ബോളിവുഡ് താരങ്ങള്‍ ജോലിക്കാരോട് ചെയ്യുന്നത്? ബോളിവുഡ് താരങ്ങള്‍ക്ക് ഇനി വീട്ടുജോലിക്കാരെ കിട്ടില്ല

ജോലിക്കാര്‍ നേരിടുന്ന ക്രൂര പീഡനമാണ് ബോളിവുഡിലെ സംസാര വിഷയം. മൂന്ന് നേരം ബ്രഡ് കഴിച്ചും ദേഹോപദ്രവം, അധിക്ഷേപം എന്നിവയേറ്റുമാണ് വീട്ടുജോലിക്കാര്‍ ബോളിവുഡ് താരങ്ങളുടെ വീട്ടില്‍ കഴിയുന്നത്. അതിനാല്‍ താരങ്ങള്‍ക്ക് ഇനി ജോലിക്കാരെ കൊടുക്കില്ലെന്നാണ് വീട്ട് ജോലിക്കാരെ നല്‍കുന്ന പ്രമുഖ ഓണ്‍ലൈന്‍ സൈറ്റിന്റെ പ്രഖ്യാപനം. ഓണ്‍ലൈന്‍ സൈറ്റായ ബുക്ക് മൈ ഭായ് ഡോട്ട് കോമാണ് വേലക്കാരികളോടുള്ള മോശം പെരുമാറ്റം മൂലം ഇനി ബോളിവുഡ് താരങ്ങള്‍ക്ക് വീട്ടു ജോലിക്കാരെ നല്‍കില്ലെന്ന കടുത്ത തീരുമാനമെടുത്തിരിക്കുന്നത് .
സൈറ്റിന്റെ സഹസ്ഥാപകനായ അനുപം സിന്‍ഹാള്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ദീര്‍ഘ ലേഖനം തന്നെ പൊതുജനങ്ങള്‍ക്കായി എഴുതിയിട്ടുണ്ട് തന്റെ ബ്ലോഗില്‍. ചുരുങ്ങിയത് 20 ബോളിവുഡ് താരങ്ങളെങ്കിലും തങ്ങള്‍ നല്‍കിയ വേലക്കാരികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് സിന്‍ഹാള്‍ കുറ്റപ്പെടുത്തുന്നു. പ്രത്യേകിച്ച് ആരുടെയും പേരെടുത്ത് പറയുന്നില്ലെങ്കിലും അഞ്ച് സംഭവങ്ങളാണ് ഈ ഓണ്‍ലൈന്‍ സൈറ്റിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ബ്ലോഗില്‍ സിന്‍ഹാള്‍ വ്യക്തമാക്കിയിരിക്കുന്നത്.
10000ത്തോളം വീടുകളില്‍ 2015 വരെ വീട്ടു ജോലിക്കാരെ ഏര്‍പ്പാടാക്കിയിരുന്നെങ്കിലും ജോലിക്കാര്‍ ഒരു വീട്ടില്‍ നിന്ന് പോലും പ്രശ്‌നങ്ങള്‍ നേരിട്ട കേസുകള്‍ ബുക്ക് മൈ ഭായ് എന്ന ഓണ്‍ലൈന്‍ സംരംഭത്തിന് മുമ്പ് നേരിടേണ്ടി വന്നിട്ടില്ലായിരുന്നു. ബോളിവുഡ് താരങ്ങള്‍ക്ക് ജോലിക്കാരെ നല്‍കാന്‍ തുടങ്ങിയതോടെയാണ് അവര്‍ ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങി തുടങ്ങിയതെന്നും സിന്‍ഹ കുറ്റപ്പെടുത്തുന്നു.
ഓരോ സംഭവങ്ങളും പേരെടുത്ത് പറയാതെ നിരത്തുന്നുണ്ട് സിന്‍ഹാള്‍. ഈ കാരണങ്ങളെല്ലാം കൊണ്ട് തന്നെ ബുക്ക് മൈ ഭായ് എന്ന ഓണ്‍ലൈന്‍ സൈറ്റ് ബോളിവുഡ് താരങ്ങള്‍ക്ക് ഇനി വീട്ടു ജോലിക്കാരെ നല്‍കില്ലെന്ന് സിന്‍ഹാള്‍ അറിയിച്ചു. തങ്ങള്‍ക്ക് വലുത് ജോലിക്കാരുടെ സുരക്ഷയും ക്ഷേമവുമാണെന്നും സിന്‍ഹാള്‍ തന്റെ ബ്ലോഗില്‍ കുറിക്കുന്നു. എന്നാല്‍ ചില താരങ്ങള്‍ ഇത്തരത്തില്‍ മോശമായി പെരുമാറിയതിന് ഒരു തൊഴില്‍ മേഖലയില്‍ നിന്നുള്ള മുഴുവന്‍ പേര്‍ക്കും സേവനം വിലക്കുന്നത് അവകാശ ലംഘനമാണെന്ന വിലയിരുത്തലുമുണ്ട്.
https://www.facebook.com/Malayalivartha


























