിമയുടെ ഷൂട്ടിങ് ഇടവേളയില്‍ ഞാനും അജിത്തും പ്രകാശ് രാജും വെറുതെ വിമാനം പറത്താന്‍ പോയി. മരങ്ങള്‍ കുറവുള്ള ഒരു ലേക്കിന്റെ അടിയില്‍ പോയാണ് വിമാനം പറത്തുന്നത്.

സംഭവം മുകളിലേക്ക് വിട്ടതും എന്തോ ഒരു പ്രത്യേക ശബ്ദം കേട്ടു. തിരിഞ്ഞ് നോക്കിയപ്പോള്‍ ദേ വലിയ ഒരു കൂട്ടം തേനീച്ച കൂട്ടം പറന്ന് ഇളകി താഴേയ്ക്ക് വരുന്നു. ഓടിയ്‌ക്കോ എന്ന് പറയും മുമ്പേ അജിത്ത് ഓടി. പ്രകാശ് രാജിനെ നോക്കുമ്പോള്‍ കാണാനില്ല. തിരയാന്‍ പോയാല്‍ ജീവന്‍ അപകടത്തിലാകും. ജീവന്‍ മരണ ഓട്ടമാണ്. അതുപോലെ ഒരു ഓട്ടം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.

ഞാന്‍ ഓടി ചെന്ന് പ്രൊഡക്ഷന്റെ കാറില്‍ കയറി ഡോറടച്ചു. ഒരൊറ്റ സെക്കന്റുകൊണ്ട് തേനീച്ച കൂട്ടം മുഴുവന്‍ കാറ് മുഴുവന്‍ പൊതിഞ്ഞു. പിന്നെ ഫയര്‍ ഫോഴ്‌സ് വന്ന് ഇതുങ്ങളെയൊക്കെ ഓടിയ്ക്കാന്‍ ഒരുപാട് സമയം എടുത്തു. അപ്പോഴേക്കും ക്യാമറ അസിസ്റ്റന്റിനെ കുത്തി നാശമാക്കി.

എന്താണേലും പ്രകാശ് രാജും അജിത്തും ആദ്യമേ എങ്ങോട്ടോ ഓടി രക്ഷപ്പെട്ടിരുന്നു. ജയറാം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (37 minutes ago)

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (2 hours ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (2 hours ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (2 hours ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (2 hours ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (2 hours ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (2 hours ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (5 hours ago)

കാരണം ഫോൺ വിളി  (5 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (5 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (5 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (6 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (6 hours ago)

Malayali Vartha Recommends