നടി ജയസുധയുടെ ഭര്‍ത്താവും ചലച്ചിത്ര നിര്‍മാതാവുമായ നിതിന്‍ കപൂറിനെ മരിച്ച നിലയില്‍ കണ്ടെത്തി

തെന്നിന്ത്യന്‍ നടി ജയസുധയുടെ ഭര്‍ത്താവും ചലച്ചിത്ര നിര്‍മാതാവുമായ നിതിന്‍ കപൂറിനെ മരിച്ച നിലയില്‍ കണ്ടെത്തി. 58 വയസായിരുന്നു അദ്ദേഹത്തിന്. മുംബൈയിലെ അദ്ദേഹത്തിന്റെ ഓഫിസിലാണു നിതിന്‍ കപൂറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. മുന്‍കാല ഹിന്ദി നടന്‍ ജിതേന്ദ്രയുടെ സഹോദരനാണ്. മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. 1985 ലായിരുന്നു ഇരുവരുടെയും വിവാഹം.നിതിന്‍ കപൂര്‍ജയസുധ ദമ്പതിക്ക് രണ്ടു മക്കളാണ്. നിഹാറും, ശ്രേയനും. ബസ്തി എന്ന തെലുങ്ക് ചിത്രത്തില്‍ നായകനായി ശ്രേയാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.
നിതിന്റെ മരണത്തില്‍ ചില സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യപരമായോ സാമ്പത്തികപരമായോ പ്രശ്‌നങ്ങളൊന്നും നിതിനെ അലട്ടിയിരുന്നില്ലെന്നാണു കുടുംബം പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























