നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ വിവാഹം ഏപ്രില്‍ 7ന്

നടന്‍ ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ ഏപ്രില്‍ 7ന് വിവാഹിതനാകും. കണ്ണൂരില്‍ വച്ചാണ് വിവാഹം. ബീച്ച് റോഡിലുള്ള വാസവ ക്ലിഫ് ഹൗസില്‍ വച്ചാണ് വിവാഹം നടക്കുക. ഏപ്രില്‍ 10ന് എറണാകുളം ഗോകുലം പാര്‍ക്കില്‍ വച്ച് വിവാഹസത്കാരം നടക്കും.
പാല സ്വദേശിയാണ് ധ്യാന്‍ ശ്രീനിവാസന്റെ വധു. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലാണ് വധു ജോലി ചെയ്യുന്നത്. സൗഹൃദം പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു. ജനുവരിയിലാണ് വിവാഹം നിശ്ചയിച്ചത്.
https://www.facebook.com/Malayalivartha

























