Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമലയ്ക്കു മുന്നില്‍ പകച്ചു പോയ മഞ്ജു വാര്യര്‍!

16 MARCH 2017 12:53 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് അമല. സൂര്യപുത്രിയിലെ മായാവിനോദിനി അത്ര പെട്ടെന്നൊന്നും പ്രേക്ഷകരുടെ മനസ്സില്‍ നിന്നും ഇറങ്ങിപ്പോവില്ല. അച്ഛനെ തേടി പോവുന്ന പതിവു നായികാ സങ്കല്‍പ്പങ്ങളില്‍ നിന്നും മാറി തന്റെ അമ്മയെ തേടി കണ്ടു പിടിക്കുന്ന അമലയുടെ ഒരൊറ്റ കഥാപാത്രം മതി പ്രേക്ഷകര്‍ ഈ അഭിനേത്രിയെ ഓര്‍ത്തിരിക്കാന്‍. 

അമ്മയും മകളുമായി ശ്രീവിദ്യയും അമലയും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു എന്റെ സൂര്യപുത്രിക്ക്. കണ്‍മുന്നില്‍ വെച്ച് അപ്രത്യക്ഷനായ കാമുകനെ കാത്തിരിക്കുന്ന വിരഹിണിയായ അമലയെയാണ് ഉള്ളടക്കത്തിലൂടെ നമ്മള്‍ കണ്ടത്. പിന്നീട് സിനിമയില്‍ നിന്നും അപ്രത്യക്ഷമായ അമല അക്കിനേനി വീണ്ടും തിരിച്ചു വരികയാണ് കെയര്‍ ഓഫ് സൈറാബാനുവിലെ പ്രധാന കഥാപാത്രമായി.തിരിച്ചു വരവില്‍ അമലയോടൊപ്പം പ്രധാന വേഷത്തിലെത്തുന്നതും മലയാളികളുടെ പ്രിയ അഭിനേത്രി തന്നെയാണ്. ചെറിയ ഇടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമാവുന്ന മഞ്ജു വാര്യരും അമല അക്കിനേനിയും ഒരുമിക്കുന്നുണ്ട് ഈ ചിത്രത്തില്‍. പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്നരണ്ടു പേരും സ്‌ക്രീനിലും ആ ഇഷ്ടം കാത്തുവെയ്ക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ആദ്യമായി അമലയെ കണ്ടതിന്റെ എക്‌സൈറ്റ്‌മെന്റ് പങ്കു വെക്കുകയാണ് മഞ്ജു വാര്യര്‍.

''ആദ്യമായി അമലയെ കണ്ടപ്പോള്‍ പരിഭ്രമം കാരണം ഞാന്‍ വിറയ്ക്കുകയായിരുന്നു. പക്ഷേ അമല മാമിന്റെ ആത്മവിശ്വാസവും പുഞ്ചിരിയും എന്നെ കംഫര്‍ട്ടാക്കി. ടന്‍ഷന്‍ പുഞ്ചിരിക്ക് വഴി മാറി. ആദ്യത്തെ കൂടിക്കാഴ്ചയില്‍ അവരെ നിരീക്ഷിക്കുകയായിരുന്നു താനെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

കാര്യങ്ങളെ പോസിറ്റീവായാണ് അമല അക്കിനേനി സമീപിക്കുന്നത്. അവര്‍ ആളുകളുമായി ഇടപഴകുന്നത് നിരീക്ഷിക്കലായിരുന്നു എന്റെ ജോലി. ആള്‍ക്കാരോട് പെരുമാറാന്‍ അവര്‍ക്ക് നന്നായി അറിയാമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.ബംഗാളിയായ അച്ഛനും ഐറിഷുകാരിയായ അമ്മയുടെയും മകളായാണ് അമല ജനിച്ചത്. വിവാഹം ചെയ്തത് തെലുങ്ക് സൂപ്പര്‍ സ്റ്റാറിനെ. അതു കൊണ്ടു തന്നെ അമലയെപ്പോലൊരാള്‍ക്ക് മലയാളം മനസ്സിലാവാനും പഠിച്ചെടുക്കാനും ബുദ്ധിമുട്ടുാണ്. എന്നാല്‍ തന്നെപ്പോലും അത്ഭുതപ്പെടുത്തിയാണ് അഭിനേത്രി മലയാളം പഠിച്ചതെന്ന് മഞ്ജു പറഞ്ഞു.

ആനി ജോണ്‍ തറവാടി എന്ന അഭിഭാഷകയായി അമലാ പോളും സൈറാ ബാനു എന്ന പോസ്റ്റ് വുമണായി മഞ്ജു വാര്യരും വേഷമിടുന്നു. കിസ്മത്തിലെ നായകനായി ശ്രദ്ധ നേടിയ ഷെയ്ന്‍ നിഗം പ്രധാന വേഷത്തിലുണ്ട്.ഗൃഹാതുരത സമ്മാനിക്കുന്നതാണ് മലയാളത്തിലേക്കുള്ള തിരിച്ചുവരവെന്ന് അമല പറയുന്നു. ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരിലൊരാളായ മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതും വലിയ കാര്യമായി കാണുന്നു. അവിസ്മരണീയമെന്നാണ് മഞ്ജു അമലയ്‌ക്കൊപ്പമുളള ചിത്രത്തെ വിലയിരുത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (35 minutes ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (2 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (2 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (3 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (3 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (3 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (4 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (5 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (5 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (5 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (5 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (5 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (6 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (6 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (6 hours ago)

Malayali Vartha Recommends