കെ.ജെ യേശുദാസും കുടുംബവും നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചു

കെ.ജെ യേശുദാസും കുടുംബവും നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചു. ന്യൂഡല്‍ഹിയില്‍ പദ്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കാനെത്തിയതായിരുന്നു യേശുദാസ്.
അത് വല്ലാത്തൊരനുഭവമായിരുന്നു. നിറപുഞ്ചിരിയോടെ ആ മഹാ ഗായകനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ചു. ഇവര്‍ അല്‍പനേരം സംസാരിക്കുകയും സ്‌നേഹം പങ്കു വയ്ക്കുകയും ചെയ്തു.
ഭാര്യ പ്രഭ യേശുദാസും മകനും ഗായകനുമായ വിജയ് യേശുദാസും കൂടെയുണ്ടായിരുന്നു. മോഡിയെ സന്ദര്‍ശിച്ചതിന്റെ ഫോട്ടോ വിജയ് യേശുദാസ് ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























