Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

നിവിന്‍ പോളിയുടെ ഭാവി ഇനി 'സഖാവില്‍'? താരത്തെ കൈവിട്ട് യുവ സംവിധായകര്‍

14 APRIL 2017 08:50 AM IST
മലയാളി വാര്‍ത്ത

നടന്‍ നിവിന്‍ പോളിയുടെ ഭാവിയില്‍ സഖാവിലെന്നാണ് സിനിമാലോകം വിലയിരുത്തുന്നത്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിനു ശേഷം നിവിന്‍ പോളി നായകനായി അഭിനയിച്ച സഖാവ് വെള്ളിയാഴ്ച വിഷു റിലീസായാണ് പുറത്ത് വരുന്നത്. മുന്‍ എസ് എഫ് ഐ ജില്ലാ കമ്മറ്റി അംഗമായ സിദ്ധാര്‍ത്ഥ് ശിവയാണ് സംവിധായകന്‍ എന്നതിനാല്‍ ഇടത് പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കിക്കാണുന്നത്.

മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ച പുലിമുരുകന് പോലും ലഭിക്കാത്ത തകര്‍പ്പന്‍ ഓപ്പണിങ്ങ് ചുവപ്പിന്റെ കഥ പറഞ്ഞ മെക്‌സിക്കന്‍ അപാരതയ്ക്ക് ലഭിച്ചതാണ് സഖാവിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്.ടീസറുകളും ഗാനങ്ങളും മുദ്രാവാക്യങ്ങളും പകര്‍ന്ന് നല്‍കിയ ആവേശമാണ് എസ് എഫ് ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും കമ്യൂണിസ്റ്റ് അനുഭാവികളെയും ആദ്യ ദിനത്തില്‍ തന്നെ മെക്‌സിക്കന്‍ അപാരതയില്‍ എത്തിച്ചിരുന്നത്.

സിനിമ ഹിറ്റായിരുന്നുവെങ്കിലും പ്രതീക്ഷിച്ച വിഭവങ്ങള്‍ ഇല്ലാതിരുന്നതും ഒരു കമൂണിസ്റ്റ് അനുഭാവിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചില രംഗങ്ങള്‍ സിനിമക്ക് അകത്ത് സൃഷ്ടിക്കപ്പെട്ടതും തകര്‍പ്പന്‍ വിജയപ്രതീക്ഷക്ക് തിരിച്ചടിയായിരുന്നു.
മഹാരാജാസിലെ എസ് എഫ് ഐ യുടെ കഥപറഞ്ഞ സിനിമയെ എസ് എഫ് ഐ മഹാരാജാസ് യൂണിറ്റ് സെക്രട്ടറി തന്നെ പിന്നീട് പരസ്യമായി തളളിപ്പറയുന്ന സാഹചര്യവുമുണ്ടായി.
ഇത് പിന്നീട് ഇടതുപക്ഷ അനുഭാവികളുടെ കുത്തൊഴുക്ക് കുറയാന്‍ കാരണമാവുകയും ചെയ്തു. ഇതോടെ വലിയ നേട്ടം കൊയ്തത് ഒപ്പം റിലീസ് ചെയ്ത അങ്കമാലി ഡയറീസാണ്. ഈ 'അനുഭവം' കൂടി മുന്‍നിര്‍ത്തി ജാഗ്രത പാലിച്ചാണ് സഖാവിന്റെ തകര്‍പ്പന്‍ വരവ്.സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി തലശ്ശേരിയില്‍ നിന്നും വടകര വരെ നടത്തിയ റോഡ് ഷോയില്‍ നിവിന്‍ പോളിക്കൊപ്പം അണിനിരന്നതില്‍ ഭൂരിപക്ഷവും എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നു.റോഡ് ഷോ ഉദ്ഘാടനം ചെയ്തത് തന്നെ തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീറായിരുന്നു.

കണ്ണൂര്‍ സര്‍വ്വകലാശാലയിലും തലശ്ശേരി ബ്രണ്ണന്‍ കോളജുമുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ റോഡ് ഷോക്ക് സ്വീകരണവും നല്‍കപ്പെട്ടു.ഒരു ' മെക്‌സിക്കന്‍ ' അനുഭവം ഉള്ളതിനാല്‍ സിനിമക്ക് അകത്ത് എന്താണെന്ന് അറിഞ്ഞിട്ട് പോരായിരുന്നുവോ സഹകരണമെന്ന വിമര്‍ശനവും സഖാക്കള്‍ക്കിടയില്‍ ഇതിനിടെ വ്യാപകമായിരുന്നു.സിനിമയുടെ കച്ചവടത്തിന് കൂട്ടുനിന്നെന്ന് ആരോപിച്ച് മുന്‍ എസ് എഫ് ഐ നേതാക്കളും സര്‍വകലാശാലാ യൂണിയന്‍ ഭാരവാഹികളായിരുന്നവരും ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട് പ്രതിഷേധിക്കുകയും ചെയ്തു.

എന്നാല്‍ സിനിമയെ സിനിമയായി തന്നെ കാണണമെന്ന നിലപാടാണ് വിഷയത്തില്‍ ഡിവൈഎഫ്‌ഐ എസ് എഫ് ഐ നേതാക്കള്‍ പിന്നീട് സ്വീകരിച്ചത്.മെക്‌സിക്കന്‍ അപാരതയില്‍ ചുവപ്പ് കൊടി പിടിച്ച ടൊവിനോ തന്നെയാണ് സഖാവില്‍ ചുവപ്പ് കൊടി പിടിച്ച നിവിന്‍ പോളിയുടെ സിനിമാ മേഖലയിലെ ഇപ്പോഴത്തെ പ്രധാന എതിരാളി. നിവിനു വേണ്ടി തയ്യാറാക്കിയ പല തിരക്കഥകളിലും ഇപ്പോള്‍ നായകസ്ഥാനത്തേക്ക് സംവിധായകര്‍ പരിഗണിക്കുന്നത് ടൊവിനോയെയാണ്.

നിവിന്‍ പോളിയുടെ 'നിസഹകരണ' മനോഭാവമാണിതിനു കാരണം. ആഷിഖ് അബു നിവിന്‍ പോളിയെ വച്ച് എടുക്കാനിരുന്ന സിനിമയിലാണ് ഇപ്പോള്‍ പകരം നായകനായി ടൊവീനോയ്ക്ക് നറുക്ക് വീണിരിക്കുന്നതെന്നാണ് അറിയുന്നത്. ഇതിന് സമാനമായാണ് പല സംവിധായകരും ഇപ്പോള്‍ ചിന്തിക്കുന്നത്.അടുത്തു തന്നെ റിലീസ് ചെയ്യാനിരിക്കുന്ന ബേസിലിന്റെ ഗോദയിലും ടൊവിനോയാണ് നായകന്‍. കുഞ്ഞിരാമായണം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ സംവിധായകനാണ് ബേസില്‍. ഇതിനു പുറമെ മറ്റൊരു ചിത്രവും ടൊവിനോയെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ ചിത്രത്തിലും നിവിന്‍പോളിയെ നായകനാക്കാനായിരുന്നു ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്.

സഖാവിന് ശേഷം നിവിന്‍ പോളിയുടെ പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം പുതുമുഖ സംവിധായകന്‍ അല്‍ത്താഫിന്റെ ഞണ്ടുകള്‍ ആണ്. സഖാവിന്റെ 'ഭാവി' ഈ ചിത്രത്തിനും നിര്‍ണ്ണായകമാകും.പ്രിഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി സൂപ്പര്‍ യുവതാരങ്ങള്‍ നല്ല കഥ കേട്ടാല്‍ അത് സെലക്ട് ചെയ്ത് അവസരം പാഴാക്കാതെ മുന്നോട്ട് പോകുമ്‌ബോള്‍ ലഭിക്കുന്ന അവസരങ്ങള്‍ക്ക്‌മേല്‍ നിവിന്‍ പോളി മുഖം തിരിക്കുന്നതാണ് ടൊവിനോയെ പരിഗണിക്കാന്‍ സംവിധായകരെ പ്രേരിപ്പിക്കുന്നത്.

തുടര്‍ച്ചയായി സൂപ്പര്‍ ഹിറ്റുകള്‍ നല്‍കാന്‍ ടൊവിനോയ്ക്ക് കഴിഞ്ഞാല്‍ നിവിന്‍ പോളിയുടെ നില പരുങ്ങലിലാകും.അതു കൊണ്ടു തന്നെ സഖാവും ഞണ്ടുകളും തകര്‍പ്പന്‍ വിജയം നേടേണ്ടത് നിവിന്‍ പോളിക്ക് വ്യക്തിപരമായും ഇപ്പോള്‍ അനിവാര്യമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (1 hour ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (1 hour ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (3 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (3 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (3 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (3 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (3 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (3 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (4 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (4 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (4 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (5 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (6 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (6 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (6 hours ago)

Malayali Vartha Recommends