മോഹന്‍ലാലിനെതിരെ പന്ന്യന്‍, പന്ന്യനെതിരെ ഇ.പി ജയരാജന്‍

സി.പി.എം സി.പി.ഐ പോര് മോഹന്‍ലാലിലെത്തി നില്‍ക്കുന്നു. മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് ലഭിച്ചതോടെ അവാര്‍ഡുകള്‍ വ്യഭിചരിച്ചതിന് തുല്യമാണെന്ന് കഴിഞ്ഞ ദിവസം സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞിരുന്നു.
ഇന്ന് സി.പി.എം നേതാവ് ഇ.പി ജയരാജന്‍ അതിനെതിരെ രംഗത്ത് വന്നു. മോഹന്‍ലാല്‍ മലയാളത്തിന്റെ അഭിമാനവും എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരവുമാണ്. അദ്ദേഹത്തിന് ഇത്തവണ ദേശീയ പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ചില അല്‍പ്പന്‍മാരുടെ പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ അവരോട് വല്ലാത്ത സഹതാപം തോന്നുകയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പഞ്ചാഗ്‌നിയിലൂടെയും വാസ്തുഹാരയിലൂടെയും ഭരതത്തിലൂടെയും ഊതിക്കാച്ചിയെടുത്ത അഭിനയമികവ് പുലി മുരുകനെന്ന നൂറ് കോടിയുടെ വിസ്മയം തീര്‍ത്തത് മൂന്നര കോടി മലയാളി മനസുകളെ അമ്മാനമാടിയാണ്. മറ്റൊരു വിസ്മയമാകാന്‍ പോകുന്ന രണ്ടാമൂഴം
അഭ്രപാളികളിലെത്തുമ്പോള്‍ സഹ്യനും ഹിമഗിരിശൃംഗങ്ങള്‍ക്കും അപ്പുറത്തേക്ക് ഗരിമയോടെ തലയുയര്‍ത്തി നില്‍ക്കുവാന്‍ കുതിക്കുന്ന അഭിനയ കുലപതിയെ അപഹസിക്കുന്നത് പരിഹാസ്യമാണ്. ഇത് സാംസ്‌കാരിക കേരളം പുച്ഛിച്ച് തള്ളുമെന്നും അദ്ദേഹം കുറിച്ചു.
https://www.facebook.com/Malayalivartha


























