മദ്യപിച്ചെത്തിയ ബോഡി ഗാര്‍ഡിനു നേരെ ആലിയ പ്രതികരിച്ചത് ഇങ്ങനെ!

പൊതുവേ തന്റേടിയായി വിശേഷിക്കപ്പെടുന്ന താരമാണ് ആലിയ ഭട്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു സംഭവം ഉണ്ടായതോടെ താരം ആകെ വിരണ്ടുപോയെന്നുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കാമുകനെ കണ്ട് തിരിച്ചു വരുന്നതിനിടയിലാണ് അത് സംഭവിച്ചത്. കാമുകനെ കാണാന്‍ വന്ന താരം തിരിച്ചുപോകാനായി ബോര്‍ഡി ഗാര്‍ഡിനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. നിരന്തരം വിളിച്ചുകൊണ്ടിരുന്നതിനിടയില്‍ ഫോണ്‍ എടുക്കുകയും സ്ഥലത്തെത്തി താരത്തിനെ വണ്ടിയില്‍ കയറ്റുകയും ചെയ്തു. വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ബോര്‍ഡിഗാര്‍ഡ് മദ്യപിച്ച് കിക്കായിരിക്കുകയാണെന്നുള്ള കാര്യം താരത്തിന് മനസ്സിലായത്.
താരങ്ങളുടെ സംരക്ഷണത്തിന് വേണ്ടി നില കൊള്ളുന്നവരാണ് ബോര്‍ഡി ഗാര്‍ഡുകള്‍ എന്നായിരുന്നു ഇതുവരെയുള്ള ധാരണ. ആരാധകരില്‍ നിന്നും ജനക്കൂട്ടത്തില്‍ നിന്നുമൊക്കെ താരങ്ങളെ സുരക്ഷിതമായി പുറത്തെത്തിക്കുന്ന എത്രയോ ബോര്‍ഡി ഗാര്‍ഡുകളെ കണ്ടിട്ടുമുണ്ട്. എന്നാല്‍ ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിന്റെ ബോര്‍ഡി ഗാര്‍ഡ് ഈ വിഭാഗക്കാര്‍ക്ക് തന്നെ ചീത്തപ്പേരുണ്ടാക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം പ്രവര്‍ത്തിച്ചത്.
കാമുകന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ വീട്ടില്‍ നിന്നും തിരികെ പോകാനായി ബോര്‍ഡി ഗാര്‍ഡിനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. പല തവണ വിളിച്ചപ്പോഴാണ് ഫോണ്‍ എടുത്തത്. ആലിയയെ കൊണ്ടുപോകാന്‍ വണ്ടിയുമായെത്തിയബോര്‍ഡി ഗാര്‍ഡ് മദ്യപിച്ചിട്ടുണ്ടെന്ന് വണ്ടിയില്‍ കയറിയതിനു ശേഷമാണ് ആലിയയ്ക്ക് മനസ്സിലായത്.
ബോര്‍ഡി ഗാര്‍ഡ് മദ്യപിച്ചിരുന്നുവെന്ന് മനസ്സിലായതോടെ ആലിയ പേടിച്ചു. ആ അവസ്ഥയില്‍ പ്രതികരിക്കുന്നത് ശരിയല്ലെന്ന് മനസ്സിലാക്കിയ താരം ഒന്നും മിണ്ടാതെ നിന്നു. പിന്നീട് വീട്ടിലെത്തിയാണ് കാര്യങ്ങള്‍ അമ്മയെ അറിയിച്ചത്. അടുത്ത ദിസം അയാളെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തു.
https://www.facebook.com/Malayalivartha


























