ഇതിലും ഭേദം മരണമാണെന്ന് തോന്നിപ്പോയി;താന്‍ പറയുന്നിടത്ത് തന്നെയിറക്കിയിട്ട് ഡ്രൈവറെ അവര്‍ കൊണ്ടുപോകും എന്നൊക്കെയാണ് ആദ്യം പറഞ്ഞത്

അടുത്തായി ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി ഭാവന ആ രാത്രിയുണ്ടായ സംഭവങ്ങള്‍ വെളിപ്പെടുത്തി. ആ രാത്രി തൃശ്ശൂരിലെ വീട്ടില്‍ നിന്നും സന്ധ്യ കഴിഞ്ഞാണ് കൊച്ചിയിലേക്ക് പുറപ്പെടുന്നതെന്നും അതിനിടയിലാണ് പിന്നാലെ വന്ന കാറ്ററിംഗ് വാന്‍ വാഹനത്തില്‍ ഇടിക്കുന്നതും ഡ്രൈവറും വാനിലുള്ളവരുമായി വാക്കുതര്‍ക്കം ഉണ്ടാകുന്നതും. പെട്ടെന്നായിരുന്നു പിന്‍സീറ്റില്‍ തന്റെ ഇരുവശത്തുമായി രണ്ടുപേര്‍ കയറിയിരുന്ന ശേഷം കൈയ്യില്‍ ബലമായി പിടിച്ചു. തന്നെ ഉപദ്രവിക്കാന്‍ വന്നതല്ലെന്നും ഡ്രൈവറെയാണ് അവര്‍ക്കുവേണ്ടതെന്നും താന്‍ പറയുന്നിടത്ത് തന്നെയിറക്കിയിട്ട് ഡ്രൈവറെ അവര്‍ കൊണ്ടുപോകും എന്നൊക്കെയാണ് ആദ്യം പറഞ്ഞതെന്നും ഭാവന വ്യക്തമാക്കി.
ഇടയ്ക്ക് ഡ്രൈവറോട് പറഞ്ഞ് കാര്‍ നിര്‍ത്തിച്ച് ചിലര്‍ ഇറങ്ങുകയും മറ്റു ചിലര്‍ കയറുകയും ചെയ്തതോടെ എന്തോ ചില പിശകുകള്‍ തോന്നിത്തുടങ്ങി. ഒരു അപകടം അടുത്തെത്തിയത് പോലെ. പിന്നീട് പയ്യെപ്പയ്യെ മന:സ്സാന്നിദ്ധ്യം വീണ്ടെടുത്തു. പിന്നാലെയുള്ള കാറ്ററിംഗ് വാനിന്റെ നമ്ബര്‍ മനസ്സില്‍ ഉരുവിട്ട് കാണാതെ പഠിക്കാന്‍ തുടങ്ങി. ഒപ്പം കയറിയിരിക്കുന്നവരുടെ ഓരോ മാനറിസങ്ങളും ലക്ഷണങ്ങളും സൂക്ഷിച്ച് മനസിലാക്കി.
കാര്‍ നിര്‍ത്തുന്നത് എവിടെയാണെന്ന് തിരിച്ചറിയാന്‍ ചുറ്റുമുള്ള സൈന്‍ ബോര്‍ഡുകളും മറ്റ് കാര്യങ്ങളും നോക്കി മനസ്സില്‍ ഉറപ്പിച്ചു. ഒപ്പമുള്ളവര്‍ പറയുന്ന സംഭാഷണങ്ങളൊക്കെ ഓര്‍മ്മയിലേക്ക് റിക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ അവര്‍ ആരെയൊക്കെയോ വിളിച്ചു. പാലാരിവട്ടത്ത് നിന്ന് ലാല്‍ മീഡിയയിലേക്ക് തിരിയാതെ കാര്‍ നേരെ വിടാന്‍ നിര്‍ദ്ദേശം വന്നപ്പോള്‍ കൂടുതല്‍ അപകടത്തിലേക്കാണു നീങ്ങുന്നതെന്ന് തോന്നിത്തുടങ്ങി.
പിന്നീട് പ്രധാന വില്ലനും കാറില്‍ കയറി. ഷൂട്ടിംഗിന് ഗോവയില്‍ പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍ വിളിക്കാന്‍ വന്നത് ഇയാളായിരുന്നു. അങ്ങനെ പരിചയമുണ്ട്. കാറില്‍ വെച്ച് അയാളാണ്, ഇത് തനിക്കെതിരായ ക്വട്ടേഷനാണെന്നും അതു തന്നത് ഒരു സ്ത്രീയാണെന്നുമൊക്കെ പറഞ്ഞിരുന്നത്. ഞങ്ങള്‍ക്ക് വീഡിയോ എടുക്കണമെന്നും ബാക്കി ഡീല്‍ ഒക്കെ അവര്‍ സംസാരിച്ചോളും എന്നുമാണ് അവര്‍ പറഞ്ഞത്.
ഇതിലും ഭേദം മരണമാണെന്ന് തോന്നിപ്പോയി. വണ്ടി ലോക്കായിരുന്നു. നിലവിളിച്ചാല്‍ പോലും പുറത്ത് കേള്‍ക്കില്ല. വീഡിയോ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഒരു ഫ്‌ളാറ്റില്‍ കൊണ്ടുപോകും, അവിടെ അഞ്ച് പേര്‍ കാത്തിരിക്കുന്നുണ്ട്, മയക്കുമരുന്ന് കുത്തിവച്ച ശേഷം ബലാത്സംഗം ചെയ്യും, അതു വീഡിയോയില്‍ പകര്‍ത്തും, പിന്നെ എന്തൊക്കെ സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല എന്നിങ്ങനെയായിരുന്നു ഭീഷണി. പല ചിന്തകളും മനസ്സില്‍ കയറിയിറങ്ങിപ്പോകുന്നതിനിടയില്‍ പലതരത്തിലും അവന്‍ ഉപദ്രവിക്കുന്നുണ്ടായിരുന്നു.
ഒരുപാട് സംഭവ വികാസങ്ങള്‍ ആ വണ്ടിയ്ക്കുള്ളില്‍ നടന്നു.താന്‍ ശരിക്കും നിസ്സഹായായിരുന്നു. എല്ലാം കഴിഞ്ഞ് ഫോണ്‍ നമ്ബര്‍ തരൂ ഡീല്‍ സംസാരിക്കാന്‍ നാളെ വിളിക്കും എന്ന് അവന്‍ പറഞ്ഞു. ഇതൊക്കെ ചെയ്യാന്‍ പറ്റുമെങ്കില്‍ എന്റെ നമ്ബര്‍ കിട്ടാനാണോ നിനക്കൊക്കെ പ്രയാസമെന്ന് തിരിച്ചുചോദിച്ചുവെന്നും ഭാവന പറയുന്നു.ലോകത്തെ തന്നെ വെറുത്തുപോകുന്ന സംഭവങ്ങളാണ് തന്റെ ജീവിതത്തില്‍ ഉണ്ടായതെന്നും ഒന്നും സംഭവിച്ചിട്ടില്ലെന്നൊരു ബോധം തരാന്‍ സമൂഹത്തിന് കഴിഞ്ഞതുകൊണ്ടാണ് അത്തരമൊരു അവസ്ഥയില്‍ നിന്നും താന്‍ രക്ഷപെട്ടതെന്നും ഭാവന പറയുന്നു.
https://www.facebook.com/Malayalivartha


























