നൂറ് രൂപയ്ക്ക് കാറിന്റെ ഡിക്കിയില്‍ കിടന്ന് ഹോട്ടല്‍ വരെ യാത്ര ചെയ്ത താരം?

ലൊക്കേഷനില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് താരം താമസിക്കുന്ന ഹോട്ടല്‍. അന്ന് പ്രിയന്‍ ചോദിച്ചു, എന്റെ കാറിന്റെ ഡിക്കിയില്‍ കിടന്ന് ഹോട്ടല്‍ വരെ യാത്ര ചെയ്യാമോ നൂറു രൂപ തരാം. സാഹസികത ഇഷ്ടപ്പെടുന്ന താരം ചാടിയെണീറ്റു. കടത്തനാടന്‍ അമ്പാടിയുടെ ചിത്രീകരണ സമയത്താണ് രസകരമായ സംഭവം ഉണ്ടാകുന്നത്.
ആലപ്പുഴയിലെ ഒരു ഹോട്ടലിലാണ് സിനിമാസംഘത്തിന്റെ താമസം. ലൊക്കേഷനില്‍ നിന്ന് പ്രിയന്റെ പുത്തന്‍ ഫിയറ്റിലാണ് മണിയന്‍പിള്ള രാജുവിന്റേയും മോഹന്‍ലാലിന്റെയും യാത്ര. ഇരുട്ടും കുടുസ്സു മുറിയും പണ്ടേ പേടി സ്വപ്‌നമായ രാജു ഒഴിഞ്ഞുമാറി. പക്ഷേ, സാഹസികത ഇഷ്ടപ്പെടുന്ന മോഹന്‍ലാല്‍ ചാടിയേറ്റു.
പ്രിയന്‍ മോഹന്‍ലാലിനെ ഡിക്കിയിലാക്കി. കാര്‍ നീങ്ങിത്തുടങ്ങി. ഒരു വളവിലെത്തിയപ്പോള്‍ പ്രിയന്‍ കാര്‍ റോഡരികിലെ ട്രാന്‍സ്‌ഫോമറിന്റെ മുളളുവേലിയില്‍ കൊണ്ടിടിച്ചു. അശ്രദ്ധ കൊണ്ട് സംഭവിച്ചതാണ്. പിന്നെ എങ്ങനെയൊക്കെയോ കാറോടിച്ച് ഹോട്ടലിലെത്തി. അപ്പോഴാണ് ഡിക്കിയില്‍ ലാലുളള കാര്യം ഓര്‍ത്തത്.
ഹോട്ടലിലെ സെക്യൂരിറ്റിയോട് കാറിന്റെ ഡിക്കിയില്‍ ഒരു സാധനമുണ്ടെന്നും എടുത്ത് റൂമില്‍ കൊണ്ടുവയ്ക്കാനും പറഞ്ഞു. ഡിക്കി തുറന്ന അയാള്‍ക്കു നേരെ അലറിക്കൊണ്ട് ലാല്‍ ചാടി വീണു. പേടിച്ച സെക്യൂരിറ്റി ബോധംകെട്ട് വീണു. മണിയന്‍പിള്ള രാജുവിന്റെ പുസ്തകത്തിലാണ് ഈ രസകരമായ സംഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha


























