തമിഴിലെ ഇടികൊള്ളാന്‍ ലാലില്ല!

തമിഴ് സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മലയാളത്തില്‍ നിന്ന് ആദ്യം വിളിക്കുന്നത് സംവിധായകനും നടനുമായ ലാലിനെയാണ്. മുമ്പ് കലാഭവന്‍മണിയും ലാലുമായിരുന്നു തമിഴിലെ വില്ലന്‍മാര്‍. എന്നാല്‍ അടുത്തകാലത്തായി ലാല്‍ തമിഴില്‍ പോയി ഇടികൊള്ളുന്നത് നിര്‍ത്തിയിരിക്കുകയാണ്.
മലയാളത്തില്‍ പെര്‍ഫോം ചെയ്യാവുന്ന ധാരാളം വേഷങ്ങള്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തമിഴില്‍ പോയി വില്ലത്തരം കാണിക്കേണ്ട കാര്യമില്ല. പിന്നെ പ്രായം ഒരു പ്രശ്‌നമാണ്. ഫുക്രിയിലെയും ഹണീബി ടുവിലെയും വേങ്ങള്‍ ഏറെ വ്യത്യസ്തമാണെന്ന് ലാല്‍ പറയുന്നു. അതെല്ലാം ആസ്വദിച്ചാണ് ചെയ്തത്. തമിഴില്‍ നിന്ന് നല്ല കാശ് കിട്ടുമെങ്കിലും ആത്മസംതൃപ്തി ലഭിക്കില്ലെന്ന് താരം പറഞ്ഞു.
സണ്ടക്കോഴി എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. അതുകൊണ്ട് സംവിധായകന്‍ ലിംഗുസ്വാമി അതിന്റെ രണ്ടാംഭാഗം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അദ്ദേഹം ലാലിനെ വിളിക്കുകയും ചെയ്തു.
എന്നാല്‍ തന്റെ പുതിയ തീരുമാനം അറിയിച്ചതോടെ ലിംഗുസ്വാമി നിരാശനായി. എങ്കിലും അദ്ദേഹം ലാലിനെ നിര്‍ബന്ധിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, വേറെ ആര്‍ക്കും ഇത് ചെയ്യാനൊക്കില്ല. പിന്നെ രണ്ടാം ഭാഗത്തില്‍ ആക്ഷന്‍ സീക്വന്‍സ് കുറവാണ്. ഇക്കാര്യം ലാലിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ലാല്‍ വരുമെന്ന വിശ്വാസത്തിലാണ് ലിംഗുസ്വാമി.
സ്റ്റണ്ട് കുറവായത് കൊണ്ടും സണ്ടക്കോഴിയുടെ ആദ്യ ഭാഗത്തില്‍ അഭിനയിച്ചത് കൊണ്ടും രണ്ടാംഭാഗത്തില്‍ ലാല്‍ ചിലപ്പോള്‍ അഭിനയിച്ചേക്കും. പ്രായമാണ് പ്രധാന പ്രശ്‌നം. അന്‍പത്തഞ്ച് വയസ് കഴിഞ്ഞു ലാലിന്. സിനിമയിലുള്ളത് കൊണ്ടാണ് പ്രായം അറിയാത്തത്. എന്നാല്‍ മനസുകൊണ്ട് അത് അംഗീകരിക്കാന്‍ താരം തയ്യാറാണ്. ഏറ്റവും ഒടുവിലായി അസുരകുലം എന്ന തമിഴ് ചിത്രത്തിലാണ് ലാല്‍ അഭിനയിച്ചത്.
https://www.facebook.com/Malayalivartha























