സംശയങ്ങള്‍ക്ക് വിരാമമിട്ട് ഭീമന്‍

1000 കോടി രൂപ ബജറ്റില്‍ ഭീമനായി മോഹന്‍ലാല്‍ വരുമ്പോള്‍ മലയാളികള്‍ക്ക് പല സംശയവുമുണ്ടായിരുന്നു. എംടിയുടെ രണ്ടാമൂഴം അടിസ്ഥാനമാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്.
മഹാഭാരതം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നൂറോളം ഭാഷകളില്‍ ചിത്രം റിലീസാകും. ഇന്ത്യന്‍ വിദേശ ഭാഷകളില്‍ എത്തുന്ന സിനിമയ്ക്ക്, എല്ലാ ഭാഷയിലും മഹാഭാരതം എന്നുതന്നെയായിരിക്കും പേര്.
മോഹന്‍ലാല്‍ ഈ സിനിമയ്ക്കായി ഓപ്പണ്‍ ഡേറ്റാണ് നല്‍കിയിരിക്കുന്നതെന്നാണ് സൂചന. രണ്ടുഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ആദ്യഭാഗം 2020ല്‍ റിലീസാകും. ആദ്യഭാഗം റിലീസായി കൃത്യം മൂന്നുമാസം കഴിയുമ്പോള്‍ രണ്ടാം ഭാഗവുമെത്തും.
രണ്ടുഭാഗങ്ങളിലുമായി മോഹന്‍ലാലിന് ഈ പ്രൊജക്ടില്‍ 60 കോടി രൂപയായിരിക്കും പ്രതിഫലമെന്നാണ് സൂചന. മാത്രമല്ല, ലാഭവിഹിതം, വിതരണാവകാശം തുടങ്ങിയ രീതികൂടി പരിഗണിക്കുമ്പോള്‍ പ്രതിഫലം ഇനിയും കൂടാം. എംടി രചിച്ച ബൃഹത്തായ തിരക്കഥയില്‍ നൂറുകണക്കിന് കഥാപാത്രങ്ങളുണ്ട്. ഭീമസേനനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും പ്രമുഖ താരങ്ങള്‍ തന്നെയാവും.
https://www.facebook.com/Malayalivartha


























