സബൈന വളരുമ്പോള്‍ എന്റെ ജനനം എന്തിനു പരസ്യമാക്കി എന്ന ചോദ്യമുണ്ടാകുമോ? ശ്വേതാ മേനോന്‍ പറഞ്ഞത്

ശ്വേതാ ഇപ്പോള്‍ കുറുമ്പുകാരി സബൈനയ്ക്കും ഭര്‍ത്താവ് ശ്രീവത്സനുമൊപ്പം ജീവിതം ആഘോഷിക്കുകയാണ്. സബൈന വളരുമ്പോള്‍ എന്റെ ജനനം എന്തിനു പരസ്യമാക്കി എന്ന ചോദ്യമുണ്ടാകുമോ എന്നു പേടിയുണ്ടോ എന്നു ചോദിച്ചപ്പോള്‍ അവള്‍ എന്റെ മകള്‍ അല്ലെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കും എന്നു തോന്നുന്നുണ്ടോ?
ഏതെങ്കിലും മക്കള്‍ അച്ഛനോടും അമ്മയോടും ചോദിക്കുന്നുണ്ടോ നിങ്ങള്‍ എന്താണ് എനിക്കു വേണ്ടി ഒന്നും സമ്പാദിച്ചു വയ്ക്കാത്തത് എന്ന്. എന്റെ മകളും അങ്ങനെ ചോദിക്കുമെന്നു കരുതുന്നില്ല അതുകൊണ്ട് തന്നെ അങ്ങനെ ഒരു പേടിയുമില്ല എന്നു ശ്വേതാ മേനോന്‍ പറയുന്നു. കളിമണ്ണ് എന്ന ചിത്രത്തിനു വേണ്ടി സ്വന്തം പ്രസവം ചിത്രീകരിക്കാന്‍ അനുവദിച്ചിതിനേക്കുറിച്ച് ശ്വേത മേനോന്‍ പറഞ്ഞത് ഇങ്ങനെ.
സാധാരണ ഒരു സ്ത്രീ പ്രസവിക്കും പോലെ ഞാനും പ്രസവിച്ചു. പ്രസവ വേദന അനുഭവിക്കുന്ന ഒരു സ്ത്രീയേ എവിടെ കൊണ്ട് പോയി ഇട്ടാലും അവള്‍ പ്രസവിക്കും. അതുപേലെ തന്നെ ആ സമയത്തു ലേബര്‍ റൂമില്‍ ആരോക്കെയുണ്ടെന്നോ ക്യാമറയുണ്ടെന്നോ ഒന്നും അറിയില്ല. അത്രയ്ക്കു മനോഹരമായ അനുഭവമാണ്.
സാധാരണ ഒരു സ്ത്രീ പ്രസവിക്കുമ്പോള്‍ ആ മുറിയില്‍ ഡോക്ടര്‍മാര്‍ നഴ്‌സ് ഉള്‍പ്പെടെ കുറഞ്ഞത് ആറ് പേര്‍ എങ്കിലും ഉണ്ടാകും. എനിക്കും ഒരു കാര്യത്തില്‍ നിര്‍ബന്ധം ഉണ്ടായിരുന്നു. പ്രസവ സമയത്തു ശ്രീ എന്റെ കൂടെ ഉണ്ടാകണം എന്ന്. അതു സാധിക്കുകയും ചെയ്തുവെന്ന് ശ്വേതാ മേനോന്‍ പറയുന്നു.
https://www.facebook.com/Malayalivartha


























