മോഹന്‍ലാലിന് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച് പന്ന്യന്‍

മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. സുരഭിക്ക് ലഭിച്ച ദേശീയ അവാര്‍ഡിന്റെ ഭംഗി മുഴുവന്‍ കെടുത്തുന്നതാണ് മോഹന്‍ലാലിനുള്ള പുരസ്‌കാരമെന്നും പന്ന്യന്‍ കുറ്റപ്പെടുത്തി. എന്തിനാണ് മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് നല്‍കിയതെന്ന് മനസിലാകുന്നില്ലെന്നും ചിലരെ സന്തോഷിപ്പിക്കാന്‍ ചിലത് നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
അവാര്‍ഡുകളെ പലപ്പോഴും വ്യഭിചരിപ്പിക്കുന്നത് ഇത്തരം കാര്യങ്ങളാണ്. മലയാള സാംസ്‌കാരിക വേദിയുടെ കാക്കനാടന്‍ പുരസ്‌കാര സമര്‍പണ വേദിയിലാണ് പന്ന്യന്റെ വിമര്‍ശനം. ചിലര്‍ക്ക് ചിലത് കൊടുക്കേണ്ടി വരുന്നതിന്റെ ഭാഗമായാണ് മോഹന്‍ലാലിന് അവാര്‍ഡ് ലഭിച്ചത്. പുലിമുരുകനല്ലേ എന്നുകരുതി കൊടുത്തതായിരിക്കും. ചടങ്ങില്‍ കാക്കനാടന്‍ പുരസ്‌കാരം ബാബുകുഴിമറ്റത്തിന് തലേക്കുന്നില്‍ ബഷീര്‍ സമ്മാനിച്ചു.
https://www.facebook.com/Malayalivartha


























