മോഹന്‍ലാല്‍ വേണ്ടെന്നുവെക്കുകയാണെങ്കില്‍ ഒരുകൈ നോക്കാമെന്ന് പ്രഭാസ്

എം.ടി വാസുദേവന്‍ നായരുടെ നോവല്‍ രണ്ടാമൂഴത്തെ അടിസ്ഥാനമാക്കിയൊരുങ്ങുന്ന ചിത്രം മഹാഭാരത്തിലെ ഭീമന്റെ വേഷം മോഹന്‍ലാല്‍ വേണ്ടെന്നു വെക്കുകയാണെങ്കില്‍ ചെയ്യാന്‍ തയ്യാറാണെന്ന് തെലുങ്ക് സൂപ്പര്‍ താരവും ബാഹുബലി ഫേം പ്രഭാസ്.
മോഹന്‍ലാല്‍ പ്രതിഭയുള്ള നടനാണ്. അദ്ദേഹം ഏതെങ്കിലും കഥാപാത്രം വേണ്ടെന്നുവെക്കുകയും എനിക്ക് അവസരം തരുകയും ചെയ്താല്‍ ഞാന്‍ ആ കഥാപാത്രം ചെയ്യും. കൊച്ചിയില്‍ ബാഹുബലിയുടെ പ്രചാരണാര്‍ത്ഥം നടന്ന ചടങ്ങിലാണ് പ്രഭാസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭീമന്റെ വേഷം ചെയ്യാന്‍ ഇന്ത്യയില്‍ ഏറ്റവും അനുയോജ്യനായ നടന്‍ പ്രഭാസാണെന്ന് ബോളിവുഡ് നടനും നിരൂപകനുമായ കെ.ആര്‍.കെ പറഞ്ഞിരുന്നു. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന ചോദ്യത്തിനാണ് പ്രഭാസ് ഇത്തരത്തില്‍ മറുപടി നല്‍കിയത്.
കൊച്ചി മരടില്‍ നടന്ന ചടങ്ങില്‍ ബാഹുബലിയിലെ മറ്റു താരങ്ങളായ അനുഷ്‌ക ഷെട്ടി, റാണ ദഗ്ഗുപതി, തമന്ന എന്നിവരും സംവിധായകന്‍ ഫാസിലും പങ്കെടുത്തു.
https://www.facebook.com/Malayalivartha


























