Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നഖക്ഷതങ്ങള്‍,ആരണ്യകം എന്നീ രണ്ട് ചിത്രങ്ങളിലൂടെ മാത്രം വന്ന് മലയാളി പ്രേക്ഷകമനസ്സ് കീഴടക്കിയ സലീമ ഇത്രയും നാള്‍ എവിടെയായിരുന്നു..?

16 MARCH 2017 05:55 PM IST
മലയാളി വാര്‍ത്ത

കേവലം രണ്ടു സിനിമകളിലൂടെ മലയാളി മനസ്സില്‍ കയറിക്കൂടിയ അഭിനേത്രിയാണ് സലീമ. എം.ടി വാസുദേവന്‍ നായര്‍-ഹരിഹരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങളിലും ആരണ്യകത്തിലുമാണ് സലീമ അഭിനയിച്ചത്.

നഖക്ഷതങ്ങളിലെ ''കേവല മര്‍ത്യഭാഷയും'' ആരണ്യകത്തിലെ ''ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലും'' നമ്മള്‍ ഇന്നും ഓര്‍ക്കുന്ന ഗാനങ്ങളാണ്. ആ രംഗങ്ങള്‍ അനായാസത്തോടെ അവതരിപ്പിച്ച നായികയാണ് സലീമ. പക്ഷേ പിന്നീട് ഈ അഭിനേത്രിയെ മലയാള സിനിമയില്‍ കണ്ടില്ല. സിനിമയില്‍ നിന്നേ അപ്രത്യക്ഷമായി. ചെന്നൈയിലെ ടി നഗറിലെ ഒറ്റപ്പെട്ട ജീവിതത്തിനു വിരാമമിട്ട് വീണ്ടും അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് സലീമ. തിരിച്ചു വരവിനെക്കുറിച്ച് കേട്ട വാര്‍ത്തകളെല്ലാം ശരിയാണെന്ന് അവര്‍ സ്ഥിരീകരിച്ചു.

എം.ടി-ഹരിഹരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങളിലാണ് സലീമ ആദ്യം അഭിനയിച്ചത്. ആദ്യ ചിത്രത്തിനു ശേഷം നിരവധി കഥാപാത്രങ്ങള്‍ തന്നെ തേടിയെത്തിയിരുന്നുവെന്നും സലീമ പറഞ്ഞു. ഒരേ പോലെയുള്ള കഥാപാത്രങ്ങള്‍ തേടിയെത്തിയപ്പോഴാണ് പല സിനിമകളും വേണ്ടെന്നു വച്ചത്. നഖക്ഷതങ്ങള്‍ക്കു ശേഷം അഭിനയിച്ച ആരണ്യകത്തിലെ കഥാപാത്രത്തെ മറക്കാന്‍ കഴിയില്ല. മോഹന്‍ലാല്‍ ചിത്രമായ വന്ദനത്തിലും മമ്മൂട്ടി നായകനായ മഹായാനത്തിലും ഇടയ്ക്ക് അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതൊഴിച്ചാല്‍ സലീമ സിനിമയില്‍ ഉണ്ടായിരുന്നില്ല.

അഭിനയത്തില്‍ സജീവമല്ലെങ്കിലും മലയാള സിനിമകള്‍ കൃത്യമായി കാണാറുണ്ടെന്ന് സലീമ പറഞ്ഞു. മലയാളത്തേയും കേരളത്തേയും അത്രമേല്‍ സ്‌നേഹിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ഇപ്പോഴാണ് വീണ്ടും അഭിനയിക്കാനുള്ള മോഹം തോന്നിയത്.

ആദ്യ സിനിമയില്‍ നായകനായി അഭിനയിച്ച വിനീതിനെ വിളിച്ചാണ് വീണ്ടും അഭിനയിക്കാനുള്ള മോഹത്തെക്കുറിച്ച് അറിയിച്ചത്. വിനീത് പോത്സാഹിപ്പിച്ചു. പലരെയും പരിചയപ്പെടുത്തി തരാമെന്നും പറഞ്ഞു.വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചു വരുന്നതിന്റെ ത്രില്ലിലാണ് സലീമ ഇപ്പോള്‍. മുന്‍പ് അഭിനയിച്ചിരുന്ന കാലത്തുള്ള സൗഹൃദങ്ങളെല്ലാം ഇപ്പോള്‍ വീണ്ടെടുത്തു. അവരെല്ലാം തന്റെ രണ്ടാംവരവില്‍ സന്തോഷിക്കുന്നവരാണെന്നും സലീമ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (30 minutes ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (2 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (2 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (3 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (3 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (3 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (4 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (5 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (5 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (5 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (5 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (5 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (5 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (5 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (6 hours ago)

Malayali Vartha Recommends