നടന്‍ ദിലീപിന്റെ കാരവന്‍ അപകടത്തില്‍പ്പെട്ടു; അപകടത്തില്‍പ്പെട്ടത് തന്റെ കാരവന്‍ അല്ലെന്ന് ദിലീപ്

ഷൂട്ടിങ് കഴിഞ്ഞു മടങ്ങവെ നടന്‍ ദിലീപിന്റെ കാരവന്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും അപകടം നടക്കുമ്പോള്‍ ദിലീപ് വാഹനത്തില്‍ ഇല്ലായിരുന്നുവെന്നുമാണ് സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചത്. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നും തനിക്ക് സ്വന്തമായി കാരവനില്ലെന്നും ഫേസ്ബുക്കില്‍ വിശദീകരിച്ച് ദിലീപ് രംഗത്തെത്തി.
മറിഞ്ഞ കാരവന്റെ ഉടമ ജാവേദ് ചെമ്പ് എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ്. സിനിമകളുടെ സെറ്റില്‍ വാടകയ്ക്ക് നല്‍കുന്നതാണിത്. കമ്മാര സംഭവം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഈ കാരവന്‍ ഉപയോഗിച്ചിരുന്നുവെന്നും ദിലീപ് വ്യക്തമാക്കി.
ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ടവരെ, ഇന്ന് മൂലമറ്റത്തിനടുത്തുവച്ച് ഒരു കാരവന്‍ അപകടത്തില്‍ പെട്ടു,ഈ കാരവന്‍ എന്റേതാണു എന്നമട്ടില്‍ സോഷ്യല്‍ മീഡിയായിലും,എന്നെ 'ഒരുപാട് 'സഹായിക്കുന്ന ചില പത്രങ്ങളുടെ ഓണ്‍ലൈന്‍ പേജുകളിലും വാര്‍ത്തകള്‍ വരുന്നതായും,അതിനു സോഷ്യല്‍ മീഡിയായില്‍ മുഖമില്ലാത്ത 'ചില മാന്മ്യാര്‍ 'വേണ്ട രീതിയില്‍ പ്രചരണം നടത്തുന്നതായും അറിഞ്ഞു. അതുകൊണ്ട് എല്ലാവരുടേയും അറിവിലേക്കായ് പറയുന്നു. എനിക്ക് സ്വന്തമായ് കാരവനില്ല. മറിഞ്ഞ കാരവാന്റെ ഉടമ ജാവേദ് ചെമ്പ് എന്ന പ്രൊഡകഷന്‍ കണ്‍ ട്രോളറാണു,സിനിമകളുടെ സെറ്റില്‍ വാടകയ്ക്കു നല്‍കുന്നതാണിത്,'കമ്മാരസംഭവം ' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഈ കാരവന്‍ ഞങ്ങള്‍ ഉപയോഗിച്ചിരുന്നു.
വാനിലുണ്ടായിരുന്ന മുരിക്കാശ്ശേരി വട്ടത്തറയില്‍ ആല്‍ബി ജോസഫ്, വയനാട് സ്വദേശി പ്രമോദ് കെ.കെ. എന്നിവര്‍ക്കു പരിക്കേറ്റു. ഇവര്‍ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തൊടുപുഴപുളിയന്മല പാതയില്‍ കുരുതിക്കളത്തിനു സമീപത്തായിരുന്നു അപകടം.
തേനിയില്‍ സിനിമ ഷൂട്ടിങ് കഴിഞ്ഞു തിരുവനന്തപുരത്തിനു മടങ്ങുകയായിരുന്നു കാരവന്‍. ഈശ്വരകൃപയാല്‍ അതില്‍ ജോലിചെയ്യുന്ന പാവപ്പെട്ട തൊഴിലാളികള്‍ അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു എന്നതാണു എന്നെ സംബന്ധിച്ച് ആശ്വാസം, എല്ലാവര്‍ക്കും ഉയര്‍ത്തേഴുന്നേല്‍പ്പിന്റെ വിശുദ്ധ ഈസ്റ്റര്‍ ആശംസകള്‍.
https://www.facebook.com/Malayalivartha


























