മിഷേല്‍ ഷാജിയുടെ മരണം പുണ്യാളന്‍ തെളിയിക്കും...സത്യം പുറത്തു വരും; സ്വന്തം മക്കളെ പുറത്ത് പഠിക്കാന്‍ പോലും വിടാന്‍ കാഴിയാത്ത അവസ്ഥയെന്ന് ലാലു അലക്‌സ്

കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥി മിഷേല്‍ ഷാജിയുടെ മരണത്തില്‍ പ്രതികരിച്ച് നടന്‍ ലാലു അലക്‌സ്. മിഷേല്‍ ഷാജിയുടെ മരണത്തിന്റെ കാരണം പുണ്യാളന്‍ തെളിയിക്കും. കലൂര്‍ പള്ളിയിലെ സെന്റ് ആന്റണീസ് പുണ്യാളന്‍ ഒരു തെളിവ് തരുമെന്നും നടന്‍ ലാലു അലക്‌സ് പറയുന്നു.
ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മിഷേലിന്റെ കുടുംബാംഗങ്ങളെ അറിയാമെന്നും അവരുടെ വീട്ടില്‍ പോയി അവരോട് സംസാരിച്ചശേഷമാണ് താന്‍ വന്നിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
മാതാപിതാക്കള്‍ക്ക് സ്വന്തം മക്കളെ പുറത്ത് പഠിക്കാന്‍ പോലും വിടാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിഷേലിന്റെ മരണത്തിന് കാരണക്കാരായവരെ ഉടന്‍ കണ്ടെത്താന്‍ മാധ്യമങ്ങളും പൊതുസമൂഹവും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha

























