ഇപ്പോഴുള്ള സംഭവങ്ങള്‍ക്കുപിന്നില്‍ എന്തെങ്കിലും ഗൂഡാലോചനയുണ്ടോ? ഭാവനയുടെ മറുപടി ഇങ്ങനെ

ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയില്‍ നിന്ന് കരകയറിയതിനു ശേഷം ആദ്യമായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന മനസ് തുറന്നു. ഇപ്പോഴുള്ള സംഭവങ്ങള്‍ക്കുപിന്നില്‍ എന്തെങ്കിലും ഗൂഡാലോചനയുണ്ടോ? എന്ന വനിതയുടെ ചോദ്യത്തിനാണ് ഭാവന മറുപടി പറഞ്ഞത്.
'ഉണ്ടാകാം എന്നു തന്നെയാണ് എന്റെ മറുപടി. സിനിമയുടെ ലൊക്കേഷനില്‍ വന്നു പോകുന്ന, താരങ്ങളുടെ വാഹനങ്ങള്‍ ഓടിക്കുന്ന സാധാരണക്കാരനായ ഒരു െ്രെഡവര്‍ക്ക് ഇത്രയ്ക്കും ധൈര്യം ഉണ്ടാകുമോ? പക്ഷേ ആര്? എപ്പോള്‍? എന്തിന്? എങ്ങനെ? അതിനുള്ള മറുപടിയൊന്നും എന്റെ കൈവശമില്ല.
സിനിമയില്‍ എന്നോട് ശത്രുതയുള്ളവരാണ് ഇതിനു പിന്നില്‍ എന്നും ഞാന്‍ പറയുന്നില്ല. പക്ഷേ, ഇതൊരു പൈസ പ്രശ്‌നം മാത്രമാണെന്നു പറഞ്ഞാല്‍ ചില കണ്ണികള്‍ യോജിക്കാതെ വരും. എന്റെ മനസ്സില്‍ ചില ചോദ്യങ്ങളുണ്ട്. അവയ്ക്ക് തൃപ്തികരമായ ഉത്തരം കിട്ടാതെ കേസ് ഒതുക്കാനാണു തീരുമാനമെങ്കില്‍ വിജയം വരെ പോരാടാന്‍ തന്നെയാണു തീരുമാനം.'
https://www.facebook.com/Malayalivartha


























