സെയ്ഫ് അലി ഖാന്‍ ടെന്‍ഷനിലാണ്! മകളോട് സെയ്ഫ് അലിഖാന്‍ പറഞ്ഞത്?

സെയ്ഫ് അലി ഖാന്‍ ടെന്‍ഷനിലാണെന്ന് ഒരു ദേശിയ മാധ്യമത്തിനു നല്‍കിയ അഭിമുത്തില്‍ അദ്ദേഹം തുറന്നു പറയുന്നു. തന്റെ മകള്‍ സിനിമയില്‍ എത്തിയതോടെ അല്‍പ്പം ടെന്‍ഷനിലായതെന്നാണ് സെയ്ഫ് അലി ഖാന്‍ പറയുന്നത്. സാറ അലിഖാനെ കുറിച്ചു പിതാവ് സെയ്ഫ് അലി ഖാന്‍ പറഞ്ഞത് ഇങ്ങനെ.
സാറ സിനിമയില്‍ ആമീര്‍ ഖാനെ പോലെ വളരണമെന്നാണു സെയ്ഫ് പറയുന്നത്. നീ നിന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കണം എന്നും ഇത്തരം തീരുമാനങ്ങളില്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ കാര്യമാക്കേണ്ട എന്നും സെയ്ഫ് മകളോടു പറയുന്നു. തിരക്കഥകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കണം അത് പൂര്‍ണ്ണമായും വായിക്കണം.
എപ്പോഴും ക്രിയേറ്റിവ് ആയിരിക്കണം. വിട്ടുവീഴ്ചകളാണ് നിന്നെ അളക്കുന്നത് അതിനാല്‍ നമ്മുടെ ജീവിതത്തില്‍ അവയ്ക്കു വളരെ പ്രധാന്യം ഉണ്ട്. അവള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ അവള്‍ക്ക് ചെയ്യാം അതില്‍ താന്‍ സന്തുഷ്ടനാണ്. എന്നാല്‍ മകളുടെ സുരക്ഷയേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പേടിയുണ്ട് എന്നും സെയ്ഫ് പറയുന്നു.
https://www.facebook.com/Malayalivartha


























