Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവരെന്നെ വഞ്ചിച്ചു, ആ സിനിമയില്‍ അഭിനയിച്ചവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ല; മോഹന്‍ലാലിന്റെ നായിക

17 MARCH 2017 02:37 PM IST
മലയാളി വാര്‍ത്ത

തന്മാത്ര എന്ന ഒറ്റ ചിത്രം മതി, മീര വാസുദേവ് എന്ന നായികയുടെ കഴിവ് മലയാളികള്‍ക്ക് ബോധ്യപ്പെടാന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ചക്കരമാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ മീര വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.

2012-ല്‍ 916 എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം മീര മലയാളത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. എന്തിനായിരുന്നു ഇത്രയും വലിയ ഇടവേള എടുത്തത് എന്ന ചോദ്യത്തോട് മീര പ്രതികരിക്കുന്നു. 916 എന്ന ചിത്രത്തിലെ ദുരനുഭവമാണത്രെ അതിന് കാരണം.മലയാളത്തിലേക്ക് മടങ്ങി വരാന്‍ ഇത്രയും സമയമെടുത്തത് 916 എന്ന സിനിമയാണ്. എനിക്ക് കിട്ടിയ ഏറ്റവും മോശം പ്രതികരണമായിരുന്നു ആ സിനിമയിലേത്. ശരിക്കും അവര്‍ എന്നെ വഞ്ചിച്ചു. ആ കയ്പായിരുന്നു ഇടവേളയ്ക്കുള്ള കാരണം.

പറഞ്ഞ കഥയില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു പിന്നീട് ആ ചിത്രത്തില്‍ കണ്ടത്. 15 ദിവസത്തെ വര്‍ക്കുണ്ടെന്ന് പറഞ്ഞ് കരാറാക്കി, അഡ്വാന്‍സ് തന്ന് മൂന്ന് ദിവസം മാത്രം ഷൂട്ട് ചെയ്തു. പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ കൊടുപ്പിച്ചു. അതിന് ശേഷം എന്നെ തിരിച്ചയച്ചു. പിന്നീട് ആ സിനിമയെ കുറിച്ച് ഞാനൊന്നും അറിഞ്ഞിട്ടില്ല. ആ പേരില്‍ എന്നെ പിന്നീടാരും വിളിച്ചില്ല.ആ സിനിമയില്‍ അഭിനയിച്ചതിനെ ഏറ്റവും മോശം അനുഭവം എന്ന് വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ആ ടീമിനൊപ്പമോ ആ സിനിമയില്‍ അഭിനയിച്ചവര്‍ക്കൊപ്പമോ ഇനിയൊരു സിനിമ ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഒരു കലാകാരിയോട് ചെയ്യുന്ന ഏറ്റവും വലിയ അപമാനമാണത്.

അതിന്റെ കയ്പ്പ് മനസ്സില്‍ ഇപ്പോഴുമുണ്ട്. അതിഥിയായി ക്ഷണിച്ച ശേഷം അവരെ അപമാനിച്ച് വിടുന്നത് ശരിയാണോ? മലയാള സിനിമയിലെ ഏറ്റവും വലിയ ദൗര്‍ബ്ബല്യമായി ഞാനതിനെ കാണുന്നു. ഇടവേളയ്ക്ക് ശേഷം പിന്നീടൊരു മലയാള സിനിമ ചെയ്യാന്‍ ഞാന്‍ സമ്മതിച്ചത് അണിയറപ്രവര്‍ത്തകരെ നേരിട്ടറിയാവുന്നത് കൊണ്ടാണ് -മീര പറഞ്ഞു.എം മോഹന്റെ സംവിധാനത്തില്‍ 2012-ല്‍ റിലീസ് ചെയ്ത ചിത്രമാണ് 916. അനൂപ് മേനോന്‍, ആസിഫ് അലി, മുകേഷ്, മാളവിക മേനോന്‍, പ്രവീണ, മാമൂക്കോയ, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തില്‍ മുകേഷിന്റെ ഭാര്യയായ ചന്ദ്രിക എന്ന കഥാപാത്രത്തെയാണ് മീര വാസുദേവ് അവതരിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (35 minutes ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (2 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (2 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (3 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (3 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (3 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (4 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (5 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (5 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (5 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (5 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (5 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (6 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (6 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (6 hours ago)

Malayali Vartha Recommends