നായികാ ആരാധകരുടെ ആവശ്യമറിഞ്ഞ് ജയറാമും ഞെട്ടി

മോഹന്‍ലാലിന്റെ ആരാധികമാരുടെ ആവശ്യമറിഞ്ഞ് സകലരും ഞെട്ടി. ജയറാമിന്റെ പുതിയ ചിത്രമായ അച്ചായന്‍സിന്റെ ഓഡിയോ ലോഞ്ചിങ്ങിനിടെയായിരുന്നു അതു സംഭവിച്ചത്. ജയറാമും ചിത്രത്തിലെ നായികമാരും വേദിയില്‍ ഉണ്ടായിരുന്നു. പരിപാടിക്ക് അതിഥിയായി എത്തിയത് മോഹന്‍ലാലയിരുന്നു. ആ സമയം പരിപാടിയുടെ അവതാരകയായ പേളി മാണിക്ക് ഒരു ആഗ്രഹം. അച്ചായന്‍സിലെ നായികമാര്‍ എല്ലാവരും ചേര്‍ന്ന് മോഹന്‍ലാലിന് ഒരു ഉമ്മ കൊടുക്കണം.
പേളി തന്റെ ആഗ്രഹം തുറന്നു പറഞ്ഞു അതോടെ നായികമാര്‍ എല്ലാവരും മോഹന്‍ലാലിനു ഉമ്മ കൊടുക്കാന്‍ റെഡിയായി വേദിയില്‍ എത്തി. മോഹന്‍ലാലാകട്ടെ ചിരിച്ചു കൊണ്ടു നില്‍ക്കുകയാണ്. ഇതോടൊ സകലരും ഞെട്ടി.
അല്‍പ്പം നാണത്തോടെ നിന്ന മോഹന്‍ലാലിനോടു പേളിയറിയിച്ചു പേടിക്കേണ്ട ലാലേട്ടാ ഫ്‌ളൈയിംഗ് കിസാണ് എന്ന്. മോഹന്‍ലാലിനേ നോക്കി നായികമാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു ഉമ്മ... വേദിയില്‍ ഉണ്ടായിരുന്ന ജയറാം ഉടനെ പതിവു ശൈലിയില്‍ നായികകമാര്‍ക്കു മുന്നറിയിപ്പും നല്‍കി, ആരോടാണു കളിക്കുന്നതെന്ന് ഇവര്‍ക്ക് അറിഞ്ഞു കൂട മക്കളെ എന്ന്. എന്തായാലും സംഭവം പൊട്ടിച്ചിരിക്കുള്ള അവസരമായി.
https://www.facebook.com/Malayalivartha


























