Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

നേരിട്ട് മുന്നില്‍ കണ്ടിട്ടും താരത്തെ മനസിലാകാത്ത രണ്ട് സിനിമാ ഭ്രാന്തന്മാര്‍!

20 APRIL 2017 11:08 AM IST
മലയാളി വാര്‍ത്ത

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തി ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന്റെ അവസാന രംഗത്തില്‍ അതിഥി താരമായി എത്തുന്ന ആസിഫ് അലിയെ ആരും മറന്നിട്ടുണ്ടാകില്ല. ആസിഫ് അലിയെ നോക്കി കുഞ്ചാക്കോ ബോബനല്ലെ എന്ന് ചോദിക്കുന്ന മാമുക്കോയയുടെ കഥാപാത്രം പ്രേക്ഷകര്‍ക്ക് ചിരി സമ്മാനിക്കുന്നതായിരുന്നു. അതേ അനുഭവം യഥാര്‍ത്ഥ ജീവിതത്തില്‍ കുഞ്ചാക്കോ ബോബന് സംഭവിച്ചിട്ടുണ്ട്. മിമിക്രി കലാകാരനും നടനുമായ സാജു കൊടിയന്റെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

സാജു കൊടിയന്റെ വീട്ടില്‍ ആശാരി ജോലിക്കെത്തിയതായിരുന്നു രണ്ട് പേര്‍. ടീവിയും തിയറ്ററിലുമായി ഒരു സിനിമ പോലും മുടക്കാത്തവര്‍. ഇരുവരും കൊടിമ്പിരി കൊണ്ട സിനിമാ പ്രേമികളാണ്.

പെങ്ങളുടെ കല്യാണം വിളിക്കുന്നതിന് വേണ്ടിയാണ് കുഞ്ചാക്കോ ബോബന്‍ സാജു കൊടിയന്റെ വീട്ടില്‍ എത്തിയത്. സാജു കൊടിയന്‍ അവിടെ ഉണ്ടായിരുന്നില്ല. മുറ്റത്ത് ജോലിയിലായിരുന്നു ആശാരിമാര്‍.

വീട്ട് മുറ്റത്ത് എത്തിയ കുഞ്ചാക്കോ ബോബന്‍, ഇത് സാജു കൊടിയന്റെ വീടല്ലേ എന്ന് അവരോട് തിരക്കി. അതേ എന്ന് മറുപടി പറഞ്ഞെങ്കിലും അവര്‍ ചാക്കോച്ചനെ ഗൗനിച്ചില്ല. സാജു കൊടിയന്‍ പുറത്ത് പോയതാണെന്നും പറഞ്ഞു.

ചേച്ചി ദേ ഒരാള്‍ കാണാന്‍ വന്നിരിക്കുന്നു എന്ന് സാജു കൊടിയന്റെ ഭാര്യയോട് വിളിച്ച് പറയുകയും ചെയ്തു. അകത്ത് നിന്നും ഭാര്യ എത്തി. കല്യാണക്കുറി നല്‍കി വിവാഹത്തിനും ക്ഷണിച്ച് ചാക്കോച്ചന്‍ മടങ്ങി.

ചാക്കോച്ചന്‍ പോയതിന് ശേഷമാണ് അതില്‍ ഒരുത്തന്‍ അത് അന്‍സില്‍ അല്ലേ എന്ന് ചോദിക്കുന്നത്. ചാക്കോച്ചന്റെ മുഖ സാദൃശ്യമുള്ള മിമിക്രി കലാകാരനാണ് അന്‍സില്‍. ഹേയ് അല്ല വേറേ ഏതോ മിമിക്രി കാരനാണെന്ന് മറ്റേയാള്‍ മറുപടി നല്‍കി.

ഈ സംഭാഷണം കേട്ട സാജു കൊടിയന്റെ ഭാര്യയാണ് അത് കുഞ്ചാക്കോ ബോബനാണെന്ന് അവരോട് പറഞ്ഞത്. ഉടന്‍ തന്നെ അവര്‍ ചാക്കോച്ചന്‍ പോയ വഴി ഓടിയെങ്കിലും ചാക്കോന്‍ കാറില്‍ കയറി പോയിരുന്നു. കാര്‍ അല്പം ദൂരെ നിറുത്തി നടന്നാണ് സാജുവിന്റെ വീട്ടില്‍ എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (11 minutes ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (16 minutes ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (2 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (2 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (4 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (4 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (5 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (5 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (5 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (6 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (6 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (7 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (7 hours ago)

Malayali Vartha Recommends