മോനേ മോഹന്‍ലാലേ, ആ അമ്മയുടെ വിളി കേട്ട് താരം ഓടിയെത്തി

ആ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തു മോഹന്‍ലാല്‍. 'മോനേ മോഹന്‍ലാലേ, എനിക്ക് ഭയങ്കര ഇഷ്ടവാ മോനെ, ഇവിടെ നൂറ് അമ്മമാരുണ്ട്, മോന്‍ ഒന്ന് വരുവോ ഒന്ന് കാണാന്‍?, തിരുവനന്തപുരത്ത് വീട്ടില്‍ വരുമ്പോള്‍ ഒന്ന് വന്നുകാണുവോ' തിരുവനന്തപുരം ശ്രീകാര്യം, കട്ടേല, കാരുണ്യ വിശ്രാന്തി ഭവന്‍ എന്ന കാന്‍സര്‍ റീഹാബിലിറ്റേഷന്‍ സെന്ററിലെ അമ്മൂമ്മയുടെ ഈ ആഗ്രഹം പറഞ്ഞുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. മകനായി കണ്ട് തന്നെ കാണണമെന്ന് ആഗ്രഹിച്ച സുഭദ്രാമ്മയെ കാണാന്‍ ചിത്രീകരണത്തിരക്കുകളില്‍ നിന്ന് മോഹന്‍ലാല്‍ എത്തി.
ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലുമായി പ്രചരിച്ച വീഡിയോ കണ്ടാണ് മോഹന്‍ലാല്‍ സുഭദ്രാമ്മയും നൂറോളം അമ്മമാരും തന്നെ കാണാന്‍ ആഗ്രഹിച്ച വാര്‍ത്ത അറിഞ്ഞത്. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് അവധിയെടുത്ത് ഞായറാഴ്ച രാവിലെ സുഹൃത്ത് സനല്‍കുമാറിനൊപ്പം മോഹന്‍ലാല്‍ സുഭദ്രാമ്മയുടെ അരികിലെത്തി.
കാരുണ്യവിശ്രാന്തിയിലെ മറ്റ് അമ്മമാര്‍ക്കൊപ്പവും മോഹന്‍ലാല്‍ ഒരു മണിക്കൂറിലേറെ ചെലവഴിച്ചു. എന്നെ കാണാന്‍ വരുവോ എന്ന് ചോദിച്ചില്ലേ, എത്ര വയസ്സായി അമ്മയ്ക്ക് സുഭദ്രാമ്മയെ കണ്ടപ്പോള്‍ മോഹന്‍ലാലിന്റെ ചോദ്യം. സുഭദ്രാമ്മയ്ക്ക് ഉമ്മ നല്‍കിയാണ് മോഹന്‍ലാല്‍ മടങ്ങിയത്. എന്തായാലും ആഗ്രഹം സാധിച്ചല്ലോ എന്നും മോഹന്‍ലാല്‍.
https://www.facebook.com/Malayalivartha

























