ജയറാം തമിഴ്‌നാട്ടില്‍ സ്വന്തം ചെലവില്‍ കട്ടൗട്ട് സ്ഥാപിക്കുന്നെന്ന് ശ്രീനിവാസന്

ജയറാമിനെ കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ ശ്രീനിവാസന്റെ മറുപടി ഇങ്ങനെ; തമിഴ്‌നാട്ടില്‍ സ്വന്തം ചെലവില്‍ കട്ടൗട്ട് സ്ഥാപിക്കുന്ന നടനാണ്. ഇത് വിവാദമാകില്ലേ? ആകട്ടെ, ജയറാം തമിഴ്‌നാട് കോടതിയില്‍ കേസ് കൊടുക്കട്ടെ. കേസ് രജനീകാന്ത് നടത്തുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. രജനീകാന്തും ശ്രീനിവാസനും ഒരുമിച്ച് പഠിച്ചതാണ്. രജനീകാന്ത് ഇടപെട്ടാല്‍ ജയറാം കേസ് പിന്‍വലിക്കുമെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ജയറാമും ശ്രീനിവാസനും നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. രണ്ട് പേര്‍ക്കും തമിഴ്‌നാട്ടില്‍ വീടുണ്ട്. മക്കളെല്ലാം അവിടെയാണ് പഠിച്ചത്. രണ്ട് പേരും ഇപ്പോള്‍ എറണാകുളം തൃപ്പൂണിത്തുറക്കടുത്ത് വീട് വച്ചു. അങ്ങനെ ഒരുപാട് സമാനതകളുണ്ട്.
മമ്മൂട്ടിയെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ മമ്മൂട്ടി സിനിമയില്‍ വരുന്നതിന് മുമ്പാണോ, ശേഷമാണോ എന്ന് ചോദിച്ചു. സിനിമയില്‍ വന്ന ശേഷം ഇന്ത്യന്‍ സിനിമയില്‍ പലതുമാണ് മമ്മൂട്ടി. അപ്പോ മലയാള സിനിമയിലോ എന്ന് ചോദിച്ചപ്പോ, എം.എയ്ക്ക് പഠിക്കുന്ന ആരെങ്കിലും പത്താംക്ലാസില്‍ പോയിരിക്കുമോ എന്ന് പറഞ്ഞു. അപ്പോ മോഹന്‍ലാല്‍ എങ്ങനെയാ, ഇന്ത്യന്‍ സിനിമയിലും ലോകസിനിമയിലും ഒരേഒരു മോഹന്‍ലാല്‍ മാത്രമേ ഉള്ളൂ. മോഹന്‍ലാല്‍ ഇന്ത്യന്‍ സിനിമയില്‍ ചിലതെല്ലാമാണ്. മോഹന്‍ലാല്‍ ചിലതും മമ്മൂട്ടി പലതും, അതെന്താ അങ്ങനെ, ശബ്ദതാരാവലി എടുത്ത് നോക്കിയാ മനസിലാകുമെന്ന് ശ്രീനിവാസന്‍.
അപ്പോ മുകേഷോ, മുകേഷ് മലയാളസിനിമയില്‍ ഇനിയും ബഹുദൂരം മുന്നോട്ട് പോകാനുണ്ട്. ഇത് വിവാദമാകുമെന്ന് തനിക്ക് ഉറപ്പാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. കാരണം ഇതൊക്കെ കേട്ടിട്ട് മുകേഷ് മറുപടി പറയാതിരിക്കില്ല. ആ മറുപടി വരുന്നതോടെ സംഭവം വിവാദമാകും. മുകേഷ് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്നയാളാണ്. അത് ശ്രീനിവാസന് നന്നായി അറിയാം. എന്തായാലും മുകേഷിന്റെ മറുപടി എന്താണാവോ എന്തോ?
https://www.facebook.com/Malayalivartha


























