Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

നിങ്ങള്‍ കേട്ടതല്ല സത്യം... ആ നടിയെപ്പറ്റി ദിലീപ് മനസ് തുറക്കുന്നു

11 APRIL 2017 01:10 PM IST
മലയാളി വാര്‍ത്ത

ഏറെ നാളത്തെ മൗനത്തിന് ശേഷം ദിലീപ് വിവാദങ്ങളെപ്പറ്റി ദിലീപ് മനസ് തുറന്നു. പ്രമുഖ നടിയെ താനാണ് മലയാള സിനിമയില്‍ നിന്ന് വിലക്കിയതെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്ന് ദിലീപ് പറഞ്ഞു. സ്വന്തം അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തതെന്ന് ദിലീപ് പറഞ്ഞു. മനോരമ ഓണ്‍ ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ദിലീപ് മനസ് തുറന്നത്.

പ്രമുഖനടി ഒരു സിനിമ ചെയ്തുനില്‍ക്കുന്ന സമയമാണ്. തിളക്കം എന്നൊരു സിനിമയില്‍ അതിഥി താരമായി ആ നടിയെ ഞാന്‍ അഭിനയിക്കാന്‍ ക്ഷണിച്ചു. ഇതിന് പകരം എന്തെങ്കിലും നല്ല കാര്യം ഞാന്‍ ചെയ്യുന്നതാണെന്ന് പറഞ്ഞു. പിന്നീട് അടുത്തപടത്തില്‍ എന്റെ നായികയായി ഞാന്‍ ആ നടിയെ ക്ഷണിച്ചു. അന്ന് പലരും എന്നോട് ഇവരെ ഹീറോയിനാക്കരുതെന്ന് പറഞ്ഞു. അത് കുഴപ്പമില്ല, ഭാവിയില്‍ അവരൊരു ഹീറോയില്‍ ആണെന്ന് പറഞ്ഞ് എല്ലാവരെയും സമ്മതിപ്പിച്ചു. അതിന് ശേഷം ആറോ ഏഴോ സിനിമകളില്‍ ആ നടി എന്റെ നായികയായി. ഈ സിനിമകളുമായി ബന്ധപ്പെട്ട ആരും ആ നടിയെ നായികയാക്കാന്‍ എന്നോട് പറഞ്ഞിട്ടില്ല. ഞാനാണ് അവരെ ഹീറോയിന്‍ ആക്കാനായി മുന്‍കൈയെടുത്തത്.

ആ നടിയുടെ അച്ഛനുമായി എനിക്ക് നല്ല അടുപ്പമുണ്ട്. അവരുടെ ബുദ്ധിമുട്ടുകളും കാര്യങ്ങളും എല്ലാം അറിയാവുന്നത് കൊണ്ട് ഞാന്‍ പരമാവധി സപ്പോര്‍ട്ട് ചെയ്തിട്ടേ ഉള്ളൂ. പിന്നീട് ഒരവസരത്തില്‍ അവരുടെ ചില പെരുമാറ്റങ്ങളും മറ്റുള്ള ചിലകാര്യങ്ങളും എനിക്ക് ഇഷ്ടപ്പെടാതെ വന്നപ്പോള്‍ ഞാനങ്ങ് മാറി.

അതിന് ശേഷം ഒരു മാഗസിനില്‍ വന്നു ആ നടിയുടെ സിനിമകള്‍ വിലക്കുന്നത് ഒരു പ്രമുഖനടനാണെന്ന്. എന്റെ പേരൊന്നും പറയാത്തത്‌കൊണ്ട് ഞാന്‍ പ്രതികരിക്കാന്‍ പോയില്ല. പലരും പറഞ്ഞു അത് എന്നെ ഉദ്ദേശിച്ചാണ് പറഞ്ഞിരിക്കുന്നത് എന്ന്. ഞാന്‍ അത് കാര്യമാക്കിയില്ല.

മലയാളത്തില്‍ ഏകദേശം 140 ഓളം ചിത്രങ്ങളാണ് വര്‍ഷത്തില്‍ റിലീസ് ചെയ്യുന്നത്. എത്രയോ നടന്മാരാണ് മലയാളത്തില്‍ ഉള്ളത്. ഞാന്‍ വര്‍ഷത്തില്‍ രണ്ട് സിനിമയെ ചെയ്യുന്നുള്ളൂ. ഞാന്‍ ഒരു നടനെയും വിളിച്ച് ഈ പ്രമുഖനടിയെ അഭിനയിപ്പിക്കരുതെന്ന് പറഞ്ഞിട്ടില്ല. എനിക്ക് യോചിച്ച് പോകാന്‍ കഴിയാത്തതുകൊണ്ടാണ് എന്റെ സിനിമയില്‍ അഭിനയിപ്പിക്കാത്തത്. അത് നടിയായാലും സഹനടന്മാരായാലും യോചിച്ചു പോകുന്നവരോടൊപ്പം അഭിനയിച്ചാല്‍ മാത്രമേ ശരിയാകൂ. ഇത് ഞാന്‍ മാത്രമല്ല, ലോകത്തിലെ എല്ലാവടെയും നടക്കുന്നത് അങ്ങനെയാണ്. എന്നാല്‍ മാത്രമേ ഒരു കെമിസ്ട്രി വര്‍ക്കൗട്ട് ആകൂ.

തമിഴ്, കന്നട, തെലുങ്ക് എന്നിവിടങ്ങളില്‍ എനിക്ക് ഒരു ഹോള്‍ഡും ഇല്ല. കാര്യമില്ലാത്ത കാര്യങ്ങളെ വെറുതെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. അവസരങ്ങള്‍ കിട്ടുന്നത് കഴിവും സൗന്ദര്യവും മാത്രം കൊണ്ട് നടക്കുന്നതല്ല. ഇതിനൊരു ഭാഗ്യം, ദൈവാദീനം എന്നീ കാര്യങ്ങളും ഉണ്ട്.

ഫെയ്‌സ്ബുക്കില്‍ സജീവമായി നില്‍ക്കുന്ന നടിയാണ് അവര്‍. എന്നെക്കുറിച്ച് ഇത്രയും അപവാദങ്ങള്‍ മഞ്ഞപത്രം പുറത്തുവിടുമ്പോള്‍ ഈ ഒരു സംഭത്തില്‍ അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ലെന്ന് ഒരു പോസ്റ്റ് ഇടാമല്ലോ. ഞാനാണ് നായികയാക്കിയത്, ഇത്രയും സിനിമകളും കൊടുത്തത്. ഇത്രയും ചെയ്തിട്ടും പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ മൗനം പാലിച്ചത് എന്നെ ഒരുപാട് വിഷമിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (1 hour ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (1 hour ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (3 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (3 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (3 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (3 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (3 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (3 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (4 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (4 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (4 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (5 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (6 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (6 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (6 hours ago)

Malayali Vartha Recommends