Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

''എനിക്ക് പ്രായം അന്‍പതു കഴിഞ്ഞു.എന്റെ മക്കള്‍ വിവാഹതിരായി.എനിക്ക് സിനിമയില്‍ നിന്ന് പീഡനങ്ങള്‍ ഇപ്പോഴും ഏല്‍ക്കേണ്ടി വരുന്നുവെന്ന് മാധ്യമങ്ങളില്‍ വരുമ്പോള്‍ ആ നുണപ്രചാരണത്തിനു മറുപടി പറയണമെന്നു തോന്നി''-ലക്ഷ്മി രാമകൃഷ്ണന്‍

14 MARCH 2017 12:42 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഒരു നടിക്കു നേരെ ആക്രമണം നടന്നതിനു തൊട്ടുപിന്നാലെ ഒരു പൊതുചടങ്ങില്‍ ഉദ്ഘാടകയായി പ്രസംഗിച്ച ലക്ഷ്മി സിനിമയിലെ ചില മോശമായ പ്രവണതകളെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു.

പ്രസംഗത്തിനു തൊട്ടുപിന്നാലെ ലക്ഷ്മിയെ ഒരു ഇംഗ്ലിഷ് പത്രത്തിന്റെ ലേഖകന്‍ ഫോണില്‍ വിളിച്ചു. അവരോടും ലക്ഷ്മി തന്റെ നിലപാടുകള്‍ വ്യക്തമാക്കി. എന്നാല്‍ പിറ്റേന്ന് പത്രത്തില്‍ വന്ന വാര്‍ത്ത കണ്ട് ലക്ഷ്മി ഞെട്ടി. തനിക്ക് സിനിമാസെറ്റില്‍ ഓരോ ദിവസവും പല തരത്തിലുള്ള പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നുവെന്നാണ് പത്രത്തില്‍ വന്നത്. ലക്ഷ്മി പ്രസംഗത്തില്‍ ഒരു സംവിധായകനില്‍ നിന്ന് തനിക്ക് 2008-ലുണ്ടായ ഒരു അനുഭവവും പറഞ്ഞിരുന്നു. അതെല്ലാം കഴിഞ്ഞ ദിവസം നടന്നുവെന്ന മട്ടിലാണ് വാര്‍ത്ത വന്നതെന്ന് ലക്ഷ്മി പറഞ്ഞു. ഇംഗ്ലിഷ് പത്രത്തില്‍ വന്ന കാര്യങ്ങള്‍ മലയാളത്തിലെ ചില മാധ്യമങ്ങളും ഏറ്റെടുത്തതോടെയാണ് വിശദീകരണവുമായി ലക്ഷ്മി രംഗത്തു വന്നത്.'' നമ്മള്‍ നമ്മുടെ ആത്മാഭിമാനവും മൂല്യങ്ങളും പണയപ്പെടുത്താതെ ജോലി ചെയ്താല്‍ നമ്മളെ ആര്‍ക്കും ഒന്നും ചെയ്യാനാകില്ല എന്നാണ് ഞാന്‍ പറഞ്ഞത്. സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തുമുണ്ട്. കോര്‍പ്പറേറ്റ് രംഗത്തും മാധ്യമരംഗത്തുമെല്ലാം അങ്ങനെയുള്ളവരുണ്ടാകാം. ഒരു സ്ത്രീ വലിയ വിജയം നേടിയാല്‍ അവര്‍ എന്തൊക്കെയോ കോംപ്രമൈസ് ചെയ്ത് അതു നേടി എന്നു ചിന്തിക്കുന്നത് രോഗാതരമായ മനസ്സിന്റെ ഉടമകളാണ്. നിങ്ങള്‍ ചിലരുടെ ഔദാര്യത്തില്‍ അവസരങ്ങള്‍ നേടിയാല്‍ അത് നിലനില്‍ക്കില്ല. നിങ്ങളുടെ ടാലന്റും കഠിനാധ്വാനവും മാത്രമേ നിലനില്‍ക്കൂ.''-ലക്ഷ്മി പറഞ്ഞു.

എനിക്ക് സിനിമയില്‍ നിന്ന് ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്. ചെന്നൈയിലെ ഒരു സ്വാധീനമുള്ള ഒരു വ്യക്തി. അദ്ദേഹം പൊതുചടങ്ങില്‍ കാണുമ്പോള്‍ വലിയ അധികാരത്തോടെ തോളത്ത് കയ്യിടും.എനിക്കത് ഇഷ്ടപ്പെട്ടില്ല. എല്ലാവരും എന്നെ അമ്മായെന്നും ലക്ഷ്മിമാഡമെന്നും വിളിക്കുമ്പോള്‍ ഈ വ്യക്തി ലക്ഷ്മി എന്നാണ് വിളിക്കാറ്.! ഞാന്‍ ഒരിക്കല്‍ അത്തരമൊരു ചടങ്ങില്‍ അദ്ദേഹം എന്നെ പേരുവിളിക്കുമ്പോള്‍ ഞാന്‍ ചെറുപ്പമായി തോന്നുന്നുവെന്ന് പറഞ്ഞു. ഞാനതെന്റെ പ്രതിഷേധമായാണ് പറഞ്ഞത്. അയാള്‍ക്കത് മനസ്സിലായില്ല. അയാള്‍ വീണ്ടും തോളില്‍ കയ്യിടാന്‍ വന്നപ്പോള്‍ ഞാന്‍ കൈതട്ടിമാറ്റി. പിന്നെയൊരിക്കലും അദ്ദേഹം അങ്ങനെ പെരുമാറിയിട്ടില്ല. മാത്രമല്ല എന്നെ കാണുമ്പോള്‍ മാഡമെന്നും വിളിക്കുന്നു.മലയാളത്തില്‍ ഒരു പടം ചെയ്യുമ്പോള്‍ ഞാന്‍ മോണിറ്ററിനടുത്ത് സംവിധായകന് അരുകില്‍ ഇരിക്കുകയായിരുന്നു. ആ സംവിധായകനും ഇതുപോലെ കൈ തോളിലിട്ട് ഇഷ്ടം പ്രകടിപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ മാറിയപ്പോള്‍ ഇഷ്ടമല്ലേ എന്നു ചോദിച്ചു.ഞാന്‍ ഇഷ്ടമല്ല എന്നു പറഞ്ഞു.പിന്നെ സെറ്റില്‍ എനിക്ക് കഷ്ടകാലമായിരുന്നു. വെറുതെ ഒന്നു നടക്കുന്ന ടേക്ക് പോലും ഇരുപത്തഞ്ചു പ്രാവശ്യം എടുപ്പിച്ചു. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കി. സംവിധായകന്‍ മാപ്പു പറയണമെന്ന് ഒപ്പം അഭിനയിച്ചവര്‍ നിലപാടെടുത്തു. പിന്നീട് സംവിധായകന്‍ മാപ്പു പറഞ്ഞു. ചെന്നൈയില്‍ ഇതേ സംവിധായകനെ ഞാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍ വളരെ ആദരപൂര്‍വം അദ്ദേഹം പെരുമാറി. അന്ന് ഞാന്‍ അങ്ങനെ പെരുമാറിയില്ലായിരുന്നുവെങ്കിലോ?-ലക്ഷ്മി ചോദിച്ചു.

'' എനിക്ക് പ്രായം അന്‍പതു കഴിഞ്ഞു.എന്റെ മക്കള്‍ വിവാഹതിരായി. എനിക്ക് സിനിമയില്‍ നിന്ന് പീഡനങ്ങള്‍ ഇപ്പോഴും ഏല്‍ക്കേണ്ടി വരുന്നുവെന്ന് മാധ്യമങ്ങളില്‍ വരുമ്പോള്‍ ആ നുണപ്രചാരണത്തിനു മറുപടി പറയണമെന്നു തോന്നി ''-ലക്ഷ്മി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (12 minutes ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (21 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (35 minutes ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (51 minutes ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (2 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (2 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മുളക്കുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും.... രാഷ്ട്രപതി ഭവൻ നിർദ്ദേശം ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ  (3 hours ago)

ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള റഷ്യക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും  (3 hours ago)

Malayali Vartha Recommends