കീര്‍ത്തി സുരേഷ് കാരണം പൊലീസുകാര്‍ കിട്ടിയ മുട്ടന്‍പണി, ഒന്ന് പെട്ടെന്ന് പോയിത്തരാമോ എന്ന്!

താരാരധാന എന്നാല്‍ എന്താണെന്ന് അറിയാന്‍ തമിഴ്‌നാട്ടില്‍ പോകണം. സിനിമാ താരങ്ങളെ ദൈവത്തിന് സമാനമായി കാണുന്നവര്‍ പോലും അവിടെയുണ്ട്. താരങ്ങള്‍ക്ക് വേണ്ടി അമ്പലങ്ങള്‍ പോലും പണിതു. അപ്പോള്‍ പിന്നെ ആരാധിയ്ക്കുന്ന ഒരു നടിയെ നേരിട്ട് കണ്ടാലുള്ള അവസ്ഥ എന്തായിരിയ്ക്കും?
മലയാളിയായ കീര്‍ത്തി സുരേഷ് ഇപ്പോള്‍ തമിഴകത്തെ മുന്‍നിര നായികയാണ്. കീര്‍ത്തിയ്ക്കുള്ള ആരാധകരും സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെത്തും. അതിനുദാഹരണമാണ് കഴിഞ്ഞ ദിവസം സേലത്ത് കണ്ടത്.
സേലത്ത് എവിഎം ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു കീര്‍ത്തി സുരേഷ്. കീര്‍ത്തി വരുന്നുണ്ട് എന്നറിഞ്ഞ് ജ്വല്ലറിയ്ക്കും പരിസരത്തും ആളുകള്‍ കൂടാന്‍ തുടങ്ങി. കൂടിക്കൂടി പൊലീസിന് നിയന്ത്രിക്കാന്‍ കഴിയാത്തിലും അധികമായി ആ ജനസാഗരം.
ആദ്യമൊക്കെ പൊലീസ് പാട് പെട്ട് വടം വലിച്ചുകെട്ടിയും മറ്റും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. പക്ഷെ നേരം കഴിയുന്തോറും ആളുകള്‍ കൂടുകയും ഉന്തും തള്ളും ഏര്‍പ്പെടുകയും ചെയ്തു. വാഹനങ്ങള്‍ ജാമായി. ട്രാഫിക് ബ്ലോക്കും നിയന്ത്രണാതീതമായതോടെ പൊലീസിന് ചൂരല്‍പ്രയോഗം നടത്തേണ്ട അവസ്ഥവന്നു.
ചൂരല്‍ പ്രയോഗം നടത്തിയിട്ടും ആളുകള്‍ ഒഴിഞ്ഞ് പോകുന്ന ലക്ഷണമില്ല. കീര്‍ത്തിയെ ഒന്ന് കാണാനും ഫോട്ടോ എടുക്കാനും തിരക്ക് കൂടിക്കൊണ്ടെയിരുന്നു. ഒടുവില്‍ പൊലീസ് വന്ന് കീര്‍ത്തിയോട് ഒന്ന് വേഗം ഇവിടെ നിന്ന് പോകാമോ എന്ന് ചോദിച്ചു. കീര്‍ത്തി സ്ഥലം വിട്ടതോടെയാണ് നില കുറച്ചെങ്കിലും ശാന്തമായത്.
https://www.facebook.com/Malayalivartha


























