Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

സനല്‍കുമാറിനും ഇക്ബാലിനും ചുട്ടമറുപടിയുമായി നടി സജിതാ മഠത്തില്‍!

15 MARCH 2017 11:32 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചതു മുതല്‍ പലവിധ വിവാദങ്ങളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. മികച്ച സംവിധായകന്‍ പദവിയില്‍ ഇത്തവണ വനിതയാണ് എത്തിയത്. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോളിലൂടെയാണ് ഈ പുരസ്‌കാരം ചരിത്രത്തിലാദ്യമായി ഒരു വനിതയ്ക്ക് ലഭിച്ചത്. കേരള രാജ്യാന്തര ചലച്ചിത്രോത്സവമുള്‍പ്പടെ നിരവധി ചലച്ചിത്ര മേളകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. 

എന്നാല്‍ വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ ഡോക്യുമെന്ററി വിഭാഗത്തില്‍ പെടുന്ന ചിത്രമാണെന്നും മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ലഭിക്കാനും മാത്രം കലാമൂല്യം ഇല്ലെന്നമുള്ള അഭിപ്രായം പല കോണുകളില്‍ നിന്നായി ഉയര്‍ന്നു വന്നിരുന്നു. അവാര്‍ഡ് നേടാനും മാത്രം കലാമൂല്യമില്ലെന്നും ചിത്രം വെറും പ്രചരണത്തിന് വേണ്ടിയുള്ളതാണെന്നും അഭിപ്രായപ്പെട്ട് സനല്‍ കുമാര്‍ ശശിധരന്‍ രംഗത്തു വന്നിരുന്നു. സനല്‍ കുമാറിന് പിന്നാലെ വിമര്‍ശനവുമായി ഡോ. ബി ഇക്ബാലും രംഗത്തെത്തിയിരുന്നു. ഇരുവര്‍ക്കുമെതിരെ ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയാണ് അഭിനേത്രി സജിത മഠത്തില്‍ രംഗത്തു വന്നിട്ടുള്ളത്.

''വഴിമാറി നടക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട് കേരളീയ പെണ്‍ ജീവിതത്തിന്റെ പ്രതിനിധിയായ വനിതാ സംവിധായിക സംവിധാനം ചെയ്ത ചിത്രമാണ് മാന്‍ഹോള്‍. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തില്‍ നിന്നാണ് ഇത്തരമൊരു ചിത്രം ഒരു വനിത ഒരുക്കിയതും സംസ്ഥാന തലത്തില്‍ പുരസ്‌കാരം നേടിയിരിക്കുന്നതുമെന്ന് സജിത മഠത്തില്‍ ഫേസ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.ഇന്ന് ' കലാമൂല്യമുള്ള 'സിനിമകള്‍ എടുക്കുന്ന ഈ സംവിധായകരൊക്കെ മികച്ച സിനിമകള്‍ വലിയൊരു പങ്കും കണ്ടിരുന്നത് അന്നൊക്കെ ഫിലിം സൊസൈറ്റി വഴിയായിരുന്നല്ലോ '.. അവിടെ വൈകുന്നേരങ്ങളില്‍ നിങ്ങള്‍ മദ്യപിച്ചും ബീഡി വലിച്ചും അല്ലാതെയും സിനിമ കണ്ട് ചര്‍ച്ച ചെയ്യുമ്പോള്‍ ഞങ്ങള്‍ പെണ്‍ സിനിമാ മോഹികള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാതെ വീട്ടുകാരോട് പിണങ്ങി അത്താഴം മുടക്കി കരഞ്ഞു വീര്‍ത്ത കണ്ണുകളോടെ ഒരു മൂലക്കിരുന്നു സിനിമ സ്വപ്നം കാണുകയായിരുന്നു.

അന്നൊക്കെ അപൂര്‍വ്വമായി നടക്കുന്ന ഫിലിം ഫെസ്റ്റിവലുകളില്‍ മല കയറും പോലെ മുടങ്ങാതെ എത്തിച്ചേരാന്‍ ഞങ്ങളുടെ ആര്‍ത്തവവും പ്രസവവും കുഞ്ഞുകുട്ടി പരാധീനതകളും സമ്മതിച്ചിരുന്നില്ല. എങ്കിലും ആര്‍ക്കും അത്യാവശ്യമല്ലെങ്കിലും ഞങ്ങളും ഇടിച്ചു കയറി കുറെ സിനിമകള്‍ കണ്ടു. രാത്രി നീണ്ടു നില്‍ക്കുന്ന നിങ്ങളുടെ സിനിമാ ചര്‍ച്ചകളില്‍ ഞങ്ങളില്ലായിരിക്കാം. മുറിയെടുത്ത് തിരക്കഥ രചിക്കാന്‍, അവയെ കലാമൂല്യമുള്ള സിനിമയാക്കുവാന്‍, ദിവസങ്ങളോളം അതിനായി തെണ്ടിതിരിഞ്ഞു ചിന്താമഗ്‌നരാവാന്‍ ഞങ്ങള്‍ക്കു ഏറെ ആഗ്രഹമുണ്ട്! പക്ഷെ അങ്ങിനെയൊക്കെ ഒരു സംവിധായിക നടന്നാല്‍ പിന്നെ ആര്‍ക്കൊക്കെ കുരു പൊട്ടും എന്നു ഞാന്‍ പറയേണ്ടല്ലോ..ഞങ്ങള്‍ക്ക് വ്യക്തി ജീവിതവും കലാജീവിതവും രണ്ടല്ല. ഇവ പരസ്പരം ഇഴപിരിഞ്ഞ് ഞങ്ങളെ എന്നും അസ്വസ്ഥപ്പെടുത്തിക്കൊണ്ടേ ഇരിക്കും. നിങ്ങളുടെ കാഴ്ചയില്‍ തെളിയുന്ന ബിംബങ്ങളോ അവയുടെ കലാപരതയോ ഞങ്ങള്‍ക്ക് സ്വീകാര്യമാകണമെന്നില്ല. വഴിമാറി നടക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്. ചുറ്റുമുള്ള ലോകത്തെ അറിയാനും സിനിമ അറിയാനും അവയെ പരസ്പരം ബന്ധിപ്പിക്കാനും നടത്തുന്ന ശ്രമങ്ങളില്‍ കരുത്ത ശക്തിയാണ് ആ നടത്തങ്ങളെ സജീവമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (39 minutes ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (53 minutes ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (1 hour ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മുളക്കുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും.... രാഷ്ട്രപതി ഭവൻ നിർദ്ദേശം ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ  (2 hours ago)

ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള റഷ്യക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  (3 hours ago)

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (3 hours ago)

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (4 hours ago)

Malayali Vartha Recommends