ഭീമനായി മോഹന്‍ലാല്‍; ഇതിഹാസമാകാന്‍ രണ്ടാമൂഴം; താരങ്ങള്‍ക്ക് പുറമേ ഹോളിവുഡ് വമ്പന്മാരും

ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമയായി എം.ടി. വാസുദേവന്‍നായരുടെ ''രണ്ടാമൂഴം'' മഹാഭാരതം എന്ന പേരില്‍ വരുന്നു. പ്രമുഖ പ്രവാസി വ്യവസായി ബി.ആര്‍. ഷെട്ടി 1000 കോടി രൂപ (150 മില്യന്‍ യു.എസ്. ഡോളര്‍) മുതല്‍മുടക്കിയാണ് ഈ ദൃശ്യാത്ഭുതം നിര്‍മ്മിക്കുന്നത്.
എം.ടി. തിരക്കഥയെഴുതുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോനാണ്. കേന്ദ്ര കഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍. നിര്‍മാണച്ചെലവിലും താരനിരയിലും ചരിത്രമായി മാറുന്ന ''മഹാഭാരത''ത്തിന് രണ്ടു ഭാഗങ്ങളുണ്ടാകും.
ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം സെപ്റ്റംബറില്‍ തുടങ്ങും. 2020ല്‍ ആണ് റിലീസ്. ആദ്യ ഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളില്‍ രണ്ടാംഭാഗം പ്രേക്ഷകരിലെത്തും. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ചിത്രീകരിക്കും. മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും ഡബ്ബ് ചെയ്യുന്നുമുണ്ട്.
ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള മുന്‍നിര അഭിനേതാക്കള്‍ക്കുപുറമേ ചില ഹോളിവുഡ് വമ്പന്മാരും ഇതില്‍ അണിനിരക്കും.രാജ്യാന്തര പ്രശസ്തരായ കാസ്റ്റിങ് കമ്പനിയുടെ നേതൃത്വത്തില്‍ താരനിര്‍ണയം പുരോഗമിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെയും ലോക സിനിമയിലെയും ഏറ്റവും പ്രഗല്‍ഭരായ സാങ്കേതികവിദഗ്ധരാണ് ഈ സിനിമയ്ക്കുവേണ്ടി െകെകോര്‍ക്കുന്നത്. ഓസ്‌കര്‍ ജേതാക്കളുള്‍പ്പെടെ പ്രമുഖരുടെ നിര സിനിമയുടെ അണിയറയിലുണ്ടാകും.
https://www.facebook.com/Malayalivartha


























