വ്യാജവീഡിയോ ബലാല്‍സംഘത്തെക്കാള്‍ ഭീകരം: ഹന്‍സിക

സുചിലിക്‌സിലൂടെ തന്റേതെന്ന പേരില്‍ പുറത്ത് വന്ന ദൃശ്യങ്ങളും ചിത്രങ്ങളും വ്യാജമാണെന്ന് നടി ഹന്‍സിക. ഈ കിരാതനടപടി ബലാല്‍സംഘത്തെക്കാള്‍ ക്രൂരമാണെന്നും താരം പറഞ്ഞു. സുഹൃത്തുക്കളുമൊത്ത് വല്ലപ്പോഴും പാര്‍ട്ടിയില്‍ പങ്കെടുക്കാറുണ്ട്. അത് അഴിഞ്ഞാട്ടമല്ല. പിന്നെ ഇതൊന്നും കണ്ട് താന്‍ ഭയപ്പെടില്ലെന്നും താരം വ്യക്തമാക്കി.
പ്രതിസന്ധിഘട്ടത്തില്‍ എന്തും ചെയ്യാനുള്ള മനസാനിധ്യം എനിക്കുണ്ട്. പിന്നില്‍ നിന്ന് കുത്തുന്നവരെയും പാറ്റയെയും പല്ലിയെയും മാത്രമേ എനിക്ക് ഭയമുള്ളൂ. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പരാതിപ്പെട്ട് കൂടെ എന്ന് പലരും ചോദിച്ചിട്ടുണ്ട്. മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരാതി നല്‍കിയിട്ട് ഒരു കാര്യവും നടന്നിട്ടില്ല.
കുറച്ച് വര്‍ഷം മുമ്പ് മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചത്. ഉടുതുണിയില്ലാതെ നിന്ന് നക്കാപ്പിച്ച പ്രതിഫലം വാങ്ങാന്‍ മാത്രം ദാരിദ്രമുള്ളവരല്ല തെന്നിന്ത്യയിലെ നടിമാര്‍. അന്ന് പ്രചരിച്ച ഫോട്ടോയിലും സുചി പുറത്ത് വിട്ട വീഡിയോയിലും ഉള്ളത് ഞാനല്ല. അതുകൊണ്ടാണ് പരാതി നല്‍കാഞ്ഞത്. പരാതിയുമായി ചെല്ലുമ്പോള്‍ പൊലീസിന്റെ സ്വഭാവം വേറൊരു രീതിയിലാണ്. ഇതൊക്കെ ഭയന്നാണ് പലരും പരാതിപ്പെടാത്തത്.
തമിഴ് സിനിമ സെറ്റില്‍ അംഗീകാരമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മാത്രമേ നടിമാരുടെ പടം എടുക്കാന്‍ അവകാശമുള്ളൂ. അതു പോലെ നടിമാര്‍ താമസിക്കുന്ന് ഹോട്ടലിലും കാരവനിലും നിരീക്ഷണം നടത്താനുള്ള സംവിധാനങ്ങളുമായി.
https://www.facebook.com/Malayalivartha

























