നമിതയെ സ്വിംസ്യൂട്ടില്‍ കാണണോ?

പുലിമുരുകന് ശേഷം മലയാളത്തിലും തമിഴിലും അവസരങ്ങള്‍ ലഭിക്കാതിരുന്ന നമിതയ്ക്ക് പക്ഷെ, നല്ല തിരക്കാണ്. തമിഴ്‌നാട്ടിലെ ജ്വല്ലറികളുടെയും വസ്ത്രശാലകളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് തരക്കേടില്ലാത്ത വരുമാനം ഉണ്ടാക്കുന്നു. അതേസമയം ദിവസം ചെല്ലുന്തോറും തടിക്കുന്ന ശരീരം കണ്ട് വേവലാതി പൂണ്ടിരിക്കുകയാണ് നമിത. ചെന്നൈ നഗരത്തെ തനിക്ക് മറക്കാനാവില്ലെന്ന് നമിത പറയുന്നു. ഇടയ്ക്കിടെ ജന്‍മനാടായ സൂറത്തിലേക്ക് പോകും. തമിഴ്‌നാട്ടിലെ ആഹാരം തനിക്ക് ഏറെ ഇഷ്ടമാണെന്നും താരം പറയുന്നു. പുലിമുരുകനില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ കേരളത്തിലെ ഭക്ഷണവും ശീലിച്ചിരുന്നു.
അഭിനയത്തിന്റെ തുടക്കത്തില്‍ പ്രക്ഷകശ്രദ്ധ ആകര്‍ഷിക്കാന്‍ തുടകളും മാറിടവും കാട്ടി അഭിനയിക്കേണ്ടിവന്നു. അതുകൊണ്ട് അഭിനയസാധ്യതയുള്ള വേഷങ്ങള്‍ ലഭിച്ചില്ല. എന്നാല്‍ അത്തരം വേഷങ്ങള്‍ ലഭിച്ചാല്‍ നിങ്ങള്‍ക്ക് എന്റെ മറ്റൊരു മുഖം കാണാനാകുമെന്ന് നമിത പറയുന്നു. അവാര്‍ഡ് ലഭിക്കത്തക്ക വിധമുള്ള കഥാപാത്രങ്ങളാണ് താരം പ്രതീക്ഷിക്കുന്നത്. മോഹന്‍ലാല്‍ ചിത്രമായത് കൊണ്ടാണ് പുലിമുരുകനില്‍ അഭിനയിച്ചത്. ഐറ്റം ഡാന്‍സ് മാത്രം ചെയ്യാന്‍ നിരവധി ഓഫറുകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ താല്‍പര്യമില്ലെന്നും താരം പറഞ്ഞു.
വണ്ണംകുറയ്ക്കാന്‍ നീന്തല്‍ പരിശീലിച്ചുകൂടെ എന്ന് ചോദിച്ചു. ' നിങ്ങള്‍ക്കെന്നെ നീന്തല്‍ വേഷത്തില്‍ കാണണമെങ്കില്‍ സൂറത്തിലേക്ക് വാ. അവിടെയുള്ള നീന്തല്‍ക്കുളത്തിലാണ് ഞാന്‍ പരിശീലിക്കുന്നത്. അവിടെ ഞാന്‍ അറിയപ്പെടുന്ന താരമല്ലാത്തത് കൊണ്ട് ജോളിയായി നടക്കാന്‍ കഴിയും. സ്വിംസ്യൂട്ടില്‍ എന്നെ കാണണമെന്നുണ്ടെങ്കില്‍ വന്നോളൂ. മറ്റൊരു കാഴ്ച കണ്ട് നിങ്ങള്‍ ഞെട്ടും. ഞാനവിടെ ബുള്ളറ്റിലാണ് കറങ്ങുന്നത്. ചെന്നൈയില്‍ ഇതൊന്നും നടക്കില്ല' താരം പറഞ്ഞു.
https://www.facebook.com/Malayalivartha


























