ലാലേട്ടന്‍ ഒഴിച്ചു തന്നു, ഒറ്റയടിക്ക് അകത്താക്കി... വേണ്ടത്ര എക്‌സ്പ്രഷനും ഒര്‍ജിനാലിറ്റിയും കിട്ടിയെന്ന് വിനീത്

മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങളില്‍ ഒന്നായ നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനും ശാരിക്കുമൊപ്പം വിനീതും ഉണ്ടായിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിനിടയിലാണു താന്‍ ആദ്യമായി ബിയര്‍ കഴിച്ചത് എന്നു വിനീത് പറഞ്ഞു.
ചിത്രത്തില്‍ വിനീതും മോഹന്‍ലാലും തമ്മില്‍ നിരവധി കോബിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ തന്നെ തനിക്കു വിറയല്‍ അനുഭവപ്പെടുന്നുണ്ടായിരുന്നു എന്നു വിനീത് പറഞ്ഞു.
ചിത്രത്തില്‍ ബിയര്‍ കഴിക്കുന്ന സീന്‍ ഉണ്ട്. പത്മരാജന്റെ നിര്‍ദേശപ്രകാരം ഒര്‍ജിനല്‍ ബിയര്‍ തന്നെയായിരുന്നു ഒഴിച്ചിരുന്നത്. ഒറ്റയടിക്കു കുടിക്കണം എന്ന നിര്‍ദേശത്തോടെ ലാലേട്ടനാണു ബിയര്‍ ഒഴിച്ചു തന്നത്. അതു കഴിച്ചു കഴിഞ്ഞപ്പോള്‍ തന്റെ മുഖത്തു വേണ്ടത്ര എക്‌സ്പ്രഷന്‍ ഉണ്ടായിരുന്നു.
അങ്ങനെ ആ രംഗം ഒര്‍ജിനലായി തന്നെ ഷൂട്ട് ചെയ്തു എന്നു വിനീത് പറഞ്ഞു. ആ സിനിമയ്ക്ക് മുമ്പ് യാതൊരുവിധ ആല്‍ക്കഹോളും കഴിച്ചിട്ടില്ലായിരുന്നത്രെ. ഒരു ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണു വിനീത് ഇക്കാര്യം പറഞ്ഞത്.
https://www.facebook.com/Malayalivartha

























