വിനീത് ശ്രീനിവാസന്റെ സിനിമ കാണാന്‍ രണ്ട് വര്‍ഷം കാത്തിരിക്കണം

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമ കാണാന്‍ രണ്ട് വര്‍ഷം കാത്തിരിക്കണം. ഇപ്പോള്‍ അഭിനയിക്കാന്‍ കരാര്‍ ചെയ്തിട്ടുള്ള സിനിമകള്‍ അപ്പോഴേക്കേ തീരൂ. ഒരു മുത്തശിഗദയും എബിയും തീര്‍ത്തു. ഇപ്പോള്‍ സിനിമാക്കാരനില്‍ അഭിനയിച്ചുവരുന്നു. ഇതിന് പുറമേ നാലോളം സിനിമകളുണ്ട്. അതൊന്നും അനൗണ്‍സ് ചെയ്യാറായിട്ടില്ല. അതേസമയം അമ്മാവന്‍ എം. മോഹനന്റെ സിനിമയില്‍ നായകനാണെന്ന കാര്യം താരം വ്യക്തമാക്കി. എന്നാല്‍ ആ ചിത്രത്തില്‍ താന്‍ ക്ലാസിക്കല്‍ ഡാന്‍സറുടെ വേഷം ചെയ്യുന്നെന്ന വാര്‍ത്ത താരം നിഷേധിച്ചു. ക്ലാസിക്കല്‍ നര്‍ത്തകന്റെ വേഷം തന്റെ ശരീരത്തിന് താങ്ങാനാകില്ലെന്നും വിനീത് പറഞ്ഞു.
ലിയോ തദേവൂസിന്റെ ഒരു സിനിമാക്കാരനില്‍ വളരെ യാദൃശ്ഛികമായാണ് എത്തിയത്. ലാല്‍ജോസ് പറഞ്ഞിട്ടാണ് വിനീത് തിരക്കഥ വായിച്ചത്. കഥ കേട്ട് തുടങ്ങിയപ്പോള്‍ തന്നെ ഒരു അഭിനേതാവിനപ്പുറം അടുത്തത് എന്ത് സംഭവിക്കാന്‍ പോകുന്നു എന്ന ആകാംഷയാണ് തന്നില്‍ ഉണ്ടാക്കിയതെന്ന് താരം പറഞ്ഞു. അത് തന്നെയാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ചതും. അച്ഛന്‍ ശ്രീനിവാസനാണ് ലിയോയുടെ ആദ്യ സിനിമയിലെ നായകന്‍. ചിത്രം പരാജയമായിരുന്നെങ്കിലും മോശമല്ലാത്തതായിരുന്നു.
എബിക്ക് വേണ്ടി അല്‍പ്പം തടിച്ചിരുന്നു. ഇപ്പോള്‍ അത് കുറയ്ക്കാനുള്ള ശ്രമത്തിലാണ് താരം. അതിനായി ചോറ് ഒഴിവാക്കിയിരിക്കുകയാണ്. പകരം ചപ്പാത്തിയും നോണ്‍വെജുമാണ് കഴിക്കുന്നത്. താറാവ് കറിയും കാടയുമാണ് ഇഷ്ടവിഭവങ്ങള്‍. ബീഫും ചിക്കനും ഇഷ്ടമാണെങ്കിലും തല്‍ക്കാലും മാറ്റിവച്ചിരിക്കുകയാണ്. എത്ര രുചിയുള്ള ഭക്ഷണമായാലും വാരിവലിച്ച് തിന്നില്ലെന്ന് താരം പറയുന്നു. ആവശ്യത്തിനുള്ളത് മാത്രമേ കഴിക്കൂ. അതാണ് പോളിസി. പിന്നെ ജിമ്മിലൊന്നും പോകുന്ന ശീലം തനിക്കില്ലെന്നും വിനീത് പറഞ്ഞു.
https://www.facebook.com/Malayalivartha

























