Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

മമ്മൂട്ടി എന്ന നടന്റെ വലിയ ഒരു ഫാനായിരുന്നു ഞാന്‍, അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന് മനോജ് കെ ജയന്‍

17 FEBRUARY 2017 10:37 PM IST
മലയാളി വാര്‍ത്ത

മനോജ് അന്ന് സിനിമാരംഗത്തൊന്നും എത്തിയിട്ടില്ല. സിനിമാമോഹങ്ങളുമായി നടക്കുന്ന ഒരു യുവാവുമാത്രമായിരുന്നു. മുന്നേറ്റം, തൃഷ്ണ തുടങ്ങിയ സിനിമകളൊക്കെ കഴിഞ്ഞ് കൂടെവിടെ എന്ന സിനിമയും കൂടി മമ്മൂട്ടി ചെയ്തുകഴിഞ്ഞപ്പോള്‍ നായകപദവിയില്‍ മമ്മൂട്ടി എന്ന നടന്‍ തിളങ്ങാന്‍ തുടങ്ങി. ഈ സിനിമകളൊക്കെയും മനോജ് തീയറ്ററില്‍ പോയി കണ്ടു. ആയിടയ്ക്ക് കോട്ടയം ആസ്ഥാനമായുള്ള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സും പ്രൊഡ്യൂസേഴ്‌സും മമ്മൂട്ടിയെ നായകനാക്കി സിനിമകളെടുത്തുതുടങ്ങി.

സെഞ്ച്വറി, ജൂബിലി, റോയല്‍, ചെറുപുഷ്പം തുടങ്ങിയ ഫിലിം കമ്പനികളുടെ ഏതാണ്ട് എല്ലാ ചിത്രങ്ങളുടെയും ഷൂട്ടിംഗ് ആയിടയ്ക്ക് കോട്ടയത്തും പരിസരങ്ങളിലുമായിട്ടാണ് നടന്നത്. കാണാമറയത്ത്, രുഗ്മ, സന്ധ്യയ്ക്കുവിരിഞ്ഞ പൂവ്, നാണയം, പിന്‍നിലാവ്, ആള്‍ക്കൂട്ടത്തില്‍ തനിയെ, ഇതാ ഇന്നുമുതല്‍ തുടങ്ങി കുറെ സിനമകളുടെ ഷൂട്ടിംഗ് അന്ന് കോട്ടയത്ത് നടന്നിരുന്നു. ഒരു ദിവസം പെട്ടെന്നാണ് മനോജ് കെ. ജയന്‍ അറിയുന്നത്. കോട്ടയം ടൗണില്‍ നാണയം എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നു. ഐ.വി. ശശിയാണ് സംവിധായകന്‍, മമ്മൂട്ടി നായകനായി അഭിനയിക്കുന്നു. അത് കേട്ടതും മനോജ് ഷൂട്ടിംഗ് ലൊക്കേഷന്‍ തേടി കോട്ടയം ടൗണിലേയ്‌ക്കോടി.

ഷൂട്ടിംഗ് കാണാന്‍ അന്നവിടെ വലിയ ജനക്കൂട്ടമായിരുന്നത്രെ. മമ്മൂട്ടി ഒരു ജീപ്പിന് മുകളിലിരിക്കുന്ന കാഴ്ചകണ്ടു. അന്ന്, ആ നിമിഷത്തിലാണ് മമ്മൂട്ടി എന്ന നടനെ ഞാനാദ്യമായി കാണുന്നതെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു. ആളുകളുടെ തിരക്ക് കാരണം സീനെടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയപ്പോള്‍ ലൊക്കേഷന്‍ ഷിഫ്റ്റ് ചെയ്ത് യൂണിറ്റ് മറ്റെവിടെയ്‌ക്കോ പോയി.

മമ്മൂട്ടി എന്ന നടനെ നല്ല രീതിയില്‍ നന്നായി ഒന്ന് കാണാന്‍ കഴിയാത്തതിന്റെ വിഷമത്തോടെ മനോജ് വീട്ടിലേയക്ക് തിരിച്ചുപോകുകയും ചെയ്തു. മമ്മൂട്ടിയെ കാണാനും ഷൂട്ടിംഗ് കാണാനുമുള്ള ആവേശമായിരുന്നു മനോജിന് അന്ന്. മിക്ക ലൊക്കേഷനുകളിലും മനോജ് അന്ന് പോയിട്ടുണ്ട്. ആ കാലത്ത് മമ്മൂട്ടിയുടെ മിക്ക സിനിമകളുടെയും ഷൂട്ടിംഗ് കോട്ടയത്തും പരിസരങ്ങളിലുമായി നടന്നുകൊണ്ടിരുന്നതിനാല്‍ മമ്മൂട്ടിയെ നേരില്‍ കാണാനുള്ള അവസരങ്ങള്‍ എനിക്ക് ധാരാളമായിരുന്നു. അതോടെ മമ്മൂട്ടിയെന്ന നടന്റെ വലിയ ഒരു ഫാനായി ഞാന്‍ മാറുകയും ചെയ്തിരുന്നു.

മമ്മൂട്ടി എന്ന നടന്‍ കോട്ടയംകാരനായതില്‍ ഞാന്‍ അഭിമാനം കൊണ്ടിട്ടുണ്ടെന്നും ആ സമയത്ത് പലപ്പോഴും പലരോടും മമ്മൂട്ടി കോട്ടയംകാരനാണെന്ന് പറഞ്ഞ് ഞാന്‍ വാദിച്ചിട്ടുണ്ട്. മമ്മൂട്ടി എന്ന നടന്റെ വലിയ ഒരു ഫാനായിരുന്നു ഞാനെന്നുമെന്നുള്ള കാര്യങ്ങളൊന്നും ഇതുവരെയും മമ്മൂട്ടിക്കറിയില്ല.

ഞാന്‍ സിനിമയില്‍ വന്നശേഷം മമ്മൂക്കയുമായി പലകാര്യങ്ങളും സംസാരിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ പറഞ്ഞതൊന്നും മമ്മുക്കയോട് ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല. മണിരത്‌നത്തിന്റെ ദളപതി എന്ന സിനിമയിലാണ് ഞാനും മമ്മുക്കയും ഒന്നിച്ചഭിനയിക്കുന്നതെങ്കിലും മലയാളത്തില്‍ ഞങ്ങള്‍ ഒരുമിച്ചഭിനയിക്കാന്‍ വൈകി എന്നുവേണം പറയുവാന്‍. ഞങ്ങള്‍ ഒരുമിച്ചഭിനയിച്ച ആദ്യ മലയാള സിനിമ സുകൃതമായിരുന്നു. അതിനുശേഷം പല സിനിമകളിലും ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഫാന്റം, വല്യേട്ടന്‍, വജ്രം, മായാവി, ബിഗ്ബി, പഴശ്ശിരാജ, രാജമാണിക്യം തുടങ്ങി പതിനഞ്ചോളം സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.'

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (3 minutes ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (7 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (7 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (8 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (8 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (8 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (8 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (8 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (10 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (10 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (11 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (12 hours ago)

Malayali Vartha Recommends