Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമാക്കാരാണ് പോലും... ഗ്ലാസുകള്‍ മുഴുവന്‍ മറച്ച് യാത്ര ചെയ്തവരെ പിടികൂടിയപ്പോള്‍ പോലീസിന് തെറിവിളി

20 MARCH 2017 03:30 PM IST
മലയാളി വാര്‍ത്ത

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ വാഹനം തടഞ്ഞുനിര്‍ത്തിയ പോലീസിനെതിരെ താരങ്ങളെ അപമാനിച്ചുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ വാഹനത്തിന്റെ ചിത്രം കണ്ടവരും സംഭവത്തിനു ദൃക്‌സാക്ഷികളുമായിരുന്നവരും പറയുന്നത് മറിച്ചാണ്. സ്റ്റിക്കര്‍ വര്‍ക്കുകള്‍ നിറച്ച് നിയമവിരുദ്ധമായി വന്ന വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിക്കുക മാത്രമാണ് പോലീസ് ചെയ്തതെന്നാണ് സംഭവത്തിനു സാക്ഷ്യം വഹിച്ചവര്‍ പറയുന്നത്. മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോനായിരുന്നു വാഹനപരിശോധന നടത്തിയത്. 

മുഖ്യമന്ത്രിയുടെ ഡ്യൂട്ടിക്കായി പോകുകയായിരുന്നു താനെന്നാണ് ഡിവൈഎസ്പി പറഞ്ഞത്. അപ്പോള്‍ ഉള്ളിലുള്ളവരെ പുറത്തു കാണാത്ത തരത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ച ഒരു ഇന്നോവാ കാര്‍ പോകുന്നത് കണ്ടു. നല്ല ഭാരം കയറ്റിയ പോലെയായിരുന്നു വാഹനത്തിന്റെ പോക്ക്. മൂവാറ്റുപുഴ ഗ്രാന്‍ഡ് മാളിനടുത്തുവച്ച് വാഹനം തടഞ്ഞ് ഉള്ളിലുള്ളവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് ഡ്രൈവറുടെ സീറ്റിന് പിന്നിലിരുന്ന പെണ്‍കുട്ടിയെ കാണുന്നത്. തുടര്‍ന്ന് വിവരങ്ങള്‍ ബോധ്യപ്പെട്ടപ്പോള്‍ അവരെ പറഞ്ഞുവിട്ടു. 

സിനിമ ഞാന്‍ കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ നടീനടന്മാരെ തിരിച്ചറിയാനുമായില്ല. സിനമക്കാരാണെന്നു പറഞ്ഞപ്പോള്‍ പള്‍സര്‍ സുനിയുടെ കാര്യമൊക്കെ മാധ്യമങ്ങളില്‍ വന്നത് നിങ്ങള്‍ അറിഞ്ഞതല്ലേ എന്ന് ചോദിച്ചു. ഒരു പെണ്‍കുട്ടി മാത്രമായി നിങ്ങള്‍ ഇത്രയുംപേര്‍ ചുറ്റും മറച്ച വാഹനത്തില്‍ കറങ്ങുന്നത് ശരിയല്ലെന്നും ഇങ്ങനെ സിറ്റിയിലേക്കും മറ്റും പോകരുതെന്നും നിര്‍ദ്ദേശിച്ചു. മറ്റൊരു പെണ്‍കുട്ടി കൂടി വാഹനത്തില്‍ ഉണ്ടായിരുന്നെന്നും മൂവാറ്റുപുഴയില്‍ എത്തുന്നതിനു മുമ്പ് അവര്‍ ഇറങ്ങിയതാണെന്നുമായിരുന്നു കാറിലുണ്ടായിരുന്നവരുടെ മറുപടി. ഇവിടത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം ലഭിക്കുമെന്നും ബിജുമോന്‍ പറയുന്നു. 

ശനിയാഴ്ച്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി ഫേസ്ബുക്ക് ലൈവിലൂടെയാണ് സംഭവത്തെക്കുറിച്ച് ലോകത്തെ അറിയിക്കുന്നത്. വണ്ടിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്നു ചോദിച്ച് വണ്ടിയിലേക്ക് പോലീസുകാര്‍ തലയിട്ടു നോക്കിയെന്നും അനുവാദമില്ലാതെ ചിത്രം പകര്‍ത്തിയെന്നും താരങ്ങള്‍ ആരോപിക്കുന്നു. താരങ്ങളുടെ പേര് മാറ്റി ക്രിമിനലുകളുടെ പേരു പോലെയാക്കണോ എന്നുവരെ ചോദിച്ചതായും ലിജോ ജോസ് പെല്ലിശ്ശേരി വീഡിയോയില്‍ പറയുന്നു. 

മൂവാറ്റുപുഴ ഡിവൈഎസ്പിയാണ് പരിശോധന നടത്തിയതെന്നും ലിജോ ജോസ് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. സദാചാര ഗൂണ്ടായിസത്തെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ നിത്യേനയെന്നോണം പുറത്തുവരുന്ന പശ്ചാത്തലത്തില്‍ സംരക്ഷണം തരേണ്ടവരില്‍ നിന്നു തന്നെ ഇത്തരം ആക്രമണങ്ങളും പെരുമാറ്റവും ഉണ്ടാവുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്നും ലിജോ ജോസ് ഫേസ്ബുക്ക് വീഡിയോയില്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ സിനിമക്കാരെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (30 minutes ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (2 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (2 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (3 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (3 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (3 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (4 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (5 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (5 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (5 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (5 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (5 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (5 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (5 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (6 hours ago)

Malayali Vartha Recommends