സംവിധായകന്‍ പരിധിവിട്ടപ്പോള്‍...

മികച്ച നടിക്കുള്ള ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ജേതാവായ സുരഭി സംവിധായകന്റെ വഴിവിട്ടുള്ള സംസാരത്തിനെതിരെ രംഗത്തെത്തി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുരഭി ഇക്കാര്യം വെളിപ്പെടുത്തിയത്. കൊച്ചിയില്‍ നടിക്കുനേരെയുണ്ടായതിനു സമാനമായ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. തമാശയ്‌ക്കെങ്കിലും അശ്ലീല സംഭാഷണങ്ങളുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിയ്ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് സുരഭി പറഞ്ഞത്.
ചെറിയ ചെറിയ റോളുകളാണ് ഞാന്‍ സിനിമയില്‍ ചെയ്തിട്ടുള്ളത്. സൗഹൃദത്തിന്റെയോ ബന്ധത്തിന്റെയോ പേരില്‍ കിട്ടുന്ന അത്തരം വേഷങ്ങള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തെ ജോലി മാത്രമേ ഉണ്ടാകൂ. ആ ജോലി ചെയ്യുക പൈസ വാങ്ങി തിരിച്ചു പോരുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. പാര്‍വ്വതിയെ പോലുള്ള മുന്‍നിര നായികമാര്‍ അത്തരം വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ മാത്രമാണ് മലയാള സിനിമയിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നുണ്ട് എന്ന് അറിയുന്നത്. എന്നെ സംബന്ധിച്ച് നേരിട്ടൊരു അനുഭവം ഉണ്ടായിട്ടില്ല.
പക്ഷെ ഒരിക്കല്‍ ഒരു സംവിധായകനില്‍ നിന്നൊരു അനുഭവം ഉണ്ടായി. വളരെ തമാശയിലാണ് അദ്ദേഹമത് ചോദിച്ചത്. പക്ഷെ അതെന്റെ സ്ത്രീത്വത്തെ വ്രണപ്പെടുത്തി. മറ്റൊരു നടിയുടെ തുണി കുറഞ്ഞ ചിത്രം കാണിച്ച് ഇത് പോലെയൊക്കെ ആകണ്ടേ സുരഭി എന്ന് ചോദിച്ചു. വളരെ തമാശയെന്നോണമാണ് അദ്ദേഹം ചോദിച്ചത്. പക്ഷെ എന്നെ അത് വേദനിപ്പിക്കുകയുണ്ടായി. അപ്പോള്‍ തന്നെ അതിന് മറുപടിയും നല്‍കി. നിങ്ങളുടെ മകള്‍ക്ക് 18 വയസ്സായില്ലേ. അവള്‍ക്ക് എന്നെക്കാള്‍ നല്ല പുഷ്ടിയുണ്ട്. അവളീ കുപ്പായം ഇട്ടാല്‍ ഉഷാറായിരിക്കും. നിങ്ങള്‍ക്കതല്ലേ നല്ലത് എന്ന് ഞാന്‍ ചോദിച്ചു. അത് കേട്ടപ്പോള്‍ പുള്ളി ഐസായിപ്പോയി. പിന്നെ അതിന്റെ പേരില്‍ യാതൊരു സംഭാഷണവും നടന്നിട്ടില്ല.
സമൂഹത്തില്‍ പൊതുവേ ഉള്ള ആണുങ്ങളുടെ സ്വഭാവമുണ്ടല്ലോ. അത് മാത്രമേ സിനിമാ ലോകത്തുമുള്ളൂ. സമൂഹത്തിന്റെ ഭാഗമാണ് അത്. നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട് എന്നപോലെ സിനിമയിലുമുണ്ട്. അതിനെ അതിന്റെ രീതിയില്‍ കൈകാര്യം ചെയ്യുക എന്ന് മാത്രമേയുള്ളൂ. എന്റെ സുഹൃത്തുക്കളില്‍ തൊണ്ണൂറ് ശതമാനവും ആണ്‍ സുഹൃത്തുക്കളാണ് സുരഭി പറയുന്നു.
https://www.facebook.com/Malayalivartha


























